ഫോണ്‍ മോഷണം പോയെന്ന് വ്യാജ പരാതി: ബ്രിട്ടീഷ് ഗതാഗത വകുപ്പ് സെക്രട്ടറി രാജിവച്ചു

News Photo 1 - U.K. - Otta Nottathil - uk_transport_secretary_resign
ലണ്ടന്‍: പത്ത് വര്‍ഷം മുന്‍പ് മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് വ്യാജ പരാതി നല്‍കിയെന്ന കേസില്‍ കുറ്റം സമ്മതിച്ച ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ലൂയിസ് ഹെയ്ഗ് രാജിവെച്ചു. പ്രധാനമന്ത്രി കെയ്ര്‍ സ്ററാര്‍മറിന് അയച്ച കത്തിലാണ് അവര്‍ രാജി പ്രഖ്യാപിച്ചത്.

രാഷ്ട്രീയ നിലപാടുകളോട് പ്രതിജ്ഞാബദ്ധയാണെന്നും സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുമെന്നും രാജിക്കത്തില്‍ ഹെയ്ഗ് വ്യക്തമാക്കി. തന്നെ തട്ടിക്കൊണ്ടുപോയ ശേഷം ഔദ്യോഗിക മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തതായി 2013ല്‍ അവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മൊബൈല്‍ ഫോണ്‍ മോഷണ പരാതി അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പിന്നീട് ഹെയ്ഗ് തിരുത്തി.

ഫോണ്‍ കണ്ടെത്തിയോടെ പൊലീസിനോട് ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. തുടര്‍ന്ന് സോപാധിക ഉടമ്പടികളോടെ കേസില്‍നിന്ന് ഒഴിവാക്കുകയുമായിരുന്നു. 37കാരിയായ ഹെയ്ഗ് വടക്കന്‍ ഇംഗ്ളണ്ടിലെ ഷെഫീല്‍ഡില്‍ ല്‍നിന്നുള്ള പാര്‍ലമെന്റംഗമാണ്.
- dated 30 Nov 2024

Comments:

Keywords: U.K. - Otta Nottathil - uk_transport_secretary_resign U.K. - Otta Nottathil - uk_transport_secretary_resign,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
emergency_landing_british_airways_flight_heathrow_oct_5_2026
യൂ.കെ. ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍
യൂ.കെ. യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു