Today: 27 Oct 2025 GMT   Tell Your Friend
Advertisements
ജര്‍മനിയുടെ സമ്പന്നത പൊളിഞ്ഞു ; വ്യവസായികമായി തകര്‍ന്ന കാര്‍ വിപണി പുനര്‍ജ്ജനിയ്ക്കുമോ ?
ബര്‍ലിന്‍: ജര്‍മന്‍ വാഹന നിര്‍മാണ മേഖലയ്ക്ക് തകരാതിരിക്കാന്‍ വളര്‍ന്നേ മതിയാകൂ എന്ന അവസ്ഥയാണ് പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന വാഹന നിര്‍മാണ മേഖല കഴിഞ്ഞ വര്‍ഷം നേരിട്ടത് കടുത്ത പ്രതിസന്ധിയാണ്. രാജ്യം നേരിട്ട സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹന നിര്‍മാണ മേഖല ദുര്‍ബലമായതായിരുന്നു.

യൂറോപ്പില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞതും, ഒപ്പം ചൈനയില്‍ പെട്രോള്‍ ~ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ കുറഞ്ഞതും ജര്‍മന്‍ വാഹന നിര്‍മാതാക്കളെ രൂക്ഷമായി ബാധിച്ചു. പുതിയ വര്‍ഷത്തിലും മാന്ദ്യത്തില്‍ തുടരുന്ന രാജ്യത്തെ കരകയറ്റാന്‍ ഓട്ടോമൊബൈല്‍ മേഖല വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമായിരിക്കുന്നു.

വാഹന നിര്‍മാണത്തിലെ പ്രതിസന്ധി മറ്റു പല മേഖലകളെയും നേരിട്ട് ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചിപ്പുകള്‍ പോലെ, വാഹനങ്ങള്‍ക്ക് ആവശ്യമായ ചെറുഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനങ്ങള്‍.
സ്വാഭാവികമായും, വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയും പ്രതിസന്ധിയില്‍ തന്നെ. യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ വരും വര്‍ഷങ്ങളില്‍ ഘട്ടം ഘട്ടമായി പതിനായിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനുള്ള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്സിഡി പെട്ടെന്ന് എടുത്തു കളഞ്ഞ സര്‍ക്കാര്‍ നടപടിയാണ് മേഖലയെ പ്രതിസന്ധിയിലേക്കു നയിക്കാന്‍ ഒരു പ്രധാന കാരണമെന്ന് പല വാഹന നിര്‍മാതാക്കളും ആരോപിക്കുന്നു. ഒപ്പം, ഇലക്ട്രിക് മേഖലയില്‍ മുന്‍പ് യുഎസില്‍നിന്നുള്ള ടെസ്ളയെ മാത്രം നേരിട്ടാന്‍ മതിയായിരുന്നു. ഇപ്പോള്‍ ചൈനയില്‍ നിന്ന് നിരവധി ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകളാണ് പുറത്തിറങ്ങുന്നത്.

പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വലിയ ഭാവിയില്ലെന്ന കാര്യം നേരത്തെ തന്നെ മനസിലാക്കിയാണ് ജര്‍മനിയിലെ പല പ്രമുഖ വാഹന നിര്‍മാണ കമ്പനികളും ഇലക്ട്രിക് മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയത്. എന്നാല്‍, ഇതിനു മതിയായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കാത്ത അവസ്ഥയാണ് അവരില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. ചൈനയില്‍ നിന്ന് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറങ്ങുന്നതു കാരണം അവിടേക്കുള്ള കയറ്റുമതിക്ക് സാധ്യതയില്ല. എന്നുമാത്രമല്ല, ചൈന അവരുടെ കാറുകള്‍ മറ്റു പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. ഒപ്പം, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ചൈനയില്‍ ഡിമാന്‍ഡ് കുത്തനെ ഇടിയുകയും ചെയ്യുന്നു.

ചൈന നടത്തിയ അദ്ഭുതകരമായ സാങ്കേതിക മുന്നേറ്റവും, പുതിയ വിപണികള്‍ കീഴടക്കാനുള്ള പരിശ്രമവും ഫലം കാണുമ്പോള്‍ തളരുന്നത് ഈ മേഖലയിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ജര്‍മന്‍ കാര്‍ നിര്‍മാതാക്കളാണ്. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിലും ജര്‍മനിയുടെ സാധ്യതകള്‍ മങ്ങുകയാണ്. ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നുമുള്ള കൂടുതല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കുറഞ്ഞ വിലയ്ക്ക് എത്തുന്നതാണ് കാരണം.

ഇതിന്റെയൊക്കെ ഫലമായി 2019 മുതല്‍ 2023 വരെ ജര്‍മന്‍ വാഹന നിര്‍മാണ മേഖലയില്‍ 46,000 തൊഴിലാളികള്‍ക്കാണ് ജോലി പോയത്. 2035 ആകുന്നതോടെ ഒന്നര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും കണക്കാക്കുന്നു.
- dated 31 Jan 2025


Comments:
Keywords: Germany - Otta Nottathil - car_industry_germany_problems Germany - Otta Nottathil - car_industry_germany_problems,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
പോര്‍ഷെയ്ക്ക് വന്‍ നഷ്ടം Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ നവംബറില്‍ വലിയ മാറ്റങ്ങള്‍: ഡിജിറ്റല്‍ ടിക്കറ്റുകള്‍, ടിവി ചാനലുകള്‍, പുതിയ വായ്പാ നിയമങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
subetting_rules_germany
ജര്‍മ്മനിയിലെ വാടക നിയമങ്ങള്‍: അപ്പാര്‍ട്ട്മെന്റ് സബ് ലെറ്റ് ചെയ്യുന്നതിനുള്ള പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ പക്ഷിപ്പനി ബാധിച്ച 5,000 വാത്തകളെ കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
german_naturalisation_possible_hurdels
ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന കാരണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മികച്ച ജോലി ലഭിക്കാന്‍ അറിയേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെ
തുടര്‍ന്നു വായിക്കുക
VW_halts_Golf_production_in_Wolfsburg_oct_22_2025
ചിപ്പ് പ്രതിസന്ധി ; വോക്സ്വാഗന്‍ ഉല്‍പ്പാദനം നിര്‍ത്തുന്നു ; തൊഴില്‍ നഷ്ടങ്ങള്‍ വേറെയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us