ഭര്‍ത്താവ് 'മറ്റു' പങ്കാളികളുമായി തിരക്കില്‍; ദുബായ് രാജകുമാരി ഇന്‍സ്റ്റ്ഗ്രാമിലൂടെ മൊഴി ചൊല്ലി

News Photo 1 - Gulf - Otta Nottathil - dubai_princess_divirce_instagram
ദുബായ്: ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്ററഗ്രാമിലൂടെ തന്‍റെ വിവാഹമോചനം പ്രഖ്യാപിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകളാണ് മഹ്റ. ഇന്‍സ്ററഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചാണ് മെഹ്റ തന്‍റെ ഭര്‍ത്താവിനെ മൊഴി ചൊല്ലുന്നതായി പ്രഖ്യാപിച്ചത്:

"പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍, നമ്മുടെ വിവാഹമോചനം ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നല്ലത് വരട്ടെ. എന്ന് മുന്‍ ഭാര്യ''. ഇതാണ് ഷെയ്ഖ മഹ്റ ഇന്‍സ്ററഗ്രാമില്‍ കുറിച്ചത്. മുത്തലാഖ് ചൊല്ലുന്നതിന് സമാനമായ ഈ പോസ്ററ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

ആദ്യ കുഞ്ഞ് ജനിച്ച് രണ്ടു മാസങ്ങള്‍ക്കുളളിലാണ് ദുബായ് രാജകുമാരിയുടെ വിവാഹമോചന പ്രഖ്യാപനം. ആഴ്ച്ചകള്‍ക്ക് മുമ്പ് കുഞ്ഞുമൊത്തുളള ചിത്രം "ഞങ്ങള്‍ രണ്ടുപേരും മാത്രം'' എന്ന അടിക്കുറിപ്പോടെ ഷെയ്ഖ മഹ്റ പങ്കുവച്ചിരുന്നു. അന്നു മുതല്‍ക്കേ ഇവരുടെ വിവാഹമോചന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു.

വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ ഷെയ്ഖ മഹ്റയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. നല്ല തീരുമാനമാണെന്നും മുത്തലാഖ് ചൊല്ലാന്‍ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് എന്നുമാണ് സോഷ്യല്‍ ലോകത്തിന്‍റെ കമന്‍റുകള്‍. അതേസമയം ഈ തീരുമാനത്തെ വിമര്‍ശിച്ചും ഒട്ടേറെ ആളുകളെത്തി. ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമാണ് ഷെയ്ഖ മഹ്റയുടെ ഭര്‍ത്താവ്.
- dated 21 Jul 2024

Comments:

Keywords: Gulf - Otta Nottathil - dubai_princess_divirce_instagram Gulf - Otta Nottathil - dubai_princess_divirce_instagram,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി