നിലവില്‍ ഉന്നതവിദ്യാഭ്യാസത്തിനും ജോലി സാദ്ധ്യതയയ്ക്കും ഏറെ ആകര്‍ഷിയ്ക്കുന്ന രാജ്യമെന്ന നിലയില്‍ വിദ്യാഭ്യാസ സാദ്ധ്യതകള്‍, നിയമ തടസങ്ങള്‍, പുതിയ നിയമങ്ങള്‍, തൊഴില്‍ പ്രശ്നങ്ങള്‍, നഴ്സിംഗ് പഠനം/ജോലി സാദ്ധ്യതകള്‍, തുടര്‍പഠനം എന്നിവ വിഷയമാക്കിയുള്ള ഒരു മണിക്കൂര്‍ ദൈഘ്യമുള്ള വെബിനാറില്‍ ചോദ്യോത്തരവേളയും ഉണ്ടായിരിയ്ക്കും. ലോക കേരള സഭ അംഗവും യൂറോപ്പിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും (മുഖ്യപത്രാധിപര്‍, പ്രവാസിഓണ്‍ലൈന്‍) സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍ ആണ് വിഷയാധിഷ്ടിതമായി വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്.
ജര്‍മനിയില്‍ നഴ്സിംഗ് ഔസ്ബില്‍ഡൂംഗ് തേടുന്ന എല്ലാവര്‍ക്കും പ്രയോജനപ്രദമാവുന്ന വെബിനാറിലേയ്ക്ക് ഫാ.ജോബി പുളിയ്ക്കകുന്നേല്‍, (ഡയറക്ടര്‍, പ്രവാസി അപ്പൊസ്തലേറ്റ്), ഫാ. ജിന്‍സ് കാരയ്ക്കാട്ട് (ഡയറക്ടര്‍ മീഡിയ കമ്മീഷന്‍), എഡ്വിന്‍ ടോം (കോഓര്‍ഡിനേറ്റര്‍, ജര്‍മന്‍ ചാപ്റ്റര്‍) എന്നിവര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.
Meeting link and Code, ID
https://us02web.zoom.us/j/84862426945?pwd=uvWHB4RGQvQH2lviHIxG9UszUl5t49.1
MeetingID: 848 6242 6945
Kenncode: 794053

Comments: