സെര്‍ബിയന്‍ പ്രധാനമന്ത്രി രാജിവച്ചു

News Photo 1 - Europe - Otta Nottathil - serbian_pm_resign
ബെല്‍ഗ്രേഡ്: രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജി വച്ചു. സെര്‍ബിയയില്‍ കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മിച്ച മേല്‍ക്കൂര തകര്‍ന്നു വീണ് 15 പേര്‍ മരിച്ചതാണ് പ്രധാനമന്ത്രിയെ രാജിയിലേയ്ക്കു നയിച്ച പ്രക്ഷോഭത്തിനു കാരണം.

ഇക്കാരണത്താല്‍ ഫുചേവിച്ചിനെതിരെ ശക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭം നാടെങ്ങും പൊട്ടിപ്പുറപ്പെട്ടു.അത് ആഴ്ചകളോളം നീണ്ടതിനെ തുടര്‍ന്നാണ് ഫുചേവിച്ച് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്.

പ്രധാനമന്ത്രിക്കെതിരെ മാത്രമല്ല,നിലവില്‍ സെര്‍ബിയയുടെ പ്രസിഡന്‍റായ അലക്സാണ്ടര്‍ വുജിച്ചിന്‍റെ ഏകാധിപത്യത്തിനെതിരെയുമുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമായിരുന്നു ഇത്.

ജനാധിപത്യ അവകാശങ്ങള്‍ പലതും കവരാന്‍ പ്രസിഡന്‍റ് ശ്രമം നടത്തുന്നു എന്നതാണ് അലക്സാണ്ടര്‍ വുജിച്ച് നേരിടുന്ന ജനകീയാരോപണങ്ങള്‍.

സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ തന്‍റെ രാജി കാരണമാകട്ടെയെന്നു ഫുചേവിച്ച് മാധ്യമസ മ്മേളനത്തില്‍ പറഞ്ഞു. നോവി സാഡ് നഗരത്തിലെ മേയറും രാജിവയ്ക്കും. രാജി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാന്‍ കാരണമായേക്കും.പ്രധാനമന്ത്രിയും മേയറും രാജിക്കത്ത് നല്‍കിയെങ്കിലും സെര്‍ബിയന്‍ പാര്‍ലമെന്‍റ് രാജി സ്ഥിരീകരിക്കേണ്ടതുണ്ട്.
- dated 31 Jan 2025

Comments:

Keywords: Europe - Otta Nottathil - serbian_pm_resign Europe - Otta Nottathil - serbian_pm_resign,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

parasites_bite_passengers_quantas_flight_halts_due_to_bedbugs_oct_13_2026
യൂറോപ്പ് വിമാനത്തിനുള്ളില്‍ മൂട്ടകളുടെ പരാക്രമം; യാത്രക്കാര്‍ക്ക് കടിയേറ്റതിനെ തുടര്‍ന്ന് ക്വാണ്ടാസ് വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു
pope_leo_XIV_admitted_in_hospital_for_surgery_oct_13_2026
യൂറോപ്പ് ശ്വാസകോശ ശസ്ത്രക്രിയക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒക്ടോബര്‍ 20 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
bahn_brand_in_madrid_1000_stranden_oct_13_2026
യൂറോപ്പ് മാഡ്രിഡ്ബാഴ്സലോണ അതിവേഗ റെയില്‍ പാതയില്‍ തീപിടുത്തം; ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി
romans_volleyball_tournement_italy_oct_12_2026
യൂറോപ്പ് റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു
europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
what_threatens_humanity_by_the_year_2100_oct_12_2026
യൂറോപ്പ് മനുഷ്യരാളിയെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളോ ? 2100~ഓടെ ലോകം നേരിടാന്‍ പോകുന്ന 17 ഭീകരമായ ഭീഷണികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്