ഓശാനഗീതം സിയോന്‍ രാജന്‍ റിലീസ് ചെയ്തു

News Photo 1 - Germany - Otta Nottathil - Sion_Rajan_Hosana_song_2025_Kumpil_Creations
ബര്‍ലിന്‍: കഴിഞ്ഞ 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും നോമ്പുകാലത്തിന്റെ പരമപ്രധാനമായ വിശുദ്ധ വാരം ആത്മീയ മയമാക്കാന്‍ ഓശാന ഗീതമായ "സീയോന്‍ രാജന്‍" എന്ന ആല്‍ബമൊരുക്കി ശ്രദ്ധേയമാവുന്നു. രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്‍കിയ ഹൃദ്യമായ ഒരു ഓശാന ഗീതം ആസ്വാദകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യദിനംതന്നെ ഗാനം യുട്യൂബില്‍ വൈറലായി.

1999,2003,2015,2020,2022 വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഈസ്ററര്‍ ആല്‍ബങ്ങള്‍ക്കു ശേഷം 2025 ല്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കിയ ഓശാനഗീതം "സീയോന്‍ രാജന്‍" ഹിറ്റ് ഗാനങ്ങളുടെ മെലഡി രാജനായ ലിപിന്‍ സ്കറിയയുടെ ആലാപനത്തില്‍ ബ്രൂക്ക്സ് വര്‍ഗീസ് (ജര്‍മനി)യുടെ ഹൃദ്യമായ സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ രചനാ മികവില്‍ "സീയോന്‍ രാജന്‍" ഏപ്രില്‍ 12 ന് ശനിയാഴ്ച കുമ്പിള്‍ ക്രിയേഷന്‍സിന്റെ യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്.

അബിന്‍ ജെ.സാം ആണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിയ്ക്കുന്നത്. ഫ്ളൂട്ട് ലൈവ് വായിച്ചിരിയ്ക്കുന്നത് ഓടക്കുഴല്‍ വാദകന്‍ ജോസി ആലപ്പുഴയാണ്.ആല്‍ബം കോഓര്‍ഡിനേറ്റ് ചെയ്തിരിയ്ക്കുന്നത് സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലിയാണ്. കൊച്ചി മെട്രോ സ്ററുഡിയോയില്‍ ഷിയാസ് മനോലില്‍ ആണ് സോംഗ് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. ക്യാമറ നിഖില്‍ അഗസ്ററിന്‍ കൈകാര്യം ചെയ്തു. റോബിന്‍ ജോസ് ആണ് വിഡിയോ എഡിറ്റ് ചെയ്തിരിയ്ക്കുന്നത്.



കുമ്പിള്‍ ക്രിയേഷന്‍സിന്റെ തുടര്‍ച്ചയായിട്ടുള്ള ആറാമത്തെതും, ജോസ് കുമ്പിളുവേലില്‍ രചിച്ച ആറാമത്തെ നോമ്പുകാല ഗാനവുമാണിത്.
കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെന്‍സ്, ജോയല്‍,ഷീന കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. കുമ്പിള്‍ ക്രിയേഷന്‍സിന്റെ തുടര്‍ച്ചയായിട്ടുള്ള ആറാമത്തെതും, ജോസ് കുമ്പിളുവേലില്‍ രചിച്ച ആറാമത്തെ നോമ്പുകാല ഗാനമാണിത്.
ആവശ്യക്കാര്‍ക്ക് പിന്നണി സംഗീതത്തോടുകൂടി ആലപിയ്ക്കാന്‍ വരികളടങ്ങിയ കരോക്കെയും യുട്യൂബില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഗാനത്തിന്റെ ലിങ്ക് :

https://youtu.be/IIivSeSiMic
- dated 13 Apr 2025

Comments:

Keywords: Germany - Otta Nottathil - Sion_Rajan_Hosana_song_2025_Kumpil_Creations Germany - Otta Nottathil - Sion_Rajan_Hosana_song_2025_Kumpil_Creations,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

elterngeld_news_changes_germany_oct_29_2026
ജര്‍മനി ജര്‍മ്മനിയിലെ എല്‍റ്റേണ്‍ഗെല്‍ഡ് (Elterngeld) പുതിയ മാറ്റങ്ങള്‍
vbs_adonai_international_church_oct_2026
ജര്‍മനി ഡ്യൂസല്‍ഡോര്‍ഫില്‍ അഡോണായ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ 'വി.ബി.എസ് 2026' (VBS 2026) ബൈബിള്‍ അവധിക്കാല സ്കൂള്‍
vw_group_loss_5_82_billion_oct_29_2026
ജര്‍മനി ജര്‍മ്മനിയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി; ഫോക്സ്വാഗണ്‍ ഗ്രൂപ്പിന് 5.82 ബില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് നഷ്ടം
reviv_26_youth_conference_end_oct_28_2026
ജര്‍മനി റിവൈവ് 26' യൂത്ത് കോണ്‍ഫറന്‍സിന് കൊളോണില്‍ സമാപനം
targeted_attack_near_hanoover_bmw_car_rams_in_to_group_of_people_twice_oct_27_2026
ജര്‍മനി ജര്‍മ്മനിയില്‍ വീണ്ടും നടുക്കുന്ന കാര്‍ ആക്രമണം; ഹാനോവറിന് സമീപം ആളുകൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേര്‍ക്ക് പരിക്ക്, പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
DB_family_ticket_permanent_offer_oct_26_2026
ജര്‍മനി യാത്രക്കാര്‍ക്ക് ആശ്വാസമായി ഡോയ്ഷെ ബാന്‍ ; 'ഫാമിലി ടിക്കറ്റ്' ഇനി സ്ഥിരമായി ലഭ്യമാകും; 99.99 യൂറോയ്ക്ക് അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം
mein_shiff_collides_with_container_ship_germany_oct_26_10_2026
ജര്‍മനി ബ്രെമര്‍ഹാവനില്‍ വന്‍ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപെട്ട് ക്രൂയിസ് കപ്പല്‍; 'മെയ്ന്‍ ഷിഫ് 3' കണ്ടെയ്നര്‍ കപ്പലിലിടിച്ച് തകര്‍ന്നു; കാനറി ദ്വീപുകളിലേക്കുള്ള യാത്ര റദ്ദാക്കി