Advertisements
|
മ്യൂണിക്കും ബര്‍ലിനും ; വിദേശികള്‍ക്ക് മികച്ച വരുമാനം എവിടെയാണ് ലഭിക്കുന്നത്
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ രണ്ടെണ്ണമാണ് മ്യൂണിക്കും ബര്‍ലിനും. വിദേശികള്‍ക്ക് ഏറ്റവും മികച്ച ശമ്പളം ലഭിക്കാവുന്നതും, എന്നാല്‍, ജീവിതച്ചെലവ് ഏറ്റവും ഉയരാവുന്നതുമായ സാഹചര്യങ്ങള്‍ രണ്ടു നഗരങ്ങളിലുമുണ്ട്. രണ്ടിടത്തും ഒരു വിദേശ കുടിയേറ്റ തൊഴിലാളിയെ സംബന്ധിച്ച് മികച്ച ശമ്പളമായി പരിഗണിക്കാവുന്ന തുക എത്രയെന്ന കാര്യത്തില്‍ ഒരു അവലോകനം.
ബര്‍ലിനിലെ ജനസംഖ്യയില്‍ 20.3 ശതമാനം വിദേശികളാണ്, രാജ്യത്ത് ഏറ്റവും കൂടുതലാണ് ഈ അനുപാതം. മ്യൂണിക്കിലെത്തുന്നവരില്‍ ഏറെയും വലിയ കമ്പനികളില്‍ ജോലി പ്രതീക്ഷിക്കുന്നവരാണ്. രണ്ടിടത്തും നാട്ടുകാരെക്കാള്‍ കുറഞ്ഞ ശമ്പളമാണ് വിദേശികള്‍ക്കു നല്‍കുന്നത് എന്നത് വസ്തുതയാണ്. ജര്‍മന്‍ പുരുഷന്‍മാരും വിദേശ വനിതകളും തമ്മിലാണ് ഈ അന്തരം ഏറ്റവും കൂടുതല്‍.
ജര്‍മനിയില്‍ ഫുള്‍ ടൈം ജോലിക്കാരുടെ ശരാശരി പ്രതിമാസ ശമ്പളം 4479 യൂറോയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 53,748 യൂറോ വരും ഇത്. അതേസമയം, മ്യൂണിക്കില്‍ ശരാശരി വാര്‍ഷിക ശമ്പളം 58,000 യൂറോയാണ്. ബര്‍ലിനില്‍ ഇത് 50,000 മാത്രവും. അതായത്, മ്യൂണിക്കില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെങ്കില്‍, ബര്‍ലിനില്‍ ദേശീയ ശരാശരിയെക്കാള്‍ കുറവാണ് ശരാശരി വാര്‍ഷിക ശമ്പളം.
ഇനി, വരുമാനം പരിശോധിക്കുമ്പോള്‍ ജര്‍മനിയിലെ നികുതി നിരക്കുകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, 50,000 യൂറോ വാര്‍ഷിക ശമ്പളം ലഭിക്കുന്ന ഒരാള്‍ക്ക് നികുതി കഴിച്ച് 31,976 യൂറോ മാത്രമായിരിക്കും കൈയിലുണ്ടാകുക. പക്ഷേ, മെഡിക്കല്‍ ഇന്‍ഷുറന്‍സും പെന്‍ഷന്‍ അടവുമെല്ലാം ഈ ഡിഡക്ഷനില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ജീവിതച്ചെലവില്‍ ഇതൊക്കെ കുറയും.
ബര്‍ലിനും മ്യൂണിക്കും ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ വീട്ടു വാടകയുള്ള നഗരങ്ങളാണ്. ജീവിതച്ചെലവ് പൊതുവേ കുറവ് പഴയ പൂര്‍വ ജര്‍മന്‍ നഗരങ്ങളിലായിരിക്കും. രാജ്യത്ത് ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള നഗരങ്ങളാണ് മ്യൂണിക്കും ബര്‍ലിനും. ഇത് കൂടുന്ന പ്രവണത തുടരുകയും ചെയ്യുന്നുണ്ട്. |
|
- dated 06 Sep 2024
|
|
Comments:
Keywords: Germany - Otta Nottathil - munich_berlin_average_living_cost_salary Germany - Otta Nottathil - munich_berlin_average_living_cost_salary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|