എ എഫ് ഡി മുന്നേറ്റം കുടിയേറ്റക്കാര്‍ക്കു ഭീഷണിയോ ?

News Photo 1 - Germany - Otta Nottathil - afd_immigrats_remigration
ബര്‍ലിന്‍: തീവ്രവലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡി തുരിംഗനിലെ സ്റേററ്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടിയായതിനാല്‍ കുടിയേറ്റക്കാര്‍ക്കു ഭീഷണിയോ എന്ന ചോദ്യമാണ് ജര്‍മനിയിലുള്ള വിദേശികളും ജര്‍മനിയ്ക്ക് പുറത്തുള്ളവരും ഉയര്‍ത്തുന്ന ചോദ്യം. സാക്സണിയിലും നിര്‍ണായക മുന്നേറ്റമാണ് കുടിയേറ്റ വിരുദ്ധ പാര്‍ട്ടി സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശങ്കയുണര്‍ത്തുന്നതാണ് എ എഫ് ഡിയുടെ വര്‍ധിച്ചു വരുന്ന ജനപിന്തുണ.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ആദ്യമായാണ് ഏതെങ്കിലും ജര്‍മന്‍ സ്റേററ്റില്‍ ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നത്. ജര്‍മനിയുടെ കിഴക്കന്‍ മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിന് കൂടുതല്‍ വേരോട്ടമുള്ളത്. ലൈപ്സിഗും ഡ്രെസ്ഡനും പോലുള്ള കിഴക്കന്‍ നഗരങ്ങളെ പല കുടിയേറ്റക്കാരും താമസമുറപ്പിക്കാന്‍ തെരഞ്ഞെടുത്തു വരുന്നതുമാണ്. ബര്‍ലിന്‍, മ്യൂണിക്ക്, ഹാംബുര്‍ഗ് തുടങ്ങിയ പടിഞ്ഞാറന്‍ നഗരങ്ങളെക്കാള്‍ ജീവിതച്ചെലവ് കുറവാണെന്നതു മാത്രമല്ല, നിരവധി യൂണിവേഴ്സിറ്റികളുടെ സാന്നിധ്യവും കിഴക്കന്‍ നഗരങ്ങളെ പല കുടിയേറ്റക്കാര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു.നിലവില്‍ തൂരിംഗനിലെ യേനയിലെ ഫ്രീഡ്രിഷ് ഷില്ലര്‍ യൂണിവേഴ്സിറ്റിയില്‍ നിരവധി മലയാളികള്‍ വിദ്യാര്‍ത്ഥികളായുണ്ട്. മാത്രമല്ല നഴ്സിംഗ് മേഖലയിലും മറ്റു മേഖലയിലും തൊഴില്‍തേടി കുടിയേറിയ മലയാളികളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.

2.1 മില്യന്‍ ജനസംഖ്യയുള്ള സ്റേററ്റാണ് തുരിംഗന്‍. 2023ലെ കണക്കനുസരിച്ച് ഇവിടെ 176,500 വിദേശികളാണ് താമസിച്ചിരുന്നത്. അതായത്, ജനസംഖ്യയുടെ 8.3 ശതമാനം കുടിയേറ്റക്കാര്‍. സാക്സണിയില്‍ ജനസംഖ്യയുടെ 8.1 ശതമാനം കുടിയേറ്റക്കാരാണ്. എന്നാല്‍, ദേശീയ ശരാശരിയില്‍ വിദേശികളുടെ സാന്നിധ്യം 15.2 ശതമാനവുമാണ്.

തുരിംഗിയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും സാക്സണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയുമായെങ്കിലും രണ്ടിടത്തും എ എഫ് ഡി അധികാരത്തില്‍ വരില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. കാരണം, മറ്റു പാര്‍ട്ടികളൊന്നും അവരുമായി സഖ്യത്തിനു തയാറല്ല. ജര്‍മന്‍ സംസ്ഥാനങ്ങളിലും ഫെഡറല്‍ തലത്തിലും സഖ്യങ്ങളില്ലാതെ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കാറില്ല.

വലതുപക്ഷ തീവ്രവാദികളെ അകറ്റിനിര്‍ത്തി ജനാധിപത്യ പാര്‍ട്ടികള്‍ ഐക്യത്തോടെ സര്‍ക്കാരുകള്‍ രൂപീകരിക്കണമെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ പാര്‍ട്ടി പ്രതിനിധികള്‍ എ എഫ് ഡിയുടെ വളര്‍ച്ചയില്‍ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്.

റീമൈഗ്രേഷന്‍ എന്നൊരു പുതിയ ആശയമാണ് എ എഫ് ഡി ഇപ്പോള്‍ രൂപീകരിക്കുന്നതെന്നും ഇതിനിടെ വ്യക്തമായിരുന്നു. കുടിയേറ്റക്കാരെ അവരവരുടെ നാടുകളിലേക്കു തിരിച്ചയക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. അതേസമയം, കുടിയേറ്റക്കാരുടെ സാന്നിധ്യം കിഴക്കന്‍ മേഖലകള്‍ അടക്കം ജര്‍മനിയിലെ വിവിധ തൊഴിലുകളില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ഘടകവുമാണ്.
- dated 03 Sep 2024

Comments:

Keywords: Germany - Otta Nottathil - afd_immigrats_remigration Germany - Otta Nottathil - afd_immigrats_remigration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_bochum_three_malayalees_body_repartiation_kochi_oct_21_2026
ജര്‍മനി ജര്‍മനിയിലെ തീപിടുത്തദുരന്തം: മൂന്ന് മലയാളികളുടെയും ഭൗതികശരീരങ്ങള്‍ നാട്ടിലേക്ക്; ഫ്ളൈറ്റ് വിവരങ്ങള്‍ ലഭ്യമായി; അഞ്ജലിയുടെയും സിവിന്റെയും മൃതദേഹങ്ങള്‍ ഒക്ടോബര്‍ 23 ന് വെള്ളിയാഴ്ച പുലര്‍ച്ചെയും നോവയുടേത് രാത്രിയിലും കൊച്ചിയിലെത്തും
travel_warning_germany_france_riots_oct_20_2026
ജര്‍മനി ഫ്രാന്‍സില്‍ 'യുദ്ധസമാനമായ' കലാപം; യാത്രാ മുന്നറിയിപ്പുമായി ജര്‍മ്മനി; പ്രതിഷേധം യൂറോപ്പിലാകെ പടരുന്നു; പ്രവാസികള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം
employee_of_cologne_immigration_office_arrested_oct_20_2026
ജര്‍മനി ജര്‍മനിയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ തരപ്പെടുത്തിയത് ലക്ഷങ്ങള്‍ വാങ്ങി കൊളോണ്‍ ഫോറിനേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥ ഉള്‍പ്പെടെ വ്യാജ വിവാഹ വിസ മാഫിയ കുടുങ്ങി അന്വേഷണം ജര്‍മ്മനിയിലെ മറ്റ് നഗരങ്ങളിലേക്കും മലയാളികള്‍ അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങള്‍
good_salary_in_germany_different_income_categories_individuals_families_oct_21_2026
ജര്‍മനി ജര്‍മ്മനിയില്‍ നിങ്ങള്‍ മിഡില്‍ ക്ളാസ് ആണോ സമ്പന്നനാണോ? വരുമാന പരിധികള്‍ വ്യക്തമാക്കി പുതിയ പഠന റിപ്പോര്‍ട്ട്; ഒറ്റയ്ക്ക് താമസിക്കുന്നയാള്‍ക്ക് 3,630 യൂറോ വരെ ലഭിച്ചാല്‍ മിഡില്‍ ക്ളാസ്
smym_bayern_region_night_vigil_prays_party_oct_9_2026
ജര്‍മനി റേഗെന്‍സ്ബുര്‍ഗില്‍ വിശ്വാസത്തിന്റെ യുവവസന്തം; എസ്.എം.വൈ.എം ബയേണ്‍ റീജിയണ്‍ നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ഭക്തിസാന്ദ്രമായി
over_1800_arrested_after_looting_during_protests_france_oct_18_2026
ജര്‍മനി ഫ്രാന്‍സില്‍ ജനജീവിതച്ചെലവിനെതിരായ പ്രക്ഷോഭം അക്രമാസക്തമായി; കൊള്ളയും തീവെപ്പും, 1,800~ലധികം പേര്‍ അറസ്ററില്‍ ; ചരിത്രപ്രസിദ്ധമായ സിറ്റി ഹാള്‍ കത്തിച്ചു
wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു