ഒരേ ഉള്ളടക്കമുള്ള ഇ~മെയിലുകള്‍: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളെല്ലാം ഒരേ വാചകങ്ങളുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ൈ്രഫബുര്ഗ് (Freiburg) പോലീസാണ് 450~ലധികം സ്കൂളുകള്‍ക്ക് സന്ദേശം ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
പരിശോധനയും മുന്‍കരുതലും: തൂരിംഗിയയിലെ ഹില്ഡ്ബര്ഗ്ഹൗസന് സ്കൂള്‍, സാക്സണിയിലെ ആള്ട്ടന്ബെര്ഗ് ൈ്രപമറി സ്കൂള്‍, കൂടാതെ ലോവര്‍ സാക്സണി (ചശലറലൃമെരവലെി), ഷ്ലെസ്വിഗ്~ഹോള്‍സൈ്ററന്‍ എന്നിവിടങ്ങളിലെ നിരവധി സ്കൂളുകളിലും ഭീഷണി സന്ദേശമെത്തി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഷ്ലെസ്വിഗ്~ഹോള്സൈ്ററനിലെ ചില സ്കൂളുകളില്‍ ക്ളാസുകള്‍ നിര്‍ത്തിവെക്കുകയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും താല്‍ക്കാലികമായി കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ കുട്ടികളെ രാവിലെ തന്നെ വീടുകളിലേക്ക് തിരിച്ചയച്ചു.
നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ്: ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥ സ്ഫോടകവസ്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അതിനാല്‍ സ്കൂളുകള്‍ ഒഴിപ്പിക്കേണ്ടതില്ലെന്ന് തൂരിംഗിയ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും എല്ലാ സ്കൂളുകളിലും പോലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡെന്മാര്ക്കിലും വ്യാപക ഭീഷണി: ജര്‍മ്മനിക്ക് പുറമെ തിങ്കളാഴ്ച ഡെന്മാര്ക്കിലെയും നിരവധി സ്കൂളുകള്‍ക്ക് സമാനമായ രീതിയില്‍ ഇ~മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു. രാജ്യത്തെ 12 പോലീസ് ജില്ലകളില്‍ പത്തിടത്തും ഇത്തരം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ മാസം ആദ്യം ഇറ്റലിയിലെ ആയിരക്കണക്കിന് സ്കൂളുകള്‍ക്കും യൂറോപ്പിലെ വിമാനത്താവളങ്ങള്‍ക്കും സമാനമായ രീതിയില്‍ വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു. ജര്‍മ്മനിയില്‍ താമസിക്കുന്ന മലയാളി മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരുടെയും പ്രാദേശിക പോലീസിന്റെയും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ മാത്രം പിന്തുടരണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

Comments: