Today: 06 May 2021 GMT   Tell Your Friend
Advertisements
ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
Photo #1 - U.K. - Otta Nottathil - Prince_Philip_died_Duke_of_Edinburgh
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്) ഫിലിപ് രാജകുമാരന്‍(99) അന്തരിച്ചു. ഇന്ന് രാവിലെ വിന്‍ഡ്സര്‍ കാസിലില്‍ ആയിരുന്നു അന്ത്യം. ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടു. കോവിഡ് ബാധയെ തുടര്‍ന്നല്ല ഹൃദയ ധമനികളിലെ തടസ്സവും നിരവധി രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്നുഎലിസബെത്ത് രാജ്ഞിയും രാജകുമാരനും മാര്‍ച്ചില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

ഗ്രീക്ക് ഡാനിഷ് കുടുംബത്തില്‍ 1921 ജൂണ്‍ 10 ന് ഗ്രീക്ക് ദ്വീപായ കോര്‍ഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍ ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവ് ഗ്രീസിന്റെയും ഡെന്‍മാര്‍ക്കിന്റെയും ആന്‍ഡ്രൂ രാജകുമാരനാണ്.
മാതാവ് ആലീസ് രാജകുമാരി ലൂയിസ് മൗണ്ട് ബാറ്റന്റെ പ്രഭുവവിന്റെയും വിക്ടോറിയ രാജ്ഞിയുടെയും ചെറുമകളുമാണ്.

ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947 നവംബര്‍ 20 നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്.1952 ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 150 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേംബ്രിജ്, എഡിന്‍ബറ തുടങ്ങിയ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിച്ചിട്ടുണ്ട്. പരിസ്ഥിതി, വ്യവസായം, സ്പോര്‍ട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരി, പ്രസിഡന്റ്; അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച ശേഷം 2017 ഓഗസ്ററില്‍ ഫിലിപ് 65 വര്‍ഷം നീണ്ട പൊതു ജീവിതത്തില്‍നിന്നു വിടവാങ്ങുകയും ചെയ്തിരുന്നു. 1997ല്‍ കേരളം സന്ദര്‍ശിച്ചിരുന്നു.

ഫിലിപ്പ് രാജകുമാരനും രാജ്ഞിക്കും നാല് മക്കളും എട്ട് കൊച്ചുമക്കളും 10 കൊച്ചുമക്കളും ഉണ്ട്.അവരുടെ ആദ്യ മകന്‍, വെയില്‍സ് രാജകുമാരനായ ചാള്‍സ് രാജകുമാരന്‍, 1948 ല്‍ ജനിച്ചു, തുടര്‍ന്ന് രാജകുമാരി ആന്‍, 1950 ലും, യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ രാജകുമാരന്‍ 1960 ലും, വെസെക്സിന്റെ പ്രഭു, എഡ്വേര്‍ഡ് രാജകുമാരന്‍ 1964 ലുമാണ് ജനിച്ചത്.

എണ്ണമറ്റ ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായിരുന്നു രാജകുമാരന്റെ ജീവിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഡൗണിംഗ് സ്ട്രീറ്റില്‍ സംസാരിച്ച പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു: രാജകുടുംബത്തെയും രാജവാഴ്ചയെയും നയിക്കാന്‍ അദ്ദേഹം സഹായിച്ചു, അതിനാല്‍ ഇത് നമ്മുടെ ദേശീയ ജീവിതത്തിന്റെ സന്തുലിതാവസ്ഥയ്ക്കും സന്തോഷത്തിനും അനിഷേധ്യമായ ജീവിതമായി മാറി രാജകുമാരന്റേത്. ഡ്യൂക്കിന്റെ മരണം വളരെ സങ്കടത്തോടെയാണ് സ്വീകരിക്കേണ്ടി വന്നതെന്ന് ജോണ്‍സണ്‍ പറഞ്ഞു.
പ്രിന്‍സ് ഫിലിപ്പിന്റെ വിയോഗത്തില്‍ ലോകനേതാക്കള്‍ അനുശോചിച്ചു.
- dated 09 Apr 2021


Comments:
Keywords: U.K. - Otta Nottathil - Prince_Philip_died_Duke_of_Edinburgh U.K. - Otta Nottathil - Prince_Philip_died_Duke_of_Edinburgh,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6520219g7
ജി7 ഉച്ചകോടിക്കെത്തിയ ഇന്ത്യന്‍ സംഘത്തില്‍ കോവിഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
5520211india
യുകെയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍: ഇരു രാജ്യങ്ങളും തമ്മില്‍ കരാറായി Recent or Hot News
തുടര്‍ന്നു വായിക്കുക
1520216boris
പതിനഞ്ച് വര്‍ഷമായി ഫോണ്‍ നമ്പര്‍ മാറ്റാതെ ബോറിസ് ജോണ്‍സണ്‍ Recent or Hot News
സുര-ക്ഷാ വീ-ഴ്-ച-യെ-ന്ന് ആ-രോപണം തുടര്‍ന്നു വായിക്കുക
air_india_uk_flight_may_1_onwards
എയര്‍ ഇന്‍ഡ്യ യുകെ വിമാന സര്‍വീസ് മെയ് ഒന്നു മുതല്‍ പുന:രാരംഭിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
29420217vaccine
വാക്സിന്റെ ഒറ്റ ഡോസ് തന്നെ കോവിഡ് വ്യാപനം പകുതിയാക്കും
തുടര്‍ന്നു വായിക്കുക
29420216charles
അന്ന് ഇന്ത്യ മറ്റുള്ളവരെ സഹായിച്ചു, ഇപ്പോള്‍ നമ്മള്‍ ഇന്ത്യയെ സഹായിക്കണം: ചാള്‍സ് രാജകുമാരന്‍
തുടര്‍ന്നു വായിക്കുക
ukma_memo_uk_govt
ഹോട്ടല്‍ ക്വാറന്‍റൈനില്‍ ഭീമമായ തുക വിദേശ യാത്രികരില്‍നിന്നും ഈടാക്കുന്നു; യുക്മ നിവേദനം നല്‍കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us