വ്യോമാക്രമണം വരും ദിവസങ്ങളിലും തുടരുമെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. വര്‍ധിച്ച ശക്തിയോടെ ഇസ്രയേല്‍ ഇനി മുതല്‍ ഹമാസിനെതിരേ ആഞ്ഞടിക്കുമെന്നാണ് നെതന്യാഹുവിന്‍റെ ഓഫിസ് പ്രതികരിച്ചത്. വിശുദ്ധ റംസാന്‍ മാസത്തിലെ ആക്രമണം വിമര്‍ശിക്കപ്പെടുന്നുണ്ട്.
യുദ്ധത്തില്‍ ഇതിനിടെ തന്നെ പതിനായിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതു മാത്രമല്ല ഹമാസ് ബന്ദികളാക്കിയിരിക്കുന്ന രണ്ടു ഡസനോളം ഇസ്രയേല്‍ സ്വദേശികളുടെ ജീവനും തുലാസില്‍ ആടുകയാണ്. ഇതു വരെയും ഹമാസ് തിരിച്ച് ആക്രമിച്ചിട്ടില്ല.

Comments: