റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ിലെ ഇന്ത്യന്‍ ഫാര്‍മ കമ്പി വെയര്‍ഹൗസ് തകര്‍ന്നു

News Photo 1 - Europe - Otta Nottathil - russia_attack_ukraine_india_pharma_company
കീവ്: യുക്രെയ്നില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ വെയര്‍ഹൗസ് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യ ബോധപൂര്‍വം നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് ഇന്ത്യയിലെ യുക്രെയ്ന്‍ എംബസി.

കുസും ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിന്‍റെ വെയര്‍ഹൗസാണ് ആക്രമണത്തില്‍ തകര്‍ന്നത്. ഇന്ത്യയുമായി പ്രത്യേക സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന മോസ്കോ ബോധപൂര്‍വം ഇന്ത്യന്‍ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും യുക്രെയ്ന്‍ എംബസി എക്സ് പോസ്ററില്‍ ആരോപിക്കുന്നു.

കീവിലെ പ്രമുഖ മരുന്ന് കമ്പനിയുടെ വെയര്‍ഹൗസ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി യുക്രെയ്നിലെ യുകെ അംബാസഡര്‍ മാര്‍ട്ടിന്‍ ഹാരിസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, മിസൈലുകളല്ല, ഡ്രോണുകളാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഹാരിസിന്‍റെ പോസ്ററില്‍ പറയുന്നത്. കമ്പനിയുടെ പേര് പറയുന്നതുമില്ല.

അതേസമയം, ഉക്രെയ്നിന്‍റെ വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ ഞായറാഴ്ച റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കീവ് അറിയിച്ചു. ഓശാന ഞായറാഴ്ച സുമി നഗരമധ്യത്തില്‍ റഷ്യ ബാലിസ്ററിക് മിസൈലുകള്‍ വിക്ഷേപിച്ചു.

യുഎസ് പ്രതിനിധി സ്ററീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സുമി ആഴ്ചകളായി വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഉക്രെയ്നില്‍ ഏപ്രില്‍ മാസം റഷ്യ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം വളരെ കൂടുതലുമാണ്. ഉക്രെയ്നില്‍ മോസ്കോ നടത്തുന്ന ആക്രമണത്തെ ' ഭ്രാന്തമായ ബോംബാക്രമണം ' എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.
- dated 14 Apr 2025

Comments:

Keywords: Europe - Otta Nottathil - russia_attack_ukraine_india_pharma_company Europe - Otta Nottathil - russia_attack_ukraine_india_pharma_company,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

France_400_schools_closed_as_student_protests_continue
ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍ Recent or Hot News
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം Recent or Hot News
ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും