ഒക്ടോബര്‍ 13 ന് നടന്ന ഓണാഘോഷ പരിപാടിയില്‍ (ഓണാവേശം 2024) സീഗര്ലാന്ഡ് മലയാളി അസോസിയേഷന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വിനില്‍ പുത്തന്‍വീട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. യൂറോപ്യന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതരും സമൂഹ്യ, സാംസ്ക്കാരിക, സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രശസ്തരുമായ ജോളി തടത്തില്‍, മേഴ്സി തടത്തില്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മനിയിലെ ജീവിതാനുഭവം പുതിയ മലയാളികള്‍ക്കിടയില്‍ അവര്‍ പങ്കുവെച്ചു. അനഘ, സബാട്ടിനി എന്നിവര്‍ ഓണാവേശം 2024 ന്റെ അവതാരകരായി.
ഹൃതിക്, സ്നേഹ എന്നിവര്‍ ചേര്‍ന്ന് പൂക്കളം തീര്‍ത്തു. അശ്വിന്, മനു, അജില്‍, അന്‍ഷുല്‍, ജീസണ്‍ എന്നിവര്‍ ചേര്‍ന്ന് ഓണസദ്യ ഒരുക്കി. അഭിരാമി, മേഘ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം കൊടുത്ത തിരുവാതിര, ഡാന്‍സ് പാട്ട് എന്നീ പരിപാടികള്‍ ഓണാവേശത്തിന് മാറ്റുകൂട്ടി.
ഉച്ചയ്ക്കുശേഷം നടന്ന ഓണക്കളികള്‍ക്ക് അന്‍ഷിഫ്, റാഫേല്‍ എന്നിവര്‍ നേതൃത്വം നല്കി. വൈകുന്നേരം അഫ്താബ് നയിച്ച ഡി.ജെ കലാശക്കൊട്ടോടുകൂടി പരിപാടികള്‍ അവസാനിച്ചു. പരിപാടികളുടെ അനര്‍ഘനിമിഷങ്ങള്‍ ആദര്‍ശ് ക്യാമറയില്‍ പകര്‍ത്തി.
സീഗന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു മലയാളി സംഗമം സംഘടിപ്പിച്ചത്. ഭാവിയിലും മലയാളി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന പ്രതീക്ഷ നല്‍കിയാണ് സംഘടാകര്‍ പിരിഞ്ഞത്.

Comments: