Today: 06 May 2021 GMT   Tell Your Friend
Advertisements
ഫിലിപ് രാജകുമാരന്റെ സംസ്കാരം 17ന്
Photo #1 - U.K. - Otta Nottathil - 12420216philip

ലണ്ടന്‍: വെള്ളിയാഴ്ച അന്തരിച്ച ഫിലിപ് രാജകുമാരന്‍െറ സംസ്കാര ചടങ്ങുകള്‍ 17ന് വിന്‍സര്‍ കാസില്‍ ഗ്രൗണ്ടിലുള്ള സെന്‍റ് ജോര്‍ജ് ചാപ്പലില്‍ നടക്കും. പ്രത്യേകം തയാറാക്കിയ ലാന്‍ഡ് റോവര്‍ വാഹനത്തില്‍ അദ്ദേഹത്തിന്‍െറ ഭൗതികദേഹം പള്ളിയിലേക്ക് എത്തിക്കും.

ബ്രിട്ടീഷ് പട്ടാളത്തിന്‍െറ ഭാഗമായ ഗ്രനേഡിയന്‍ ഗാര്‍ഡ് അവതരിപ്പിക്കുന്ന എട്ട് മിനിറ്റ് ബാന്‍ഡ് മേളം അരങ്ങേറും. എലിസബത്ത് രാജ്ഞിയും പരിവാരങ്ങളും പ്രത്യേക വാഹനത്തില്‍ പള്ളിയിലെത്തും. വന്‍ സൈനിക വ്യൂഹവും അകമ്പടി സേവിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം 30 പേര്‍ക്കാണ് ബ്രിട്ടനില്‍ സംസ്കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനാവുക. രാജകുടുംബത്തിന് പ്രത്യേക ഇളവുകള്‍ക്ക് സാധ്യതയുണ്ട്.

സംസ്കാര ചടങ്ങുകളിലേക്ക് ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചടങ്ങുകളില്‍നിന്ന് വന്‍ ജനസഞ്ചയത്തെ ഒഴിവാക്കുന്നതിനുള്ള പദ്ധതികളും അധികൃതര്‍ ആവിഷ്കരിച്ചിട്ടുണ്ട്.

അതേസമയം, രാജകുമാരനോടുള്ള ആദരസൂചകമായി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ പള്ളിമണികള്‍ 99 തവണ മുഴങ്ങി. ദുഃഖസൂചകമായി ലണ്ടനിലും എഡിന്‍ബറയിലുമുള്‍പ്പെടെ 41 വീതം ആചാരവെടികളും. എട്ട് ദിവസത്തെ ദുഃഖാചരണത്തിലാണ് രാജ്യം. കോവിഡ് കാലത്തു ജനക്കൂട്ടമൊഴിവാക്കാന്‍ കൊട്ടാരത്തിനുമുന്നില്‍ പൂക്കള്‍ വെക്കുന്നതിനു പകരം ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്യണമെന്നു ബക്കിങ്ഹാം കൊട്ടാരം ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഫിലിപ് രാജകുമാരന് ആദരമര്‍പ്പിച്ച് പാര്‍ലമെന്‍റ് ജനസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ചേരും.
- dated 12 Apr 2021


Comments:
Keywords: U.K. - Otta Nottathil - 12420216philip U.K. - Otta Nottathil - 12420216philip,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6520219g7
ജി7 ഉച്ചകോടിക്കെത്തിയ ഇന്ത്യന്‍ സംഘത്തില്‍ കോവിഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
5520211india
യുകെയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍: ഇരു രാജ്യങ്ങളും തമ്മില്‍ കരാറായി Recent or Hot News
തുടര്‍ന്നു വായിക്കുക
1520216boris
പതിനഞ്ച് വര്‍ഷമായി ഫോണ്‍ നമ്പര്‍ മാറ്റാതെ ബോറിസ് ജോണ്‍സണ്‍ Recent or Hot News
സുര-ക്ഷാ വീ-ഴ്-ച-യെ-ന്ന് ആ-രോപണം തുടര്‍ന്നു വായിക്കുക
air_india_uk_flight_may_1_onwards
എയര്‍ ഇന്‍ഡ്യ യുകെ വിമാന സര്‍വീസ് മെയ് ഒന്നു മുതല്‍ പുന:രാരംഭിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
29420217vaccine
വാക്സിന്റെ ഒറ്റ ഡോസ് തന്നെ കോവിഡ് വ്യാപനം പകുതിയാക്കും
തുടര്‍ന്നു വായിക്കുക
29420216charles
അന്ന് ഇന്ത്യ മറ്റുള്ളവരെ സഹായിച്ചു, ഇപ്പോള്‍ നമ്മള്‍ ഇന്ത്യയെ സഹായിക്കണം: ചാള്‍സ് രാജകുമാരന്‍
തുടര്‍ന്നു വായിക്കുക
ukma_memo_uk_govt
ഹോട്ടല്‍ ക്വാറന്‍റൈനില്‍ ഭീമമായ തുക വിദേശ യാത്രികരില്‍നിന്നും ഈടാക്കുന്നു; യുക്മ നിവേദനം നല്‍കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us