സുഹൃത്തുക്കള്‍ക്കൊപ്പം ഇംഗ്ളീഷ് ഗാര്‍ഡനില്‍ എത്തിയ ഈ വിദ്യാര്‍ഥി ഇവിടത്തെ ആഘോഷ പരിപാടികള്‍ക്കു ശേഷം അയ്സ്ബാഹില്‍ നീന്താന്‍ ഇറങ്ങിയതാണ്. പിന്നെ തിരിച്ചു വന്നില്ല.
കാര്യമായ തെരച്ചില്‍ തന്നെ നടത്തിയിരുന്നെങ്കിലും ആളെ കിട്ടാതിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം നടക്കാന്‍ പോയവര്‍ അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. യുവാവ് നീന്താന്‍ ഇറങ്ങിയതിന് ഏറെ താഴെയായാണ് മൃതദേഹം കണ്ടത്. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കാണാതായ വിദ്യാര്‍ഥിയുടേതു തന്നെയാണ് മൃതദേഹം എന്നു സ്ഥിരീകരിച്ചത്.
നീന്തല്‍ നിരോധിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് അയ്സ്ബാഹ്. എങ്കിലും ഇവിടെ വരുന്ന പല പ്രാദേശിക വിനോദ സഞ്ചാരികളും നീന്താന്‍ ഇറങ്ങാറുണ്ട്. ഇവിടെ അപകടങ്ങളും പതിവാണ്.

Comments: