Today: 31 Jul 2021 GMT   Tell Your Friend
Advertisements
കല്‍ക്കരി നിലയങ്ങള്‍ നിയന്ത്രിക്കാന്‍ ജി7 ആഹ്വാനം
Photo #1 - U.K. - Otta Nottathil - 14620216coal
ലണ്ടന്‍: കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഊര്‍ജ നിലയങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്താന്‍ ജി~7 രാജ്യങ്ങളുടെ ആഹ്വാനം. കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതുവരെ കല്‍ക്കരിനിലയങ്ങളില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കുമെന്നാണ് സംഘടനയുടെ വാഗ്ദാനം.

ലോകത്ത് ഏറ്റവുമധികം പരിസ്ഥിതിമലിനീകരണമുണ്ടാക്കുന്ന ഇന്ധനമാണ് കല്‍ക്കരി. അതുകൊണ്ടുതന്നെ കല്‍ക്കരി കത്തിക്കുന്നതില്‍ നിയന്ത്രണം വന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സുപ്രധാന ചുവടുവെപ്പായിരിക്കും അതെന്ന് പരിസ്ഥിതി നിരീക്ഷകര്‍ വിലയിരുത്തുന്നു.

പ്രകൃതിനിരീക്ഷകനും ചരിത്രകാരനുമായ സര്‍ ഡേവിഡ് ആറ്റെന്‍ബെറോയുമായി ചര്‍ച്ചനടത്തിയതിനു പിന്നാലെയാണ് തീരുമാനം. ഗ്രഹത്തെ മുഴുവനായും അസ്ഥിരപ്പെടുത്തുന്നതിന്റെ വക്കിലാണ് മനുഷ്യനെന്ന് ആറ്റെന്‍ബെറോ യോഗത്തില്‍ മുന്നറിയിപ്പു നല്‍കി.

വികസ്വര രാജ്യങ്ങളില്‍ പുതിയ കല്‍ക്കരിപ്പാടങ്ങള്‍ക്ക് സഹായധനം നല്‍കുന്നത് ജി~7~ല്‍ അംഗങ്ങളായ ബ്രിട്ടന്‍, യു.എസ്., കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ വൈകാതെ നിര്‍ത്തും. ഇന്ധനമായി കല്‍ക്കരി ഉപയോഗിക്കാതിരിക്കാന്‍ 280 കോടി ഡോളറിന്റെ സഹായവും നല്‍കും. സ്ററീല്‍, സിമന്റ് പ്ളാന്റുകള്‍, ഗതാഗതം, കാര്‍ഷികരംഗം തുടങ്ങിയ മേഖലകളില്‍നിന്ന് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടി രാജ്യങ്ങള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- dated 14 Jun 2021


Comments:
Keywords: U.K. - Otta Nottathil - 14620216coal U.K. - Otta Nottathil - 14620216coal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us