ബര്‍ലിന്‍:യുദ്ധം നിറഞ്ഞ ലോകത്തില്‍ ജര്‍മ്മനിയില്‍ ഈസ്ററര്‍ സമാധാന മാര്‍ച്ചുകള്‍ നടന്നു.ഉക്രെയ്നിലെ റഷ്യന്‍ ആക്രമണത്തിനിടയില്‍ ഇയു യൂണിയന്റെ പുനര്‍സജ്ജീകരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് ജര്‍മ്മനിയില്‍ നിരവധി സമാധാന അനുകൂല പ്രകടനങ്ങള്‍ നടന്നത്.
'നീ വീഡര്‍ ക്രീഗ്' ('ഇനിയൊരിക്കലും യുദ്ധം') എന്ന് പറയുന്ന ജര്‍മ്മന്‍ ആര്‍ട്ടിസ്ററ് കെയ്ത്ത് കോള്‍വിറ്റ്സിന്റെ ബാനറിലാണ് ആളുകള്‍ തെരുവിലിറങ്ങിയത്. 1924 ല്‍ ജര്‍മ്മന്‍ കലാകാരന്‍ കെയ്ത്ത് കോള്‍വിറ്റ്സ് നല്‍കിയ ആഹ്വാനമാണ് 'ഒരിക്കലും യുദ്ധം ഉണ്ടാകരുത്', എന്നത്.
ശനിയാഴ്ച ജര്‍മ്മനിലെ ആയിരക്കണക്കിന് ആളുകളാണ് ഈസ്ററര്‍ മാര്‍ച്ചുകളില്‍ സമാധാനത്തിനായി ഒത്തു ചേര്‍ന്നത്. ഇത് 1960 കളിലെ പാരമ്പര്യമാണ്.ഈ വര്‍ഷം മാര്‍ച്ചുകള്‍ ഏകോപിപ്പിച്ചത് ബോണ്‍ ആസ്ഥാനമായുള്ള ആക്ടിവിസ്ററ് ഗ്രൂപ്പായ നെറ്റ്വര്‍ക്ക് ഫ്രീഡന്‍സ്കോഓപ്പറേറ്റീവ് (പീസ് കോഓപ്പറേറ്റീവ് നെറ്റ്വര്‍ക്ക്) ആണ്. ഈസ്ററര്‍ തിങ്കളാഴ്ച വരെ ഏകദേശം 100 പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
കൊളോണ്‍, മ്യൂണിക്ക്, ബെര്‍ലിന്‍, ലീപ്സിഗ്, ബ്രെമെന്‍, സ്ററട്ട്ഗാര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഈസ്ററര്‍ മാര്‍ച്ചുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Comments: