വൈക്കം/കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ സമൂഹത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ആന്റണി സഖറിയായുടെ വല്‍സല പിതാവ് വൈക്കം, ചേരിക്കല്‍, ചെമ്മനത്തുകര നെടിയേടത്ത് എന്‍ സി സഖറിയ (82) അന്തരിച്ചു. സംസ്കാരം ജൂലൈ 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ മൂന്നരയ്ക്ക് വൈക്കം പള്ളിപ്പുറത്തുശേരി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍.
ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്വഭവനത്തില്‍ കൊണ്ടുവന്ന് ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കാന്‍ അവസരമുണ്ടാവും.
കാഞ്ഞിരമറ്റം കാഞ്ഞാനപ്പള്ളി കുടുംബാംഗം ആനിയമ്മയാണ് ഭാര്യ.
മറ്റുമക്കള്‍: റാണി, മിനി.
മരുമക്കള്‍. ജോസ് നിലപ്പന(കടുത്തുരുത്തി), സ്മിത വെള്ളൂര്‍(കൈനകരി),ജര്‍മനി.
Comments: