Today: 06 May 2021 GMT   Tell Your Friend
Advertisements
അര്‍മീന്‍ ലാഷെറ്റ് ജര്‍മനിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി
Photo #1 - Germany - Otta Nottathil - chancellor_candidate_armin_laschet
ബര്‍ലന്‍: ആഴ്ചകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ ജര്‍മനിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മെര്‍ക്കല്‍ പാര്‍ട്ടിയുടെ പിന്തുണ നിലവിലെ പാര്‍ട്ടിയദ്ധ്യക്ഷനായ അര്‍മിന്‍ ലാഷെറ്റ് നേടി. സിഡിയു നേതാവും നോര്‍ത്ത് റൈന്‍ വെസ്ററ്ഫാളിയയുടെ മുഖ്യമന്ത്രിയുമാണ് അര്‍മിന്‍ ലാഷെറ്റ് മെര്‍ക്കലിന്റെ വിശ്വസ്തനാണ്. സ്ഥാനാര്‍ത്ഥിയാരെന്നുള്ള ചോദ്യമുയര്‍ന്നപ്പോള്‍ മെര്‍ക്കലിന്റെ ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയന്റെ(സിഡിയു) സഹോദരപാര്‍ട്ടിയായ ബവേറിയ സംസ്ഥാനത്തു മാത്രം ഒതുങ്ങി നില്‍ക്കുന്ന ക്രിസ്ററ്യന്‍ സോഷ്യല്‍ യൂണിയന്‍(സിഎസ്യു) അദ്ധ്യക്ഷനും ബയേണ്‍ മുഖ്യമന്ത്രിയുമായ മാര്‍ക്കൂസ് സോഡര്‍ രംഗത്തു വന്നതാണ് കഴിഞ്ഞ 40 വര്‍ഷത്തോളം
ജര്‍മനിയുടെ കൂട്ടുകക്ഷി ഭരണത്തില്‍ എന്നും ഉറച്ച പിന്തുണയുമായി നിന്ന സിഡിയുവിനെ ചൊടിപ്പിച്ചത്. അതുതന്നെയുമല്ല അംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള ആഭ്യന്തര പോരാട്ടം സിഡിയു സിഎസ്യു പാര്‍ട്ടി ഭരണാധികാരികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള പോരാട്ടം എന്നും പ്രബലമായ സിഡിയു/സിഎസ്യു സഖ്യത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്ന് ഭീഷണിയും ഉയര്‍ന്നിരുന്നു. ഇരുനേതാക്കളും ഒരു സമവായത്തിലെത്താനാനുള്ള ചര്‍ച്ച നടത്തിയെങ്കിലും അതും അലസിപ്പിരിഞ്ഞു. തുടര്‍ന്ന് സിഡിയു പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കള്‍ ലാഷെറ്റിനെതിരെ തിരിഞ്ഞതും സോഡറിന് ശക്തി പകര്‍ന്നു. പക്ഷെ സിഡിയുവിന്റെ ഏറ്റവും മുതിര്‍ന്ന നേതാവും നിലവിലെ പാര്‍ലമെന്റ് സ്പീക്കറും മെര്‍ക്കലിന്റെ വിശ്വസ്തനുമായ വോള്‍ഫ്ഗാങ് ഷൊയ്ബളെ പ്രശ്നത്തില്‍ ഇടപെട്ടതോടെ സിഡിയു പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം ലാഷെറ്റിനെ പിന്താങ്ങിയത് സോഡറുടെ പിന്‍വാങ്ങലിന് കാരണമായി.

എങ്ങനെയും പ്രശ്നം പരിഹരിയ്ക്കാന്‍ ചൊവ്വാഴ്ച നടത്തിയ ശ്രമം ഒടുവില്‍ വിജയിച്ചു. സിഡിയു പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളില്‍ 77.5% പേര്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിന്റെ (സിഡിയു) നേതാവിനെ പിന്തുണച്ചത് സോഡറന് തിരിച്ചടിയായി. സിഡിയുവിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സിഎസ്യുവിന് നേതൃത്വം നല്‍കുന്ന അദ്ദേഹത്തിന്റെ എതിരാളി മാര്‍ക്കൂസ് സോഡറിനെ ബോര്‍ഡിന്റെ 22.5% പിന്തുണ മാത്രമാണ് ലഭിച്ചത്. രണ്ട് പാര്‍ട്ടികളുടെയും യുവജന വിഭാഗമായ യംഗ് യൂണിയന്‍ യോഗത്തിന് മുന്നോടിയായി നടത്തിയ വേട്ടെടുപ്പില്‍ സിഡിയു സ്റേററ്റ് പ്രീമിയര്‍മാര്‍ ബവേറിയന്‍ നേതാവിനെയും അനുകൂലിക്കുന്നുവെന്ന് പറഞ്ഞുവെങ്കിലും മുഖ്യവോട്ടെടുപ്പില്‍ ലാഷെറ്റ് ഭൂരിപക്ഷം നേടി പിടിമുറുക്കുകയായിരുന്നു.

ലാഷെറ്റിന്റെ വിജയം താന്‍ അംഗീകരിച്ചുവെന്നും വോട്ടെടുപ്പില്‍ ഒരു ഐക്യപാര്‍ട്ടിക്ക് മാത്രമേ വിജയിക്കാനാകൂ എന്നും സോഡര്‍ വ്യക്തമാക്കിയതോടെ ചിത്രം വ്യക്തമായി.

2005 മുതല്‍ ചാന്‍സലറായ മെര്‍ക്കലിന്റെ പിന്‍ഗാമിയായി സെപ്റ്റംബര്‍ 26 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ അര്‍മീന്‍ ലാഷെറ്റ് ജര്‍മനിയുടെ ചാന്‍സലറായി മല്‍സരിയ്ക്കും. 60 കാരനായ ലാസെറ്റ് ജനുവരിയില്‍ സിഡിയു പാര്‍ട്ടിയദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ാധാരണഗതിയില്‍ പാര്‍ട്ടിയദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന ആളാണ് ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായി പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിയ്ക്കുന്നത്. ജര്‍മനിയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയയുടെ മുഖ്യമന്ത്രിയാണ് (2017 ജൂണ്‍ മുതല്‍) അദ്ദേഹം. മുന്‍ തോല്‍വികളില്‍ നിന്ന് പിന്നോട്ട് പോകാതെ ഒരു രാഷ്ട്രീയ അതിജീവനത്തിന്റെ ശക്തിയില്‍, ലിബറല്‍ രാഷ്ട്രീയം, യൂറോപ്യന്‍ യൂണിയനോടുള്ള അഭിനിവേശം, കുടിയേറ്റ സമൂഹങ്ങളുമായി ബന്ധപ്പെടാനുള്ള കഴിവ് എന്നിവയിലൂടെ ലാഷെറ്റ് ഏറെ പ്രശസ്തനാണ്. രാഷ്ട്രീയ പാരമ്പര്യവും, ജേര്‍ണലിസ്ററും വക്കീല്‍ ബിരുദവും ഒക്കെ കൈമുതലായുള്ള തികഞ്ഞ ഈശ്വരവിശ്വാസിയായ ലാഷെറ്റിന് ജര്‍മന്‍ കത്തോലിക്കാ സഭയുടെ ശക്തമായ പിന്തുണയുമുണ്ട്. ഭാര്യയും മൂന്നുകുട്ടികളുമുണ് ലാഷെറ്റിന്.

ഇരു നേതാക്കളും വാഗ്വാദങ്ങള്‍ ഉയര്‍ത്തിയപ്പോഴും സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് മുന്‍ഗണന മെര്‍ക്കല്‍ പരസ്യമായി പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമായി. സിഎസ്യുവില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയും ഇതിന് മുമ്പ് ഒരു ഫെഡറല്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല എന്നതും മറ്റൊരു ചരിത്രമാണ്. സിഎസ്യു നേതാക്കള്‍ മുമ്പ് 1980 ലും 2002 ലും രണ്ട് ശ്രമങ്ങള്‍ നടത്തിയതും പരാജയപ്പെട്ടിരുന്നു.

2018 മുതല്‍ ബവേറിയന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 54 കാരനായ മാര്‍ക്കൂസ് സോഡര്‍ സ്കൂളുകള്‍ അടയ്ക്കുന്നതിലും വലിയ പൊതുപരിപാടികള്‍ നിര്‍ത്തുന്നതിലും അദ്ദേഹം വേഗത്തില്‍ പ്രവര്‍ത്തിച്ച് കൊറോണ പാന്‍ഡെമിക് സമയത്ത് അദ്ദേഹം നടത്തിയ പ്രകടനമാണ് വോട്ടെടുപ്പ് റേറ്റിംഗിന് ആക്കം കൂട്ടിയതും ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് എത്തിച്ചതും.

അടുത്ത തെരഞ്ഞെടുപ്പില്‍ സിഡിയു പാര്‍ട്ടി ഒറ്റയ്ക്കു ഭൂരിപക്ഷ നേടി ഭരണം കൈയ്യാളില്ല എങ്കിലും ഏറ്റവും വലിയ ഒറ്റ ക്കക്ഷിയാകാനുള്ള സാദ്ധ്യത നിലവിലുണ്ട്. ഇപ്പോളത്തെ സാഹചര്യത്തില്‍ ഒരു കൂട്ടുകക്ഷ സര്‍ക്കാരിനുള്ള സാദ്ധ്യത മാത്രമാണ് എല്ലാ മുഖ്യധാരാ പാര്‍ട്ടികള്‍ക്കും.

അതേസമയം പൊതുതെരഞ്ഞെടുപ്പിന് അഞ്ച് മാസം ശേഷിക്കെ, ചരിത്രത്തില്‍ ആദ്യമായി ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി അന്നലീന ബെയര്‍ബോക്കിനെ പ്രഖ്യാപിച്ച ഗ്രീന്‍ പാര്‍ട്ടി സിഡിയുവിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരിയ്ക്കയാണ്. ചില സംസ്ഥാനങ്ങളില്‍ സിഡിയു ഗ്രീന്‍ കൂട്ടുകക്ഷി ഭരണമാണ് നടക്കുന്നത്.

40 കാരിയായ എംഎസ് ബെയര്‍ബോക്ക് മല്‍സരത്തിലെ ഏക വനിതയായിരിക്കും. കാലാവസ്ഥാ നയത്തിന്റെ വക്താവായി മുമ്പ് സേവനമനുഷ്ഠിച്ച അവര്‍ മൂന്ന് വര്‍ഷം മുമ്പ് ഗ്രീന്‍പാര്‍ട്ടിയുടെ സംയുക്ത നേതാവായി.കഠിനമായ കാലാവസ്ഥാ ലക്ഷ്യങ്ങള്‍, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതി വര്‍ദ്ധനവ്, റഷ്യയുമായുള്ള കടുത്ത ബന്ധം എന്നിവ ഉള്‍പ്പെടെയുള്ള പ്രകടന പത്രികയുമായി ബെയര്‍ബോക്ക് ഉയര്‍ത്തുന്ന ആശയങ്ങള്‍ വോട്ടെടുപ്പില്‍ ആളുകളെ സ്വാധീനിക്കുമോ എന്ന് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരും.സോഷ്യല്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായി നിലവിലെ മെര്‍ക്കലിന്റെ കൂട്ടുകക്ഷി മുന്നണിയിലെ ധനമന്ത്രിയും ഉപചാന്‍സലറുമായ ഒലാഫ് ഷോള്‍സിനെ(62)പാര്‍ട്ടി തെരഞ്ഞെടുത്തു.
- dated 20 Apr 2021


Comments:
Keywords: Germany - Otta Nottathil - chancellor_candidate_armin_laschet Germany - Otta Nottathil - chancellor_candidate_armin_laschet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും Recent or Hot News
തുടര്‍ന്നു വായിക്കുക
condolences_german_malanakara_community
വലിയ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
6520212oxygen
ഇന്ത്യയില്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ സഹായം Recent or Hot News
തുടര്‍ന്നു വായിക്കുക
4520215polise
ജര്‍മനിയില്‍ ബാല ലൈംഗിക വെബ്സൈറ്റ് പൂട്ടിച്ചു
തുടര്‍ന്നു വായിക്കുക
muslin_population_germany_latest_data
ജര്‍മ്മനിയിലെ മുസ്ളീം ജനസംഖ്യ വളര്‍ച്ചയുടെ പാതയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us