ജോലി സാധ്യതകള്‍ അന്വേഷിക്കാന്‍ മാത്രമാണ് ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് ഉപകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, ക്യാനഡയിലെ പോയിന്റ്സ് ബേസ്ഡ് സംവിധാനം ഉദാഹരണമായെടുത്താല്‍, അവിടെ സമാനമായ കാര്‍ഡ് ഉപയോഗിച്ച് പെര്‍മനന്റ് റെസിഡന്‍സി വരെ നേടാന്‍ സാധിക്കും.
ജര്‍മനിയില്‍ ജോലി അന്വേഷിക്കാന്‍ ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് സഹായിക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, കൂടുതല്‍ മികച്ച സാധ്യതകള്‍ സമാനമായ പദ്ധതികള്‍ വഴി മറ്റു പല രാജ്യങ്ങളും നല്‍കുന്നുണ്ട്. അതിനാല്‍, ഈ രാജ്യങ്ങളുമായുള്ള മത്സരത്തില്‍, മികവുറ്റ തൊഴിലാളികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ജര്‍മനി പിന്നിലായിപ്പോകുമെന്നാണ് ആശങ്ക ഉയരുന്നത്.
ജര്‍മന്‍ കുടിയേറ്റ സമ്പ്രദായം ഇപ്പോഴും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിധം സങ്കീര്‍ണമായാണ് തുടരുന്നത് എന്ന കാര്യത്തില്‍ മേഖലയിലെ മിക്ക വിദഗ്ധര്‍ക്കും ഏകാഭിപ്രായമാണ്. ഇതു ലഘൂകരിക്കാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കണമെന്നാണ് അവരില്‍ പലരും ആവശ്യപ്പെടുന്നത്.

Comments: