ഡബ്ളിന്‍: പോര്‍ട്ളീഷില്‍ ആരംഭിയ്ക്കുന്ന ഉത്സവ് 24 ന് ശനിയാഴ്ച
കൊടിയുയരും. ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ സെലിബ്രറ്റി ഗസ്ററ് ആയി പ്രശസ്ത സിനിമ താരം അന്നാ രാജനും ~ലിച്ചിയും എത്തും.
വിശാലമായ Rathleague GAA ഗ്രൗണ്ടില്‍ 30ല്‍ അധികം ഫുഡ് ആന്‍ഡ് നോണ്‍ഫൂഡ് സ്ററാളുകള്‍, 2000ല്‍ അധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം മതിയായ ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവയും സജ്ജമാണ്. ആവേശംകരമായ വടംവലി മല്‍സരം, പെനാല്‍റ്റി ഷൂട്ട് ഔട്ട്, പഞ്ച ഗുസ്തി, പുഷ് അപ്പ്, ബൌളിംഗ്, ഷോട്ട് പുട്ട് , റുബിക് ക്യുബ് സോള്‍വിങ് തുടങ്ങിയ മത്സര ഇനങ്ങളില്‍ ക്യാഷ് ൈ്രപസുകളും മറ്റു ആകര്‍ഷക സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. കലാമത്സരങ്ങളില്‍ പത്തിലധികം ടീമുകള്‍ തിരുവാതിരയിലും U K ല്‍ നിന്നും അയര്‍ലണ്ടില്‍ നിന്നുമായി നിരവധി ടീമുകള്‍ ചെണ്ടമേളത്തിലും മത്സരിക്കുന്നു. കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും ഒരുക്കിയിരിക്കുന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീളുന്ന ആഘോഷ പരിപാടികളില്‍ മത്സരങ്ങള്‍ക്കുശേഷം, Cloud DBDS, Jump Street Dancers എന്നീ പ്രശസ്തരും ദ്രശ്യവിരുന്നൊരുക്കി വേദിയിലെത്തുന്നു. ഐറിഷ് കലാകാരന്മാരൊരുക്കുന്ന River Dance, യുവജനങ്ങളുടെ ഹരമായ ഫാഷന്‍ ഷോ തുടങ്ങിയ വേറിട്ട ഇങ്ങളും സദസ്യരെ കാത്തിരിക്കുന്നു. പാര്‍ക്കിങ്ങിനായി അവശേഷിക്കുന്നതു ഏതാനും സ്ളോട്ടുകള്‍ മാത്രമാകയാല്‍ എത്രയും പെട്ടെന്നു ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുക. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ സ്ളോട്ടുകള്‍യ ലഭ്യമാകുന്നില്ലായെങ്കില്‍ 0892540535 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നു സംഘാടകര്‍ പ്രത്യേകം അറിയിക്കുന്നു.

Comments: