മ്യൂണിക്കിലെ ഇമിഗ്രേഷന്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. പണത്തിന് പകരമായി ഇവിടെ അഭയം നല്‍കിയെന്നുള്ള കണ്ടെത്തലിന് തുടര്‍ന്നുള്ള റെയ്ഡിനിടെ ഉത്തരവാദിത്തപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ (കെവിആര്‍) ഓഫീസ് മുറികള്‍ പരിശോധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സെര്‍ച്ച് വാറന്റുമായി പോലീസ് ഓഫീസിലെത്തിയത്. അന്വേഷകരുടെ തിരച്ചില്‍ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. മെര്‍ക്കുര്‍ പ0ത്രമാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏഴ് അറസ്ററുകള്‍
വിവരം അനുസരിച്ച് റെയ്ഡിനിടെ ഏഴുപേരെ അറസ്ററ് ചെയ്തു. വിദേശികളെ നിയമവിരുദ്ധമായി കടത്തുന്നതും കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഉണ്ടായിരിയ്ക്കുന്നത്. കെവിആറിന്റെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ താമസാനുമതിയില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതായി പറയപ്പെടുന്നു, അതിനാല്‍ അതോറിറ്റി തന്നെ പോലീസുമായി ബന്ധപ്പെട്ടു.മ്യൂണിക്കില്‍ പണത്തിന് പകരമായി അഭയം നല്‍കിയോ? അന്വേഷണം പുരോഗമിക്കുകയാണ്.
തീവ്ര കുറ്റവാളി വനിതാ ജീവനക്കാരെ വശീകരിച്ചാണ് കാര്യങ്ങള്‍ നടത്തയിയെടുത്തത്. ഏകദേശം 3,800 ജീവനക്കാരാണ് ഈ അതോറിറ്റിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നത്.
സംസ്ഥാന തലസ്ഥാനത്തിന്റെ സുരക്ഷാ നിയന്ത്രണ അതോറിറ്റിയാണ് കെവിആര്‍. 2022 മുതല്‍ തലവന്‍ ഡോ. ഹന്ന സമ്മുല്ലര്‍~ഗ്രാഡല്‍. 1949~ല്‍ സ്ഥാപിതമായ ഈ അതോറിറ്റിയില്‍ ഏകദേശം 3,800 ജീവനക്കാരുണ്ട്.
എന്തായാലും സംഭവം ജര്‍മനിയെ ഞെട്ടിച്ചിരിയ്ക്കയാണ്. മുന്‍പ് ഇത്തരമൊരും ചെറിയ സംഭവം നോര്‍ത്ത് റൈന്‍ സംസ്ഥാനത്ത് പിടിക്കപ്പെട്ടിരുന്ന. അതല്‍ 2000 യൂറോ കൈക്കലി വാങ്ങി അനധികൃതമായി ഔഫന്റ്താള്‍സ് എര്‍ലൗബ്നിസ് താമസാനുമതി നല്‍കിയത് പിടിക്കപ്പെട്ടിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
സമാനമായ സംഭവങ്ങള്‍ നിരവധിയായി ജര്‍മനിയുടെ എക്സ്റേറര്‍ണല്‍ ഓഫീസുകളില്‍ നടക്കുന്നതായി ആരോപണ മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഇന്‍ഡ്യയിലെ വിവിധ ജര്‍മന്‍ കോണ്‍സുലേറ്റുകളില്‍ നിന്നും കൈക്കൂലി കൊടുത്ത് വിസ സംഘടിപ്പിച്ച നോത്ത് ഇന്‍ഡ്യന്‍ കക്ഷികളെ പിന്നീട് പിടിക്കുകയും കയ്യോടെ നാടുകടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ജര്‍മനിയിലേയ്ക്ക് ഔപെയര്‍ വിസയുടെ മറവില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്, അതുപോലെ എഫ്എസ്ജെയുടെ മറവിലും. ഇതിന്റെ യൊക്കെ വിശദാംശങ്ങള്‍ ഞങ്ങള്‍ അധികം താമസിയാതെ പബ്ളിഷ് ചെയ്യുമെന്നുകൂടി അറിയിക്കുന്നു. വിസയുടെ മറ്റൊരുകാര്യം പറയുകയാണങ്കില്‍ നിലവില്‍ ജര്‍മനിയിലുള്ള ഒട്ടനവധിയാളുകള്‍ക്ക് പുതുതായി എത്തിയവര്‍ക്ക് ഫിക്സിയോണ്‍ എന്ന ഒരു കാറ്റഗറിയിലുള്ള വിസയാണ് നല്‍കുന്നത്. ഇത് ചിലപ്പോള്‍ മൂന്നുമാസവും ആറുമാസവും ഒരുവര്‍ഷത്തിലധികവുമായി ലഭിയ്ക്കുന്നത് ഇപ്പോള്‍ സാധാരണയാണ്.
ഈ വിസലഭിയ്ക്കുന്ന പലര്‍ക്കും വാങ്ങിക്കഴിയുമ്പോള്‍ വളരെ ഭയപ്പാടിലാണ്, കാരണം ഈ വിസയ്ക്ക് വാലിഡിറ്റി ഉണ്ടോ, നാട്ടില്‍ പോകാന്‍ പറ്റുമോ വീട് എടുക്കാന്‍ പറ്റുമോ ജോലി ചെയ്യാന്‍ പറ്റുമോ, അ്യാവാ നീട്ടിക്കിട്ടുമോ, അല്ലെങ്കില്‍ തിരിച്ചുപോകേണ്ടി വരുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ അനവധിയായി ഉയരുന്നുണ്ട്.
ഫിക്സിയോണ്‍ വിസ മുന്‍പ് കേട്ടുകേള്‍വിപോലും ഇല്ലാത്ത ഒരു കാര്യം ആയിരുന്നു. ഈയടുത്ത കാലത്താണ് ഇത് ജര്‍മന്‍ സര്‍ക്കാര്‍ നല്‍കിവരുന്നത്, ഇത് ഒരു താല്‍ക്കാലിക വിസയും അതുപോലെ തീരുമാനമാവാതെ കിടക്കുന്ന കേസില്‍ നല്‍കുന്ന താല്‍ക്കാലിക നടപടിക്രമത്തിലുള്ള വിസയാണ്. ഇത് വാലിഡാണ്, ഈ വിസ ഹോള്‍ഡറുടെ കാര്യങ്ങള്‍ എല്ലാംതന്നെ സമൂലം പരിശോധിച്ചതിനുശേഷം മാത്രമേ ഇതിന്റെ ബാക്കിയായായി തുടര്‍ച്ചയായുള്ള വിസ നല്‍കുകയുള്ള. അഃിന് സമയം ആവശ്യമായി വരുന്നതുകൊണ്ടാണ് ഫിക്സിയോണ്‍ സീല്‍ അടിച്ച് വിസ നല്‍കുന്നത്.

Comments: