ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ വിശാലമായി സ്തംഭനാവസ്ഥയിലായതോടെയാണ് ഈ കണക്കുകള്‍ വരുന്നത്,
മ്യൂണിക്കിന്റെ ഐഫോ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് പറയുന്നതനുസരിച്ച്, ജര്‍മ്മനിയുടെ ബിസിനസ് കാലാവസ്ഥാ സൂചികയിലെ റേറ്റിംഗ് ഒക്ടോബറില്‍ 86.5 ല്‍ നിന്ന് നവംബറില്‍ 85.7 ആയി ഇടിഞ്ഞു, വിശകലന വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ 0.3 പോയിന്റ് കൂടുതലാണ്.യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയിലെ ഏകദേശം 9,000 കമ്പനികളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കളീ സൂചിക കണക്കാക്കുന്നത്.അതേ കാലയളവില്‍ അതിന്റെ ബിസിനസ്സ് കോണ്‍ഫിഡന്‍സ് റേറ്റിംഗ് 85.7 ല്‍ നിന്ന് 84.3 ആയി കുറഞ്ഞു.
ബിസിനസ്സ് പ്രതീക്ഷകള്‍ 87.3 ല്‍ നിന്ന് 87.2 ആയി കുറഞ്ഞു, ഈ മാസമാദ്യം ജര്‍മ്മനിയുടെ സഖ്യ സര്‍ക്കാരിന്റെ തകര്‍ച്ചയും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരാനിരിക്കുന്ന തിരിച്ചുവരവും കണക്കിലെടുക്കുമ്പോള്‍, ഒന്നും മെച്ചപ്പെടുന്നില്ലന്നാണ് ഡച്ച് ബാങ്ക് റിസര്‍ച്ചിലെ ജര്‍മ്മനിയുടെ ചീഫ് ഇക്കണോമിസ്ററ് റോബിന്‍ വിങ്ക്ലര്‍ കണ്ടെത്തിയത്.
ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ്, യുഎസിലെ നികുതി വെട്ടിക്കുറവ്, നിയന്ത്രണങ്ങള്‍ നീക്കല്‍, യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര യുദ്ധം എന്നിവ ജര്‍മ്മനിയെ നെഗറ്റീവ് ആയി ബാധിക്കും. ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയം ഇതിനകം തന്നെ ബാധിച്ച ജര്‍മ്മന്‍ കയറ്റുമതി വ്യവസായത്തിന് പുതിയ തലവേദന സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്,"

Comments: