പുതിയ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും, സിഡിയു നേതാവ് ഫ്രെഡറിക് മെര്‍സ് ഔദ്യോഗികമായി പുതിയ ചാന്‍സലറാകും.
69 കാരനായ മെര്‍സ് ചൊവ്വാഴ്ച യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുടെ പുതിയ ചാന്‍സലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ തലസ്ഥാനമായ ബര്‍ലിനിലെ അര വര്‍ഷത്തെ രാഷ്ട്രീയ സ്തംഭനത്തിന് അറുതി വരികയാണ്.
"ജര്‍മ്മനിയുടെ ഉത്തരവാദിത്തം" എന്ന തലക്കെട്ടിലുള്ള 144 പേജുള്ള സഖ്യ കരാര്‍, രാജ്യത്തെ രണ്ട് പരമ്പരാഗത വലിയ പാര്‍ട്ടികളുടെ സഖ്യത്തിന് അടുത്ത നാല് വര്‍ഷത്തേക്കുള്ള ഒരു നയ രൂപരേഖ തയ്യാറാക്കഴിഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ് അറ്റ്ലാന്റിക് സുരക്ഷയുടെയും വ്യാപാര ബന്ധങ്ങളുടെയും ഭാവിയില്‍ സംശയം പ്രകടിപ്പിച്ച സമയത്ത്, മെര്‍സിന്റെ സിഡിയു/സിഎസ്യു സഖ്യവും അവരുടെ ഭാവി ജൂനിയര്‍ പങ്കാളികളായ സോഷ്യല്‍ ഡെമോക്രാറ്റുകളും (എസ്പിഡി) രോഗബാധിതമായ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സൈന്യം പുനര്‍നിര്‍മ്മിക്കാനും പ്രതിജ്ഞയെടുത്തു.
ഫെബ്രുവരിയിലെ സ്നാപ്പ് പൊതുതെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ കുടിയേറ്റ വിരുദ്ധ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) പാര്‍ട്ടിയുടെ ഉയര്‍ച്ച തടയാനും മെര്‍സ് പ്രതിജ്ഞയെടുത്തു.
ജര്‍മ്മനിയുടെ അടുത്ത ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് നേരിടുന്നത് വലിയ വെല്ലുവിളികളാണ്. ഷോള്‍സ് പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ല, പക്ഷേ ഒരു നിയമനിര്‍മ്മാതാവായി പാര്‍ലമെന്റില്‍ തുടരും.
മധ്യ~ഇടതുപക്ഷ എസ്പിഡി യുടെ മന്ത്രിമാര്‍ക്കുള്ള തിരഞ്ഞെടുപ്പുകള്‍ ആരംഭിച്ചു, മത്തിയാസ് മിയേഴ്സ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പിന്റെ തലവനായിരിക്കും.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ചീഫ് ലാര്‍സ് ക്ളിംഗ്ബെയില്‍ ഉപചാന്‍സലറും ധനകാര്യ മന്ത്രിയുമാവും, എസ്പിഡിയിലെ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസ് തല്‍ സ്ഥാനം തുടരും.
ബോറിസ് പിസ്റേറാറിയസ് പ്രതിരോധ മന്ത്രിയായി തുടരും.
മുന്‍ ബുണ്ടെസ്ററാഗ് പ്രസിഡന്റ് ബാര്‍ബല്‍ ബാസ് തൊഴില്‍ മന്ത്രിയാകും
റൈന്‍ലാന്‍ഡ് പാലറ്റിനേറ്റിന്റെ വിദ്യാഭ്യാസ മന്ത്രി സ്റെറഫാനി ഹുബിഗ് നീതി മന്ത്രിയാകും.
മുന്‍ എസ്പിഡി പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് വെറീന ഹുബെര്‍ട്സ് ഭവന മന്ത്രിയാകും.വംശീയ വിരുദ്ധ ഓഫീസര്‍ റീം അലബാലി~റഡോവന്‍ വികസന മന്ത്രിയാകും.കിഴക്കന്‍~യൂറോപ്പിന്റെ മുന്‍ പ്രതിനിധി കാര്‍സ്ററണ്‍ ഷ്നൈഡര്‍ പരിസ്ഥിതി മന്ത്രിയാകും
തീവ്രവാദി" എന്ന് മുദ്രകുത്തപ്പെട്ടതിന് തീവ്ര വലതുപക്ഷ അളഉ പാര്‍ട്ടി ജര്‍മ്മനിയുടെ ആഭ്യന്തര ചാര ഏജന്‍സിക്കെതിരെ കേസ് എടുത്തിരിയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭരണസഖ്യം അധികാരത്തില്‍ വരുന്നത്.

Comments: