ലണ്ടന്‍: യുകെയില്‍ കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടുകളുമായി കെയര്‍ സ്ററാര്‍മര്‍ സര്‍ക്കാര്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ റിഫോം യു കെ പാര്‍ട്ടി വന്‍ വിജയം നേടിയതോടെ, കൂടുതല്‍ കടുത്ത നിലപാടുകളുമായി എത്തുകയാണ് ലേബര്‍ സര്‍ക്കാര്‍. ഭാവിയില്‍ യുകെയില്‍ ജോലി ചെയ്യണമെങ്കില്‍ വിദേശികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ നല്ല രീതിയില്‍ ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍ വേണ്ടി വരും. ഇതു മാത്രമല്ല, ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള പിആര്‍ ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരുമെന്നും സൂചനയുണ്ട്. റിഫോം യു കെ പാര്‍ട്ടി യെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതും തടയിടാനാണ് സ്ററാര്‍മര്‍ ഭരണകൂടം പുതിയ കുടിയേറ്റ നയങ്ങളിലൂടെ കൊണ്ടുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട കുടിയേറ്റ വിഷയം അടുത്തയാഴ്ച പുറത്തുവിടുമെന്നാണ് സൂചന. വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി, വിദേശികള്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് നിര്‍ബന്ധമാക്കും. ഇംഗ്ളീഷിലെ എ ലെവല്‍ സ്ററാന്ഡേര്ഡിനോട് തുല്യമായ ഭാഷാജ്ഞാനം തീര്‍ച്ചയായും ആവശ്യമായി വരും.
ബി 2 ലെവല്‍ എന്നറിയപ്പെടുന്ന ഈ മാനദണ്ഡത്തില്‍ ആളുകള്‍ക്ക് ഭാഷയിലുള്ള കഴിവ് തടസ്സങ്ങളില്ലാതെ, പ്രയോഗിയ്ക്കാന്‍ കഴിയണം. മാത്രമല്ല, ഇംഗ്ളീഷ് ഭാഷ നല്ല ഫ്ളുവന്റായി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയണം. നിലവില്‍ ബ്രിട്ടനില്‍ വര്‍ക്ക് വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ജി സി എസ് ഇ നിലവാരം മതി. എന്നാല്‍ പുതിയ മാനദണ്ഡങ്ങളില്‍ ഭാഷയില്ലെങ്കില്‍ ജോ,ലിായും വേലയും ലഭിയ്ക്കില്ല എന്നര്‍ത്ഥം.
അതിനു പുറമെ, ബ്രിട്ടനില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്) ലഭിക്കാന്‍ വിദേശികള്‍ക്ക് 10 വര്‍ഷം വരെ ഇവിടെതന്നെ തുടരേണ്ടി വരും. സമയബന്ധിതമായ വിസയില്‍ ഇപ്പോള്‍ ബ്രിട്ടനില്‍ ജോലിക്ക് എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം ബ്രിട്ടനില്‍ തുടര്‍ന്നാല്‍ ഐ എല്‍ ആറിന് അപേക്ഷിക്കാം. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ ലഭിയ്ക്കും. കൂടാതെ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കാനും കഴിയും.
എന്നാല്‍ ആദ്യമായി ബ്രിട്ടനില്‍ എത്തിയതിനു ശേഷം കൂടുതല്‍ സമയം ബ്രിട്ടന് പുറത്ത് ചെലവഴിക്കുകയോ, അല്ലെങ്കില്‍ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സംശയമുണ്ടെങ്കിലും കാത്തിരിപ്പ് 10 വര്‍ഷം വരെ നീണ്ടേക്കാം എന്നും പറയുന്നുണ്ട്. രാജ്യത്തേയ്ക്കുള്ള നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സമാനമായ രീതിയില്‍ ഐ എല്‍ ആറിനുള്ള കാത്തിരിപ്പ് സമയം 10 വര്‍ഷമാക്കുമെന്നും കഴിഞ്ഞ ദിവസം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുറത്തിറക്കിയ വാഗ്ദാനത്തിലും പറയുന്നുണ്ട്.
ലേബറിന്റെ വോട്ടുചോര്‍ച്ച തടയാന്‍ കര്‍ശനമായ കുടിയേറ്റ നിയമം അധികം വൈകാതെ പ്രാബല്യത്തില്‍ വരുമെന്നു തീര്‍ച്ചയാണ്.പുതിയ നിയമം അനുസരിച്ച്, വിസ കാലാവധി കഴിഞ്ഞാലും ബ്രിട്ടനില്‍ തുടരാന്‍ ഇടയുള്ള, ചില രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ നല്‍കുന്നത് നിയന്ത്രിക്കും. പാകിസ്ഥാന്, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് വെട്ടിക്കുറയ്ക്കും.
കൂടാതെ വിദേശങ്ങളില്‍ നിന്നും എഞ്ചിനീയര്‍മാര്‍, ഐ ടി വര്‍ക്കര്‍മാര്‍, ടെലിക്കമ്മ്യൂണിക്കേഷന്‍ ജീവനക്കാര്‍ എന്നിവരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്ന ബ്രിട്ടീഷ് തൊഴിലുടമകള്‍ക്ക് തദ്ദേശ തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് പണം ചെലവാക്കുന്നുണ്ട് എന്ന് തെളിയിക്കേണ്ടതായി വരും. നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി, തദ്ദേശീയരെ പരിശീലനം നല്കി തൊഴിലിന് പ്രാപ്തരാക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് മുന്‍പായി, കമ്പനികളില്‍ കൂടുതല്‍ അപ്രന്റീസുമാരെ നിയമിച്ച് പരിശീലനം നല്‍കേണ്ടതായി വരും. ഇതെല്ലാം തന്നെ മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ ഏറെ ബാധിയ്ക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

Comments: