ബര്‍ലിന്‍ സബ്വേ സ്റേറഷനില്‍ കത്തിയാക്രമണം ; പ്രതി സിറിയക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു
Photo #1 - Germany - Otta Nottathil - messer_attack_syrian_
ബര്‍ലിന്‍ ~ ജര്‍മന്‍ തലസ്ഥാന നഗരമായ ബര്‍ലിലെ സബ്വേ സ്റേറഷനില്‍ ഉണ്ടായ കത്തിയാക്രമണത്തില്‍ വഴിയാത്രക്കാരനെ സിറിയക്കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.. 29 കാരനായ ജര്‍മ്മന്‍കാരനാണ് പരിക്കേറ്റത്. സംശയിക്കപ്പെടുന്നയാളും പിന്നീട് ഇരയായ ആളും തമ്മില്‍ യു12 സബ്വേ ലൈനില്‍ വാര്‍ഷൗവര്‍ സ്ട്രാസെയില്‍ വെച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും അക്രമി വഴിയാത്രക്കാരനെ പിന്തുടര്ന്ന് സോഫി~ഷാര്‍ലറ്റ്~പ്ളാറ്റ്സ് സബ്വേ സ്റേറഷനിലെ പ്ളാറ്റ് ഫോമിലേക്ക് ഓടിക്കയറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കുറ്റവാളി പിന്നീട് സബ്വേ സ്റേറഷനില്‍ നിന്ന് ഓടിപ്പോയി ബര്‍ലിന്‍~ഷാര്‍ലറ്റന്‍ബര്‍ഗിലെ നോബല്‍സ്ഡോര്‍ഫ്സ്ട്രാസെയിലേക്ക് ഓടിയൊളിച്ചുവെങ്കിലും പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചു വീഴ്ത്തി. കഴുത്തില്‍ വെടിയേറ്റതായി പറയപ്പെടുന്നു.ഗുരുതരമായി പരിക്കേറ്റ 43 കാരന്‍ സിറിയക്കാരന്‍ മരണത്തിന് കീഴടങ്ങി.അക്രമി പോലീസ് ഉദ്യോഗസ്ഥരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയപ്പോഴാണ് പൊലീസ് വെടിയുതിര്‍ത്തത്.

കത്തി ആക്രമണത്തിന്റെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുകയാണ്. അക്രമിയും ഇരയും പരസ്പരം അറിയാമായിരുന്നോ എന്നത് ഇപ്പോഴും വ്യക്തമല്ല.എങ്കിലും പ്രതിയുടെ കൈയ്യില്‍ ലഹരിപദാര്‍ത്ഥം ഉള്ളതാിയും പറയപ്പെടുന്നു. എന്തായാലും സിറിയക്കാര്‍, അഫ്ഗാനികള്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെക്കൊണ്ട് ജര്‍മനി ഇപ്പോള്‍ പൊറുതി മുട്ടിയിരിയ്ക്കയാണ്.
- dated 13 Apr 2025

Comments:

Keywords: Germany - Otta Nottathil - messer_attack_syrian_ Germany - Otta Nottathil - messer_attack_syrian_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും