ഇടതു പാര്‍ട്ടിയില്‍ സജീവമാമായ ഒരു യുവതിയാണ് എഫ്ഡിപി നേതാവിന്റെ മുഖത്തേയ്ക്ക് എറിഞ്ഞത്. അത് മുന്‍ ധനമന്ത്രിയുടെ മുഖത്ത് തന്നെ പതിച്ചു. ഷേവിംഗ് ക്രീമില്‍ നിന്ന് നിര്‍മ്മിച്ച വ്യാജ കേക്കാണിതെന്ന് പ്രാദേശിക എഫ്ഡിപി വക്താവും ദൃക്സാക്ഷിയും പറഞ്ഞു. തിരിച്ച് ആക്രമണകാരിയുടെ മുടിയില്‍ ലിന്‍ഡ്നര്‍ തന്നെ കുറച്ച് നുരയെ പുരട്ടി.
എന്നാല്‍ ആക്രമണകാരിയെ സുരക്ഷാ ഗാര്‍ഡുകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അപമാനിച്ചതിനും പോലീസ് അന്വേഷണം നടത്തുകയാണ്. എന്നാല്‍, അവരെ കസ്ററഡിയിലെടുത്തില്ല. ആക്രമണം നടത്തിയത് ൈ്രഗഫ്സ്വാള്‍ഡിലെ വിദ്യാര്‍ത്ഥിനിയായ ക്രിസ്ററ്യാനെ കെ. ഇടതുപക്ഷ പാര്‍ട്ടിയിലും ൈ്രഗഫ്സ്വാള്‍ഡ് സര്‍വകലാശാലയിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി ഗ്രൂപ്പിലും സജീവമാണ്.
അതേസമയം രാഷ്ട്രീയക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ജര്‍മന്‍ ആരോഗ്യമന്ത്രി ലൗട്ടര്‍ബാഹ് മുന്നറിയിപ്പ് നല്‍കി. അദ്ദേഹം വ്യക്തമായ വാക്കുകളില്‍ അപലപിച്ചു. അക്രമം എപ്പോഴും നിരസിക്കപ്പെടണം, ഇത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രക്രിയയുടെ ക്രൂരത ജനാധിപത്യത്തെ തകര്‍ക്കുന്നു. അതുകൊണ്ട് ശിക്ഷിക്കപ്പെടുകയും വേണമെന്നും മന്ത്രി പറഞ്ഞു.

Comments: