Advertisements
|
യൂറോപ്പില്‍ ആകെ എമ്പുരാന്‍ മയം ; എമ്പുരാനെ ആരാധകര്‍ ഹൃദയങ്ങളില്‍ കുടിയിരുത്തി
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ആഗോള റിലീസ് ആയി എത്തിയ എമ്പുരാന്‍ എന്ന മോഹന്‍ലാല്‍ പൃഥിരാജ് ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ലഭിച്ചുകൊണ്ടിരിയ്ക്കയാണ്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ എമ്പുരാന്‍, ആരാധകര്‍ക്ക് ആവേശക്കാഴ്ചയായിക്കഴിഞ്ഞു.മലയാളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബ്രപ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. ലോകം മുഴുവനുമുള്ള സിനിമാ പ്രേമികള്‍ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകസ്വീകാര്യതയിലും ആഗോള കളകലക്ഷനിലും ചരിത്രം മാത്രമല്ല റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ
ആദ്യ ദിനം തന്നെ "എമ്പുരാന്‍' 50 കോടി ക്ളബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.
കേരളത്തില്‍ മാത്രം 750 സ്ക്രീനുകളിലാണ് "എമ്പുരാന്‍' പ്രദര്‍ശിപ്പിക്കുന്നത്. 2019 ല്‍ റിലീസ് ചെയ്ത ബ്ളോക്ക്ബസ്ററര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
എമ്പുരാന്റെ ആദ്യ ഷോ അത്യാവേശത്തിലാണ് പൂര്‍ത്തിയായത്. ഒറ്റവാക്കില്‍ ഗംഭീരം എന്നാണ് ആരാധകവിലയിരുത്തല്‍. മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയും മുരളി ഗോപിയുടെ കിടിലന്‍ ഡയലോഗുകളും തിയറ്ററുകളില്‍ ആവേശത്തിന്റെ അലകടല്‍ സൃഷ്ടിച്ചു പ്രദര്‍ശനം മുന്നേറുകയാണ്.വമ്പന്‍ ട്വിസ്റേറാടു കൂടി ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ മുതല്‍ അക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകര്‍, ഹൃദയങ്ങളില്‍ എമ്പുരാനെ കുടിയിരുത്തിയാണ് തിയറ്റര്‍ വിട്ടത് എന്നു പറഞ്ഞാല്‍ ഒരിയ്ക്കലും അഃിശയോക്തിയാവില്ല. എമ്പുരാന്‍ സൂപ്പറെന്ന് പ്രണവ് മോഹന്‍ലാലും, ഇംഗ്ളിഷ് സിനിമ പോലെയെന്ന് സുചിത്രയും,
ഇന്നുവരെ സംഭവിക്കാത്ത ഒരു സിനിമയെന്നും, വലിയ ക്യാന്‍വാസില്‍ ഒരുക്കിയ വലിയ ചിത്രമെന്നും സിനിമലോകത്തെ പ്രഗല്‍ഭര്‍ പറയുമ്പോള്‍ സിനിമ എന്ന കലയുടെ അതിര്‍വരമ്പുകള്‍ കവിയുകയാണ്. നടന പ്രശസ്തിയില്‍ അഗ്രഗണ്യനായ പൃഥ്വിരാജിനെ പോലൊരാള്‍ക്കെ ഇതൊക്കെ സാധിക്കൂ എന്നാണ് ലിസ്ററിന്‍ സ്ററീഫന്റെ വിലയിരുത്തല്‍.
സസ്പെന്‍സും ട്വിസ്ററും നിറഞ്ഞ് "എമ്പുരാന്‍ ഒരു വിദേശ സിനിമ കാണുന്ന ഫീല്‍ നല്‍കുന്നുവെന്ന് പൃഥയുടെ അമ്മ മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടു. എല്ലാം ദൈവാനുഗ്രഹം. എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു എന്ന അമ്മയുടെ വാക്കുകളില്‍ മകനെപ്പറ്റിയുള്ള കരുതലും അഭിമാനവും നിറയുന്നു.
ആരാധകര്‍ക്കൊപ്പം ആവേശത്തില്‍ കാണാനെത്തിയ ടൊവീനോ തോമസ് പറഞ്ഞത് പടം ഉഗ്രനെന്നും, അമ്പരപ്പിച്ചെന്നുമാണ്. മൂന്നാം ഭാഗത്തിനായി കട്ട വെയിറ്റിംഗ് എന്നും കൂടി ചേര്‍ത്തു ഒടുവില്‍. പൃഥ്വിരാജ് വേറെ ലെവല്‍ എന്നും ഇങ്ങനെ ഒരു പടം ചെയ്യാന്‍ സാധിച്ച പൃഥി ഭാഗ്യവാനാണെന്നും ഒരു സംവിധായകനെ സംബന്ധിച്ചുള്ള സ്വപ്നമാണ് സാക്ഷാല്‍ക്കരിച്ചതെന്നും ഒരു സംവിധായകന്‍ കൂടിയായ മേജര്‍ രവി അഭിപ്പായപ്പെട്ടു.
മലമ്പുഴയില്‍ ഷൂട്ട് ചെയ്ത ഫൈറ്റ് സീനിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സീനുകളെല്ലാം മരണമാസെന്നാണ് ആരാധകരുടെ പക്ഷം.കൊച്ചിയില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും ആവേശത്തിന്റെ തിരക്കിലാണ്. എന്തായാലും എമ്പുരാന്‍ എന്ന സിനിമയെ ആരാധകര്‍ ഹൃദയങ്ങളില്‍ കുടിയിരുത്തി.ആദ്യ ഷോ പൂര്‍ത്തിയായപ്പോഴേ ചിത്രത്തിന്റെ ജാതകം തെളിഞ്ഞ് ആശാശമണ്ഡലത്തില്‍ സ്ഥാനം പിടിച്ചു. അലകടല്‍ പോല്‍ ആര്‍ത്തിരമ്പി ആരാധകവൃന്ദം ആഘോഷത്തിമിര്‍പ്പിലാണ്. ഒപ്പം ഇത് ഓരോ സിനിമാ പ്രേമികളുടെയും ഹൃദയങ്ങളിലേക്കുള്ള മാസ് എന്‍ട്രിയായി മാറിയിരിയ്ക്കുകയാണ്. എന്നാല്‍ ആദ്യ ഷോയ്ക്ക് പോകാന്‍ കഴിയാത്തവര്‍ സിനിമയുടെ സസ്പെന്‍സ് നശിപ്പിക്കുന്ന യാതൊന്നും പുറത്തുവിടരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്.
എമ്പുരാന്‍ യൂറോപ്പും കൈയ്യടക്കി. ജര്‍മനി, യുകെ, ഇറ്റലി, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലണ്ട്, ഓസ്ട്രിയ, ഫ്രാന്‍സ്, മാള്‍ട്ട, ചെക്ക് റിപ്പബ്ളിക്, ബെല്‍ജിയം, മൊള്‍ഡോവ, അര്‍മേനിയ, സ്ളോവാക്കിയ,ലുക്സംബര്‍ഗ്, എന്നു വേണ്ട മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും തീയേറ്ററുകള്‍ എമ്പുരാനെ പ്രേക്ഷകര്‍ക്കായി മാറ്റിയിരിയ്ക്കയാണ്. ജര്‍മനിയിലെ മിക്ക നഗരങ്ങളിലെയും തീയേറ്ററുകള്‍ ബുധനാഴ്ച അര്‍ദ്ധരാത്രിതന്നെ പ്രദര്‍ശിപ്പിച്ചിരുന്നു. 111 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. എവിടെയും വലിയ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. കേരളത്തിലെ തിയറ്ററുകള്‍ക്കൊപ്പം ലണ്ടനിലും എമ്പുരാന്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ മനം നിറച്ചാണ് കണ്ടതും ആസ്വദിച്ചതും. ആകാംക്ഷയോടെ കാത്തിരുന്ന ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പുതന്നെ ആരാധകര്‍ ലണ്ടനിലെ സിനി വേള്‍ഡ് തിയറ്റര്‍ പൂരപ്പറമ്പാക്കി മാറ്റിയിരുന്നു. യുകെ സമയം പുലര്‍ച്ചെ 12.30ന് ആദ്യ പ്രദര്‍ശനം ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും, ഒന്നര മണിക്കൂര്‍ വൈകിയാണ് ഷോ തുടങ്ങിയത്.
ലൂസിഫര്‍ റീ~റിലീസ് ഷോ കണ്ടിട്ട് പ്രീമിയര്‍ ഷോ കാണാന്‍ എത്തിയ 'കട്ട ലാലേട്ടന്‍' ഫാന്‍സുകാരും ഒക്കെ എമ്പുരാന്‍റെ സ്റൈ്റലില്‍ കറുത്ത വേഷം ധരിച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി ആരാധകര്‍ ലണ്ടനിലെ ഇല്‍ഫോഡിലുള്ള തിയറ്ററില്‍ എത്തിയത്. രാത്രി മുതല്‍ എവിടെയും എമ്പുരാന്റെ ആഘോഷത്തിലാണ് സിനിമാ പ്രേമികള്‍. മാത്രമല്ല എമ്പുരാന്റെ പോസ്റ്റര്‍ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മോഹന്‍ലാലിന് ജയ് വിളിച്ചും നൂറുകണക്കിന് ആളുകളാണ് പ്രീമിയര്‍ ഷോ കാണാന്‍ തടിച്ചുകൂടിയത്.യുകെയില്‍ മാത്രം റിലീസ് ദിനമായ ഇന്ന് 246ല്‍ പരം തിയറ്ററുകളിലായി 1200ല്‍ പരം ഷോകളാണ് മലയാളം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ചില തിയറ്ററുകളില്‍ 25 ഷോകള്‍ വരെ നടത്തുന്നുണ്ട്. യുകെയെ കൂടാതെ 33 യൂറോപ്യന്‍ രാജ്യങ്ങളിലും എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അതേസമയം ലണ്ടനില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ അഭ്യര്‍ഥന പ്രകാരം ചിത്രത്തിന്റെ യുകെ യൂറോപ്പ് വിതരണാവകാശം നേടിയ ആര്‍എഫ്ടി ഫിലിംസ് പ്രത്യേക സൗജന്യമായി ബിരിയാണി വിതരണം ചെയ്തതും മറ്റൊരു സംഭവമായി.
മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളില്‍ ഒന്നായ എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തിയത്..
2019ല്‍ സ്ററീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും മോഹന്‍ലാല്‍ എത്തിയ ചിത്രമാണ് ലൂസിഫര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ തീയേറ്ററുകള്‍ എത്തിയത് കഴിഞ്ഞ ആറ് വര്‍ഷത്തെ കാത്തിരുപ്പിനൊടുവിലാണ്.
പല സീനുകളിലും ചിത്രത്തിന്റെ ബജറ്റിനോട് നീതി പുലര്‍ത്തുന്ന 'റിച്ചിനസ്' കാണാന്‍ കഴിഞ്ഞത് ചിത്രത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. മാത്രമല്ല മലയാള സിനിമയില്‍ തീയറ്ററുകളില്‍ എക്കാലത്തേയും ഉത്സവം തീര്‍ക്കുന്ന അനുഭവമാണ് മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമകള്‍.
എമ്പുരാനില്‍ മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിംഗ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
2019ല്‍ റിലീസ് ചെയ്ത ബ്ളോക്ക്ബസ്ററര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെതന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് "എമ്പുരാന്‍' നിര്‍മിച്ചിരിക്കുന്നത്. "എമ്പുരാന്‍' സിനിമ കര്‍ണാടകയില്‍ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിര്‍മാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.
അതേസമയം നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനില്‍ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസുമാണ്. എന്തായാലും മലയാള സിനിമ ചരിത്രത്തില്‍ പുതിയ ഏുെകള്‍ രചിച്ച എമ്പുരാന്‍ ഇനി കളക്ക്ഷനില്‍ എത്രവരെ എന്നുകൂടി അറിയാന്‍ കാത്തിരിയ്ക്കുകയാണ് മലയാള സിനിമാലോകം. |
|
- dated 27 Mar 2025
|
|
Comments:
Keywords: Germany - Otta Nottathil - empuraan_malayalam_cinema_released_all_over_europe Germany - Otta Nottathil - empuraan_malayalam_cinema_released_all_over_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|