വലതുപക്ഷ പോപ്പുലിസ്ററ് മുതല്‍ വലതുപക്ഷ തീവ്ര രാഷ്ട്രീയം വരെ യൂറോപ്പിന്റെ ഹൃദയഭാഗത്ത് എത്തി ഭൂരിപക്ഷം നേടാന്‍ പ്രാപ്തരായിത്തീര്‍ന്നതിന്റെ സൂചനയായി ഓസ്ട്രിയയിലെ ഭരണമാറ്റത്തെ വിശേഷിപ്പിയ്ക്കാം. ഇനി കിക്കല്‍ ബ്രസ്സല്‍സിലെത്തിയാല്‍, റഷ്യയ്ക്കെതിരായ ഏത് ഉപരോധവും വീറ്റോ ചെയ്യും.തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, എഫ്പിഒ (എജജ്ജ)നേതാവ് ഉക്രെയ്നിനുള്ള ഓസ്ട്രിയന്‍ സഹായം നിര്‍ത്തുമെന്നും യൂറോപ്യന്‍ യൂണിയനിലെ റഷ്യ ഉപരോധത്തിനെതിരെ വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഒരു ട്രിയോ ഓര്‍ബന്‍/ഫിക്കോ/കിക്കിള്‍ എന്നിവര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പുടിന് അനുകൂലമായി പല കാര്യങ്ങളും മാറ്റാന്‍ കഴിയും. ഒരു വലതുപക്ഷ പാര്‍ട്ടിയുടെ ജൂനിയര്‍ പങ്കാളി, ഓസ്ട്രിയയിലെ യാഥാസ്ഥിതികരെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ഇതിനകം എത്തിക്കഴിഞ്ഞു. കൂടാതെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ജര്‍മ്മനിയിലെ സ്വന്തം ശക്തിയുടെ അടയാളമായാണ് AfD കിക്കലിന്റെ തിരഞ്ഞെടുപ്പ് വിജയം കാണുന്നത്.
ഏഴ് വര്‍ഷം മുമ്പ് ഒരു സെബാസ്ററ്യന്‍ കുര്‍സ് ഓസ്ട്രിയയിലെ ചാന്‍സലറായി ഭാഗികമായി വലതുപക്ഷ തീവ്രമായ (എജജ്ജ )യുമായി ഒരു സഖ്യത്തിലേര്‍പ്പെട്ടപ്പോള്‍ ജര്‍മ്മനിയില്‍ രോഷത്തിന്റെ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെട്ടതാണ്. ഇപ്പോള്‍ വീണ്ടും ആ കാറ്റ് തിരിച്ചടിയ്ക്കുകയാണ് ഓസ്ട്രിയയില്‍. യൂറോപ്പില്‍ തീവ്രവലതുപക്ഷം ഇറ്റലി, ഹോളണ്ട്, ഹംഗറി, ഒടുവില്‍ ഓസ്ട്രിയ വരെ എത്തി നില്‍ക്കുമ്പോള്‍ ഈ കാറ്റ് വീണ്ടും ജര്‍മനിയിലേയ്ക്കും ആഞ്ഞുവീശുമെന്നു തന്നെ കരുതേണ്ടിയിരിയ്ക്കുന്നു.

Comments: