ഐഒസി (യുകെ) ബാണ്‍സ്ളെയില്‍ യൂണിറ്റ് രൂപീകരിച്ചു

News Photo 1 - U.K. - Otta Nottathil - barnsley_ioc_uk
ബാണ്‍സ്ളെ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) ~ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബാണ്‍സ്ളെയില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം.

യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിന്‍ രാജിന്റെ അദ്യക്ഷതയില്‍ ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യുകെ) ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാണ്‍സ്ളെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലന്‍ ജെയിംസ് ഒവില്‍, മനോജ് മോന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുല്‍ രമണന്‍ നന്ദി പ്രകാശിപ്പിച്ചു.

എ ഐ സി സിയുടെ നിര്‍ദേശപ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെ നടന്ന ഐ ഓ സി ~ ഓ ഐ സി സി സംഘടനകളുടെ ലയനശേഷം യുകെയില്‍ പുതിയതായി രൂപീകൃതമാകുന്ന പ്രഥമ യൂണിറ്റും ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന നാലാമത്തെ യൂണിറ്റുമാണ് ബാണ്‍സ്ളെ യൂണിറ്റ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി ~ യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്നവരും ബാണ്‍സ്ളെയിലെ സാമൂഹിക ~ സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉള്‍പ്പെട്ടതാണ് ഭാരവാഹി പട്ടിക. സംഘടനയുടെ പ്രവര്‍ത്തനം യുകെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതല്‍ യൂണിറ്റുകള്‍ വരും ദിവസങ്ങളില്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് അറിയിച്ചു.

ഭാരവാഹികള്‍:

പ്രസിഡന്റ്: ബിബിന്‍ രാജ് കുരീക്കന്‍പാറ
വൈസ് പ്രസിഡന്റ്: അനീഷ ജിജോ
ജനറല്‍ സെക്രട്ടറി: രാജുല്‍ രമണന്‍
ജോയിന്റ് സെക്രട്ടറി: വിനീത് മാത്യു
ട്രഷറര്‍: ജെഫിന്‍ ജോസ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ബിനു ജോസഫ്, അലന്‍ ജെയിംസ് ഒവില്‍, ബേബി ജോസ്, മനോജ് മോന്‍സി, ജിനു മാത്യു.
- dated 16 Jul 2025

Comments:

Keywords: U.K. - Otta Nottathil - barnsley_ioc_uk U.K. - Otta Nottathil - barnsley_ioc_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
emergency_landing_british_airways_flight_heathrow_oct_5_2026
യൂ.കെ. ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍
യൂ.കെ. യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു