ജര്‍മ്മന്‍ പ്രസിഡന്റ് സ്റെറയ്ന്‍മെയര്‍ പിരിച്ചുവിടല്‍ സര്‍ട്ടിഫിക്കറ്റ് ഷോള്‍സിനും മറ്റ് 14 മന്ത്രിമാര്‍ക്കും കൈമാറി
ജര്‍മ്മനി പ്രസിഡന്റ് ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയിന്‍മിയര്‍ ചൊവ്വാഴ്ച വൈകുന്നേരം ബര്‍ലിനിലെ ബെല്‍വ്യൂ പാലസില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സ്ഥാനമൊഴിയുന്ന സര്‍ക്കാരിലെ അംഗങ്ങള്‍ക്ക് പിരിച്ചുവിട്ടതിന്റെ(ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്) രേഖകള്‍ സമ്മാനിച്ചു.
പുതിയ ബണ്ടെസ്ററാഗ് നിലവില്‍ വന്നതിനാല്‍ ഈ നീക്കം ഭരണഘടനപരമായി പതിവാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ അടിസ്ഥാന നിയമം അനുസരിച്ച് തന്റെ ചുമതലകള്‍ തുടരാന്‍ സ്റെറയിന്‍മെയര്‍ തന്നെ ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു.
ജര്‍മ്മന്‍ പ്രസിഡന്റ് പിരിച്ചുവിടലില്‍ പഴയ കാബിനറ്റിന്റെ ഗുണങ്ങളെ അനുമോദിച്ചു. റഷ്യന്‍ അധിനിവേശത്തിനുശേഷം മുന്‍ ഷോള്‍സ് ഗവണ്‍മെന്റ് ഉക്രെയ്നെ പിന്തുണയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ "ശക്തിയുടെ അപാരമായ നേട്ടമായി" എന്ന് പറഞ്ഞു.

Comments: