ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ പരസ്പരം ഫോണില്‍ സംസാരിച്ച് പുതിയ വ്യാപര ഉടമ്പടിയ്ക്ക് പച്ചക്കൊടി കാട്ടി. കരാര്‍ ബ്രിട്ടനിലെ ബിസിനസ് മേഖലയ്ക്ക് ആകെയും കണ്‍സ്യൂമേഴ്സിന് പ്രത്യേകിച്ചും വലിയ നേട്ടമായി മാറുമെന്ന് ട്രേഡ് സെക്രട്ടറി വിശദീകരിച്ചു
കരാറിന്റെ ഭാഗമായുള്ള നികുതി ഇളവ് കൂടുതല്‍ ബ്രിട്ടിഷ് നിര്‍മിത കാറുകളും മറ്റു വാഹനങ്ങളും ഇന്ത്യന്‍ നിരത്തുകളിലെത്താന്‍ സഹായിക്കും സ്കോച്ച് വിസ്കികള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടിഷ് നിര്‍മിത മദ്യവും ഇന്ത്യയില്‍ ഇനി യഥേഷ്ടം ലഭ്യമാകും. സമാനമായ രീതിയില്‍ നിരവധി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യുകെയിലും നികുതി ഇളവ് ലഭിക്കും തുണിത്തരങ്ങള്‍, പാദരക്ഷകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ലഭിക്കുന്ന നികുതിയിളവ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കും ഇന്ത്യയില്‍ നിന്നുള്ളഭക്ഷേ്യാല്‍പന്നങ്ങള്‍, ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രവിഭവങ്ങള്‍ക്കും ഇളവ് ലഭിക്കും.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വ്യാപാര ഉടമ്പളി ഒരു തരത്തിലും ഇരു രാജ്യങ്ങളുടെയും എമിഗ്രേഷന്‍ പോളിസിയെ ബാധിക്കില്ല എന്നതാണ്. യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഒരു തരത്തിലും വ്യാപാര ഉടമ്പടിക്ക് തടസമാകില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

Comments: