ബ്രയാന്‍ ഓഫിസിലേക്ക് വിവസ്ത്രനായോ അല്പ വസ്ത്രം മാത്രം ധരിച്ചോ എത്തുന്നതിലും ഉദ്ധാരണം അടക്കമുള്ള ലൈംഗിക കാര്യങ്ങള്‍ സംസാരിക്കുന്നതിലും പ്രശ്നമില്ലെന്നുമാണ് കരാറില്‍ ഉള്ളത്. ബ്രയാന്റെ ഓഫിസിലെ 30 ജീവനക്കാരുമായി സംസാരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രയാന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തില്‍ പ്രശ്നമില്ലെന്നും പ്രകോപനപരമോ, ദുരുദ്ദേശപരമോ ചൂഷണമോ അണ്പ്രൊഫഷണലോ അല്ലെന്നുമുള്ള കരാറിലും ജീവനക്കാര്‍ ഒപ്പിടേണ്ടതുണ്ട്.
20 പേജുള്ള കരാറില്‍ നിരവധി നിയന്ത്രണങ്ങളാണുള്ളത്. ബ്രയാന്റെ കുടുംബം, ഓഫിസ്, മറ്റ് വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയെപ്പറ്റി പുറത്തു പറയാന്‍ പാടില്ലെന്നും കരാറിലുണ്ട്. കരാറുകളില്‍ ഒപ്പു വച്ചു പോയതിനാല്‍ വിചിത്രരീതികള്ക്കെതിരേ ശബ്ദമുയര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍. ബ്ളൂപ്രിന്റില് ഭൂരിഭാഗവും സ്ത്രീജീവനക്കാരാണ്. അല്പവസ്ത്രധാരിയായി എത്തുന്ന ബ്രയാന്‍ സ്ത്രീജീവനക്കാരുമായി ശൃംഗരിക്കുന്നതും സ്ഥിരം കാഴ്ചയാണ്. 48കാരനായ ബ്രയാണ് ഭാര്യയുമായി പിരിഞ്ഞാണ് താമസം. പല വിധത്തിലുള്ള ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതു മാത്രമല്ല നിത്യയൗവനം നില നിര്‍ത്തുന്നതിനായി കോടിക്കണക്കിന് പണം ചെലവഴിക്കുന്നതിലൂടെയും ബ്രയാന്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെ ബ്രയാന്‍ തള്ളിയിട്ടുണ്ട്. വസ്തുതകള്‍ വളച്ചൊടിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ബ്രയാന്‍ എക്സില്‍ കുറിച്ചു. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടവരോടാണ് ന്യൂയോര്‍ക്ക് ടൈംസ് സംസാരിച്ചിരിക്കുന്നതെന്നും തന്റെ കൈയില്‍ നിന്ന് 9 മില്യണ്‍ ഡോളര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മുന്‍ കാമുകിയാണ് അവരുടെ പ്രധാന സാക്ഷിയെന്നും ബ്രയാന്‍ ആരോപിക്കുന്നുണ്ട്.

Comments: