ഇയു ബ്ളൂ കാര്‍ഡ് ലഭിച്ചത് 89,000 പേര്‍ക്ക്, കൂടുതല്‍ കിട്ടിയത് ഇന്ത്യക്കാര്‍ക്ക്, കൊടുത്തത് ജര്‍മനിയും

News Photo 1 - Germany - Otta Nottathil - eu_blue_card_germany_india
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ബ്ളൂ കാര്‍ഡ് കഴിഞ്ഞ വര്‍ഷം കരസ്ഥമാക്കിയത് ഉന്നത തൊഴില്‍ വൈദഗ്ധ്യങ്ങളുള്ള 89,037 വിദേശ പൗരന്‍മാര്‍.

ബ്ളൂ കാര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിതരണം നടന്ന വര്‍ഷം എന്ന റെക്കോഡാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ബ്ളൂ കാര്‍ഡുകള്‍ കിട്ടിയിരിക്കുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് എന്നതാണ് ഇതിലെ മറ്റൊരു കൗതുകം. ആകെ അനുവദിക്കപ്പെട്ട 89,023 ബ്ളൂ കാര്‍ഡില്‍ 21,228 എണ്ണമാണ് ഇന്ത്യക്കാര്‍ക്കു കിട്ടിയത്. അതായതെ 23.1 ശതമാനം. റഷ്യക്കാരും തുര്‍ക്കിക്കാരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, ഇത് 9488 പേരും 5803 പേരും മാത്രമാണ്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ബ്ളൂ കാര്‍ഡ് അനുവദിച്ച രാജ്യം ജര്‍മനിയാണ്. 69,353 കാര്‍ഡുകള്‍ ജര്‍മനി നല്‍കി. അതായതെ, ആകെ അനുവദിക്കപ്പെട്ട ബ്ളൂ കാര്‍ഡുകളില്‍ 77.9 ശതമാനം.

കഴിഞ്ഞ വര്‍ഷം ഒറ്റ ബ്ളൂ കാര്‍ഡ് പോലും അനുവദിക്കാത്ത ഒരേയൊരു രാജ്യം സൈപ്രസാണ്. അതു കഴിഞ്ഞാല്‍ ഏറ്റവും കുറവ് ഹംഗറിയും, 17 എണ്ണം മാത്രം.

27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബ്ളൂ കാര്‍ഡ് അനുവദിക്കുന്നതില്‍ 8.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
- dated 13 Oct 2024

Comments:

Keywords: Germany - Otta Nottathil - eu_blue_card_germany_india Germany - Otta Nottathil - eu_blue_card_germany_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും
tallest_wind_turbine_germany_brandenburg_oct_1_2026
ജര്‍മനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
ജര്‍മനി കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍