Today: 16 May 2021 GMT   Tell Your Friend
Advertisements
മുത്തശ്ശിവാക്ക് എത്ര ശരി .. !!
Photo #1 - India - Samakaalikam - oldphrase
മൂത്തവര്‍ പറയും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ.... മധുരിയ്ക്കും എന്ന്.അത് സത്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പലപ്പോഴും അത് വിശ്വസിക്കാന്‍ പുതിയ തലമുറ കൂട്ടാക്കാറില്ല. വല്ല പിച്ചുംപേയും പറയുന്നുവെന്ന് കരുതി തള്ളിക്കളയുകയാണ് പതിവ്.

ആരോഗ്യത്തിന്റെ ഇത്തരം വാക്കുകള്‍ക്ക് ഒട്ടും പഞ്ഞമില്ല. ഇതിനകം തന്നെ ഇത്തരത്തിലുള്ള പലതിനും ശാസ്ത്രീയമായി അടിസ്ഥാനമുണ്ടെന്ന് ലോകമൊട്ടാകെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാണ് ഇത്തരത്തില്‍ ഒരു കാര്യം കൂടി തെളിഞ്ഞിരിക്കുന്നു.

ജനിച്ചയുടനെയുള്ള കുട്ടികള്‍ക്ക് ഉറക്കം കൂടുതലായിരിക്കും, പ്രത്യേകിച്ചും പകല്‍ സമയത്ത്. ഈ സമയത്ത് ഇവരെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വീട്ടിലെ മുത്തശ്ശിമാര്‍ അത് തടയും, കാരണമായി അവര്‍ പറയുന്നത് ഉറക്കത്തിനിടെ കുട്ടി വളരുന്നു വെന്നാണ്.

ഇത് കേട്ട് പുതുതലമുറ ചിറികോട്ടുക പതിവാണ്. പക്ഷേ ഇനിയീക്കളി വേണ്ട. കുട്ടികള്‍ ഉറക്കത്തിനിടെ വളരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്ന ആദ്യ പഠനത്തിലാണ് ഈ മുത്തശ്ശിവാക്കില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്.

കുട്ടികളിലെ ദിനംപ്രതിയുള്ള വളര്‍ച്ച അവരുടെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ജോര്‍ജ്ജിയയിലെ അറ്റ്ലാന്റാ ഇമോറി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ദീര്‍ഘനേരമുള്ള ഉറക്കം കുട്ടികളിലെ വളര്‍ച്ചാനിരക്ക് കൂട്ടും. ഒപ്പം തന്നെ അവരുടെ ഭാരത്തിലും ഇത് വര്‍ധനവുണ്ടാക്കുമത്രേ.

കുട്ടികളുടെ കാര്യത്തില്‍ ഗുണപ്രദമായ ഒട്ടേറെ പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കം നല്‍കാന്‍ സഹായകമാണ് ഈ പഠനറിപ്പോര്‍ട്ടെന്നാണ് അവര്‍ പറയുന്നത്. നാലുമുതല്‍ 17മാസം വരെ പ്രായമുള്ള 23 കുട്ടികളെ നിരീക്ഷിച്ച്് അതില്‍ നിന്നും പഠനം നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.
- dated 03 May 2011


Comments:
Keywords: India - Samakaalikam - oldphrase India - Samakaalikam - oldphrase,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us