ഏറ്റവും പുതിയ മരിയന്‍ ഗീതം "ആത്മത്തിന്‍ സങ്കീര്‍ത്തനം" റിലീസിംഗിനൊരുങ്ങി

News Photo 1 - Germany - Otta Nottathil - marian_devotional_album_athmathin_sankeerthanam_ready_to_releas
ബര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സും യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ മരിയന്‍ ഗീതം "ആത്മത്തിന്‍ സങ്കീര്‍ത്തനം" റിലീസിംഗിനൊരുങ്ങി.

മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ ദിവസമായ, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനായ ഓഗസ്ററ് 15 ന് ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ കഴിഞ്ഞ 36 വര്‍ഷത്തെ പ്രവര്‍ത്തന മികവുള്ള കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബ് ചാനലിലൂടെയാണ് കലാസ്നേഹികള്‍ക്കായി സമര്‍പ്പിയ്ക്കുന്നത്.

ദൈവത്തിന്‍ പൈതലായ് നെഞ്ചോടുചേര്‍ക്കുന്ന കന്യാമേരിയാം മാതാവിന്റെ സ്നേഹത്തിന്റെ, ജപമാലഭക്തിയുടെ, പ്രാര്‍ത്ഥനാ ശക്തിയുടെ പ്രബോധനം ഇതിവൃത്തമാക്കിയ "ആത്മത്തിന്‍ സങ്കീര്‍ത്തനം" എന്ന മരിയ ഗീതം രചിച്ചത് യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയാണ്. സംഗീതസംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത് പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ ഷാന്റി ആന്റണി അങ്കമാലിയാണ്.

സ്വിറ്റ്സര്‍ലണ്ടിലെ കേളിയുടെ ഇന്റര്‍നാഷണല്‍ കലാമേളയില്‍ സംഗീതത്തിനും പ്രസംഗത്തിനും ഒന്നാം സമ്മാനം നേടിയ അയര്‍ലണ്ടിലെ മലയാളി പൂങ്കുയില്‍ എന്നു വിശേഷണമുള്ള ഗ്രേസ് മരിയ ജോസ് ആണ് ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്.

ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് നിബു ജോസഫും, നിര്‍മ്മാണം ജെന്‍സ്, ജോയല്‍ & ഷീന കുമ്പിളുവേലില്‍ എന്നിവരുമാണ്.

സിംഗിള്‍ ആല്‍ബം "ആത്മത്തിന്‍ സങ്കീര്‍ത്തനം" ആസ്വദിയ്ക്കാന്‍
(pls Tune with) https://www.youtube.com/@KUMPILCREATIONS സന്ദര്‍ശിയക്കുക.
- dated 13 Aug 2024
athmathin sankeerthanam Daivathin Paithalayi Marian Song 2024

Comments:

Keywords: Germany - Otta Nottathil - marian_devotional_album_athmathin_sankeerthanam_ready_to_releas Germany - Otta Nottathil - marian_devotional_album_athmathin_sankeerthanam_ready_to_releas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_disaster_bochum_three_malayalees_died_oct_14_2026
ജര്‍മനി ബോഹും അപ്പാര്‍ട്ട്മെന്റ് തീപിടുത്തം: മരണപ്പെട്ട മൂന്ന് പേരും മലയാളികള്‍; കൊല്ലപ്പെട്ടത് അഞ്ജലി, സിവിന്‍, നോവ എന്നിവര്‍; കേരളത്തെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി തീരാദുരന്തം
sayanth_sonu_funeral_oct_15_2026_chalakudy
ജര്‍മനി സായന്ത് സോനു ജര്‍മനിയില്‍ നിര്യാതനായി
ജര്‍മനി ജര്‍മനിയില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം: മരിച്ചത് മൂന്ന് യുവമലയാളികള്‍ ; മനഃപൂര്‍വ്വമുള്ള തീവെയ്പ്പെന്ന് സ്ഥിരീകരണം; 5 പേര്‍ ആശുപത്രിയില്‍ ; 41~കാരനായ അയല്‍വാസി കസ്ററഡിയില്‍
three_malayalees_die_in_apartment_fire_bochum_on_13_oct_2026
ജര്‍മനി ജര്‍മ്മനിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് മൂന്ന് യുവമലയാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തത്തിന് കാരണം മനഃപൂര്‍വ്വമുള്ള തീവെപ്പെന്ന് സംശയം
neurenberg__airport_closed_due_to_emergency_eurofighter_scrambled_oct_13_2026
ജര്‍മനി ആകാശത്ത് അടിയന്തര സാഹചര്യം ; യൂറോഫൈറ്റര്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു, ന്യൂറംബര്‍ഗ് വിമാനത്താവളം അടപ്പിച്ചു
population_diminishing_trend_germany_2045_report_oct_13_2026
ജര്‍മനി ജര്‍മ്മനിയിലെ ജനസംഖ്യ കുറയുന്നു, പക്ഷെ എവിടെ ? നഗരങ്ങള്‍ വളരുന്നു ; ഗ്രാമങ്ങള്‍ ചുരുങ്ങുന്നു ; മലയാളികള്‍ക്ക് ഇതില്‍ എന്ത് പ്രയോജനം ?
DB_christmas_train_tickets_family_go_on_sale_oct_14_2026
ജര്‍മനി ജര്‍മ്മനിയില്‍ ക്രിസ്മസ് പുതുവത്സര ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഒക്ടോബര്‍ 14 മുതല്‍ ; കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ഡോയ്ഷെ ബാന്‍