Advertisements
|
ജോസ് കുമ്പിളുവേലില്‍ 2024 ലെ ജര്‍മനിയില്‍ നിന്നുള്ള ലോകകേരള സഭ അംഗം
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി(32 വര്‍ഷം) യുറോപ്യന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായ പ്രത്യേകിച്ച് ജര്‍മനിയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിദ്ധ്യമായ ജോസ് കുമ്പിളുവേലില്‍ നാലാം ലോക കേരള സഭയില്‍ അംഗമായി ജര്‍മനിയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്.
കേരളത്തില്‍ നിന്നും കൊമേഴ്സില്‍ പോസ്ററ് ഗ്രാജുവേഷനു ശേഷം 1992 ല്‍ ജര്‍മനിയിലെത്തി നഴ്സിംഗ് പഠിച്ച് ഈ മേഖലയില്‍ ജോലി ചെയ്യുന്നതിനൊപ്പം കഴിഞ്ഞ 24 വര്‍ഷമായി സ്വതന്ത്ര പത്രപ്രവര്‍ത്തനവും (Freelance) നടത്തി കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളായ ദീപിക, മലയാള മനോരമ, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും ദൂരദര്‍ശന്‍, കൈരളി, മാതൃഭൂമി. മീഡിയ വണ്‍,ജീവന്‍ ടിവി ഉള്‍പ്പടെ വിവിധ ചാനലുകളിലും കോണ്‍ട്രിബ്യൂട്ടറുമാണ്. കേരള കത്തോലിക്കാ സഭയില്‍ വിശുദ്ധരാക്കപ്പെട്ടവരായ അല്‍ഫോന്‍സാമ്മ, ചാവറയച്ചന്‍, ഏവുപ്രാസിയമ്മ കൂടാതെ മദര്‍ തെരേസ എന്നിവരുടെ വിശുദ്ധപ്രഖാപനം വത്തിക്കാനില്‍ നിന്നും നേരിട്ട് ലൈവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജനറല്‍ വാര്‍ത്തകള്‍ക്ക് പുറമെ വിവിധ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ കായിക മാമാങ്കങ്ങളും റിപ്പോര്‍ട്ട് ചെയ്തു വരുന്നു.വേള്‍ഡ് കപ്പ് ഫുട്ബോള്‍ (2006 ജര്‍മനി), യൂറോ കപ്പ് ഫുട്ബോള്‍ തുടങ്ങിയവ 2006 മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
യൂറോപ്പില്‍ പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ മാദ്ധ്യമമായ പ്രവാസിഓണ്‍ലൈനിന്‍റെ സ്ഥാപകനും മുഖ്യ പത്രാധിപരുമാണ്. 2007 ഡിസംബര്‍ 23 മുതല്‍ പ്രവാസിഓണ്‍ലൈന്‍ മാധ്യമരംഗത്ത് സജീവമായുണ്ട്. 2020 ഫെബ്രുവരി മുതല്‍ ഇതിന്‍റെ തുടര്‍ച്ചയായി YOU TUBE ല്‍ പ്രവാസിഓണ്‍ലൈന്‍ ന്യൂസ് ചാനലും നടത്തിവരുന്നു.
തുടക്കം മുതല്‍ ജര്‍മനിയും കേരളവുമായി ബന്ധപ്പെട്ടതും, യൂറോപ്പിലെയും ആഗോള തലത്തിലുള്ളതുമായ എല്ലാവിധ വാര്‍ത്തകളും, പ്രത്യേകിച്ച് പ്രവാസി സംബന്ധമായ എല്ലാ വാര്‍ത്തകളും നല്‍കി പ്രവാസിഓണ്‍ലൈന്‍ കൈകാര്യം ചെയ്യുന്നു. എല്ലാ ഭൂഖണ്ഡത്തിലെയും മലയാളികളുടെ ഉന്നമനം ലക്ഷ്യമാക്കി, സംഘടനാപരമായ വാര്‍ത്തകളടക്കം ഒരേ ചരടില്‍ കോര്‍ത്ത് ലോക മലയാളികളുടെ സാംസ്കാരികവും പൈതൃകവുമായ വളര്‍ച്ചയില്‍ പങ്കുചേരാന്‍ വഴിയൊരുക്കുന്നതാണ് പ്രവാസിഓണ്‍ലൈന്‍ നിര്‍വഹിക്കുന്ന മാധ്യമ ധര്‍മം.
കേരളത്തില്‍ നിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. ജര്‍മനി അടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ യുകെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ ഇടങ്ങളില്‍ മികച്ച ജോലിയും ഉന്നത വിദ്യാഭ്യാസവും തേടുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ സാധിക്കുന്ന വാര്‍ത്തകള്‍ നിരന്തരം സത്യസന്ധമായും വ്യക്തതയോടെയും പ്രവാസിഓണ്‍ലൈന്‍ നല്‍കിവരുന്നു. നേരിട്ടുള്ള വാര്‍ത്തകള്‍ കൂടാതെ, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും സുതാര്യതയോടെ മാറി മാറിവരുന്ന നിയമങ്ങളും പുതിയ ഇമിഗ്രേഷന്‍ ചട്ടങ്ങളും പ്രസിദ്ധീകരിച്ച് കുടിയേറ്റത്തിനു താത്പര്യമുള്ളവരെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. (ഉദാഹരണത്തിന്, 2018 ജൂലൈ 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി അന്ന് റാന്നി എംഎല്‍എ ആയിരുന്ന രാജു എബ്രഹാമും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ൈ്രപവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍റെ മുമ്പാകെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍, ജര്‍മനിയിലെ നഴ്സിംഗ്, ഇതര ജോലി സാദ്ധ്യതകള്‍, പഠന സാഹചര്യങ്ങള്‍, ജര്‍മന്‍ ഭാഷാ പഠനത്തിനുള്ള പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ നോര്‍ക്ക റൂട്ട്സിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും, പ്രാഥമിക കാര്യങ്ങള്‍ നോര്‍ക്ക മെയില്‍ വഴി അറിയിക്കുകയും, പിന്നീടുള്ള ഫോളോ അപ്പിലൂടെ സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത് കോളശേരി എന്നിവരുടെ ശ്രമഫലമായി നോര്‍ക്കയും ജര്‍മന്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും തമ്മില്‍ ജര്‍മനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്‍റിനായി 2021 ഡിസംബര്‍ 2ന് ട്രിപ്പിള്‍ വിന്‍ എന്ന പേരില്‍ കരാറിലെത്തുകയും ചെയ്തിരുന്നു.)
പിന്നീടങ്ങോട്ട് നോര്‍ക്കയുടെ ജര്‍മന്‍ നഴ്സിംഗ് റിക്രൂട്ട്മെന്‍റ്, നിലവിലുള്ള നഴ്സിംഗ് പഠനം തുടങ്ങിയ കാര്യങ്ങളില്‍ ആവുന്ന വിധത്തില്‍ നോര്‍ക്കയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ഫോക്കസ് ചെയ്ത് വാര്‍ത്തകള്‍ ബൂസ്ററ് ചെയ്യുന്ന യൂറോപ്പിലെ, പ്രത്യേകിച്ച് ജര്‍മനിയില്‍ നിന്നുള്ള ഏക മാദ്ധ്യമമാണ് പ്രവാസിഓണ്‍ലൈന്‍.
ജര്‍മനിയിലേയ്ക്കുള്ള കുടിയേറ്റത്തിന് ഒരു പാലമായി വിദ്യാര്‍ത്ഥികള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായി ഒരു ഗൈഡായി, ഉപദേശകരായി ലാഭേച്ഛയില്ലോതെ പ്രവര്‍ത്തിക്കുന്നു. അതുമാത്രമല്ല ഇവിടെ എത്തുന്ന ഒട്ടുമിക്ക ആളുകള്‍ക്കും ഒരു വഴികാട്ടിയായി നില്‍ക്കുന്ന ഒരു സാഹചര്യവും ഉണ്ട്. ഇതിനായി ഇത്തരം മേഖലകളിലെ വിദഗ്ധരുമായി നിരവധി അഭിമുഖങ്ങളും ഞങ്ങള്‍ നിരന്തരമായി ഓണ്‍ലൈന്‍വഴിയും യുട്യൂബ് മുഖേനയും പ്രസിദ്ധീകരിക്കുന്നുണ്ട്. ജര്‍മനിയിലെ പഠന തൊഴില്‍ സാദ്ധ്യതകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വെബിനാര്‍ നടത്തുകയും വ്യക്തികള്‍ക്ക്, പ്രസ്ഥാനങ്ങള്‍ക്ക്, രൂപതകള്‍ക്ക് വെബിനാര്‍വഴി ബോധവല്‍ക്കരണവും നടത്തിവരുന്നു.
ഇതുകൂടാതെ ജര്‍മനിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നവരെ വഞ്ചിക്കുന്ന ഏജന്‍സികളെയും വ്യക്തികളെയും കുറിച്ച് നിരന്തരമായി ഓണ്‍ലൈന്‍ മുഖേനയും യുട്യൂബ് വഴിയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജര്‍മനിയിലേക്കുള്ള കുടിയേറ്റം, ഇമിഗ്രേഷന്‍ പഠനസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ നിരവധി സെമിനാറുകളും ഒപ്പം മോഡറേറ്ററായും പ്രവര്‍ത്തിച്ചുവരുന്നു.
ജര്‍മനിയില്‍ എത്തിയ കാലം മുതല്‍ ജര്‍മന്‍ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക സാമുദായിക, സംഘടനാ തലങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ജോസ്. 41 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്‍റെ കള്‍ച്ചറല്‍ സെക്രട്ടറിയായി 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. ജര്‍മനിയില്‍ കേരള കലകളെ പ്രോത്സാഹിപ്പിക്കാന്‍ 2004 ല്‍ കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ളബ് കൊളോണ്‍ (കെ.പി.എ.സി. കൊളോണ്‍) എന്ന പേരില്‍ ഒരു രജിസ്റേറര്‍ഡ് ചാരിറ്റി സംഘടന രൂപീകരിച്ച് അതിന്‍റെ സ്ഥാപക പ്രസിഡന്‍റായി തുടരുന്നു.
പ്രശസ്ത ഗായകരായ എം.ജി. ശ്രീകുമാര്‍(2004), കെ.എസ്. ചിത്ര(2005), മധു ബാലകൃഷ്ണന്‍(2005), അഫ്സല്‍(2005), നാദിര്‍ഷാ,(2005) മണ്‍മറഞ്ഞുപോയ കലാഭവന്‍ മണി(2005), സാജു കൊടിയന്‍, ഹരിശ്രീ അശോകന്‍ എന്നിവരെ ജര്‍മനിയിലെത്തിച്ച് സ്റേറജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും, മലയാള സംഗീതത്തെ ജര്‍മനിയിലെ പ്രവാസികള്‍ക്ക് ആസ്വദിക്കാനും, ജര്‍മന്‍കാര്‍ക്കു കൂടി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിരവധി ലേഖനങ്ങള്‍ക്ക് പുറമെ കവിതകളും രചിച്ചിട്ടുണ്ട്. 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാനരംഗത്ത് സജീവമായി പ്രവര്‍ത്തിയ്ക്കുന്ന കുമ്പിള്‍ ക്രിയേഷന്‍സിന്റെ എംഡിയാണ്. ഒട്ടനവധി ഭക്തിഗാനങ്ങളും, ലളിതഗാനങ്ങളും, ഉല്‍സവ ഗാനങ്ങളും രചിച്ച് കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ പലതും യു ട്യൂബില്‍ ഹിറ്റാണ്. ഇന്നു പിറന്നാള്‍ പൊന്നുപിറന്നാള്‍ ഉണ്ണിയേശുവിന്‍ പിറവിത്തിരുന്നാള്‍ 2019 ശ്രേയക്കുട്ടി (ശ്രേയ ജയദീപ്), തുയിലുണരും തിരുവോണം 2021 (ചിത്ര അരുണ്‍), പ്രകൃതി മനോഹരി ചിത്ര അരുണ്‍ 2022, ബിജു നാരായണന്‍, രാധിക തിലക്, മധുബാലകൃഷ്ണന്‍, എം.ജി. ശ്രീകുമാര്‍, സുജാത, കെസ്ററര്‍ (കുരിശിലെ യാഗം), ലിപിന്‍ സ്കറിയ, അലീനിയ മോള്‍, പി.ജയചന്ദ്രന്‍, കെ.ജി മാര്‍ക്കോസ്, ശ്വേത അശോക്, സിസിലി, വില്‍സന്‍ പിറവം, മനോജ് ക്രിസ്ററി, ശ്രേയ അന്ന ജോസഫ്, തുടങ്ങിയ പ്രശസ്ത ഗായകര്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ മരിയഗീതം ആത്മത്തിന്‍ സങ്കീര്‍ത്തനം 2024 ഓഗസ്ററ് 13 ന് റലീസായത് യുട്യൂബില്‍ ഹിറ്റായി മുന്നേറുകയാണ്. കൊളോണ്‍ ആസ്ഥാനമായ സീറോമലബാര്‍ കമ്യൂണിറ്റി ഗായകസംഘത്തിനു വേണ്ടി വി. യൗസേപ്പിതാവിന്റെ തിരുനാളിന്, (കുടുംബത്തിന്‍ നാഥനാം യൗസേപ്പേ, വിശുദ്ധിതന്‍ പടവില്‍ വിരാജിതനേ), മാതാവിന്റെ തിരുനാളിനും ഇടവക ദിനത്തിനുമായി (സ്വര്‍ഗ്ഗീയ ഗേഹത്തിന്‍ മദ്ധ്യസ്ഥയായ്, സര്‍ല്ലോക റാണി അമലോല്‍ഭവേ) എന്നീ ഗാനങ്ങള്‍ രചിച്ചത് ജോസ് കുമ്പിളുവേലിയാണ്.
ജര്‍മനിയിലെ രജിസ്റേറര്‍ഡ് സംഘടനയായ ഹൈഡല്‍ബര്‍ഗ് ആസ്ഥാനമായുള്ള കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും, ക്രിസ്തീയ ഭക്തിഗാനരംഗത്ത് അതുല്യസംഭാവനകള്‍ നല്‍കിയതിന് കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ 2023 ലെ പുരസ്ക്കാരവും, ജര്‍മനിയിലെ ഡൂയീസ്ബുര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവമലയാളി കൂട്ടായ്മയായ ഒരുമയുടെ മാദ്ധ്യമരംഗത്തെ ശ്രേഷ്ഠ സംഭാവനയ്ക്കുള്ള 2024 ലെ പുരസ്ക്കാരവും (ആദരവ് 2024) ഉം ലഭിച്ചിട്ടുണ്ട്.
നിലവില്‍ ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ്ബിന്‍റെ ജോയിന്‍റ് സെക്രട്ടിയാണ്. 2000 മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സില്‍ അംഗമായും, പീന്നീട് ചെയര്‍മാന്‍, പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്‍റാണ്. നാട്ടില്‍ നിന്നു പ്രമുഖരായ ഏതുവ്യക്തി ജര്‍മനിയില്‍ എത്തിയാലും നേരില്‍ കാണുകയും ആതിഥ്യമൊരുക്കുകയും ചെയ്യാറുണ്ട്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യ ഷീന നഴ്സായി ജോലി ചെയ്യുന്നു. മക്കളായ ജെന്‍സ് മെക്കാനിക്കല്‍ എന്‍ജനീയര്‍, ജോയല്‍ ടീച്ചറാകാന്‍ ആഹന്‍ യൂണിവേഴ്സിറ്റില്‍ പഠിക്കുന്നു. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം. കൊളോണിലാണ് താമസിക്കുന്നത്.
കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട അദ്ധ്യാപകന്‍ പരേതനായ കുമ്പിളുവേലില്‍ കെ. ഓ. ജോസഫിന്റെയും, തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗം പരേതയായ ഏലിയാമ്മയുടെയും മകനാണ് ജോസ് കുമ്പിളുവേലില്‍.മൂന്നു സഹോദരങ്ങളുണ്ട്.
സീറോ മലബാര്‍ റീത്തിലെ ദിവ്യബലിയുടെ തുടക്കത്തില്‍ ആലപിയ്ക്കുന്ന അന്നാപ്പെസഹാ തിരുനാളില്‍, കര്‍ത്താവരുളിയ കല്‍പ്പനപോല്‍ എന്ന ഗാനം എഴുതി ട്യൂണ്‍ ചെയ്തത് പരേതനായ ഫാ. ജിറ്റി. ഊന്നുകല്ലില്‍ ജോസിന്റെ മാതൃ സഹോദരനാണ്. |
|
- dated 11 Sep 2024
|
|
Comments:
Keywords: Germany - Editorial - Jose_Kumpiluvelil_Loka_Kerala_Sabha_member_2024 Germany - Editorial - Jose_Kumpiluvelil_Loka_Kerala_Sabha_member_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
1
പൊല്‍ന്‍കണിയുടെ വിഷു ദിനാശംസകല്ല?
ഐശ്വര്യല്‍ത്തില്ലെക്ള കൈല്‍ക്കുല്‍മ്പിളില്ല? സമൃല്‍ദ്ധിയുടെ നിറതില്‍ങ്കളായി കണില്‍െക്കാല്‍ന്നല്‍പ്പൂല്‍ക്കല്ല? കണികണ്ട് ലോകമെല്‍മ്പാടുമുല്ല? മലയാളികല്ല? ഇല്‍ന്ന് വിഷു ആഘോഷില്‍ക്കുല്‍ന്നു. സല്‍േന്താഷല്‍ത്തില്ല? വിരിയുല്‍ന്ന ഐശ്വര്യല്‍െത്ത എതിരേല്ലഗ്ഗ് മലയാളിയുടെ കാല്ല?ഷികോല്ല?വമായ വിഷുകണി ........ തുടര്‍ന്നു വായിക്കുക
|
1
|
|
Advertisements
|