Today: 08 Feb 2023 GMT   Tell Your Friend
Advertisements
ഗുണ്ടര്‍ട്ട് പോര്‍ട്ടല്‍ യാഥാര്‍ഥ്യമായി
Photo #1 - Germany - Otta Nottathil - gundert_portal_germany_malayalam_legacy_project
Photo #2 - Germany - Otta Nottathil - gundert_portal_germany_malayalam_legacy_project
ബര്‍ലിന്‍: മലയാള ഭാഷയുടെ വികാസ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ചുള്ള വെബ് പോര്‍ട്ടല്‍ ചൊവ്വാഴ്ച വൈകിട്ട് 4.15ന് ഉദ്ഘാടനം ചെയ്തു. ചരിത്രപ്രസിദ്ധമായ ട്യൂബിന്‍ഗന്‍ സര്‍വകലാശാലയിലെ റീഡിങ് റൂമിലായിരുന്നു ചടങ്ങ്.

ട്യൂബിന്‍ഗന്‍ സര്‍വകലാശാലയിലെ ഇന്‍ഡോളജി പ്രൊഫസറും ഗുണ്ടര്‍ട്ട് ചെയറിന്റെ താല്‍ക്കാലിക ചുമതലക്കാരിയുമായ പ്രഫ.ഡോ.ഹൈക്കെ ഓബര്‍ലിന്‍, പ്രശസ്ത ഇന്‍ഡോളജിസ്ററും കേരള പഠനമേഖലയില്‍
വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന ഗവേഷകന്‍ ആല്‍ബ്രഷ്ട് ഫ്രാന്‍സ്, തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ പ്രൊഫ. എം. ശ്രീനാഥന്‍ തുടങ്ങിയവര്‍ പോര്‍ട്ടല്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

ഗുണ്ടര്‍ട്ട് ലെഗസി പദ്ധതിയില്‍ അമ്പതിനായിരത്തോളം പേജുകള്‍ വരുന്ന അതിവിപുലമായ രേഖാശേഖരമാണ് ഡിജിറൈ്റസ് ചെയ്തിട്ടുള്ളത്. 25 വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച് മലയാളം പഠിച്ച്, മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1859 ല്‍ ജര്‍മനിയിലേക്ക് മടങ്ങുമ്പോള്‍ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ഒപ്പം കൊണ്ടുപോയിരുന്നു. ഗുണ്ടര്‍ട്ടിന്റെ കാലശേഷം ഇവ ടൂബിന്‍ഗന്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. മലയാളഭാഷയുടെയും കേരള ചരിത്രത്തിന്റെയും ഇരുള്‍ടഞ്ഞ മേഖലയിലേക്ക് വെളിച്ചം വിതറുന്ന വിജ്ഞാനശേഖരമാണിത്.

1980 കളില്‍ ഡോ. സ്കറിയ സക്കറിയയാണ് ടൂബിന്‍ഗന്‍ സര്‍വകലാശാലയില്‍ ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരം കണ്ടെത്തി. പിന്നീട് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളം മാനുസ്ക്രിപ്റ്റ് സീരീസ് എന്ന പേരില്‍ പയ്യന്നൂര്‍ പാട്ട്, തച്ചോളിപ്പാട്ടുകള്‍, ജ്ഞാനപ്പാന, അഞ്ചടി, ഓണപ്പാട്ടുകള്‍, പഴശ്ശിരേഖകള്‍, തലശ്ശേരി രേഖകള്‍ തുടങ്ങി ഏതാനും കൃതികള്‍ ഡോ. സ്കറിയ സക്കറിയ മുന്‍കൈയെടുത്ത് പ്രസിദ്ധീകരിച്ചു.

പ്രാചീന മലയാളഗ്രന്ഥങ്ങള്‍ ഡിജിറൈ്റസ് ചെയ്ത് പൊതുസഞ്ചയത്തിലാക്കി
പ്രസിദ്ധീകരിക്കുന്ന ഭാഷാസ്നേഹിയായ ഷിജു അലക്സ് (ബംഗളുരു)ടൂബിന്‍ഗന്‍ സര്‍വകലാശാലാ ലൈബ്രറി അധികൃതരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെ അവസാനം ഈ രേഖാശേഖരം ടൂബിന്‍ഗന്‍ സര്‍വകലാശാല തന്നെ ഡിജിറൈ്റസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗുണ്ടര്‍ട്ട് ലെഗസി പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

ലിങ്ക്:

http://gundertportal.de/
- dated 21 Nov 2018


Comments:
Keywords: Germany - Otta Nottathil - gundert_portal_germany_malayalam_legacy_project Germany - Otta Nottathil - gundert_portal_germany_malayalam_legacy_project,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
funeral_babychen_mangalaveedil_feb_9
മംഗലവീട്ടില്‍ ബേബിച്ചന്റെ സംസ്കാരം ഫെബ്രു.9 ന് ജര്‍മനിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
wage_fell_record_speed_germany
ജര്‍മ്മനിയില്‍ യഥാര്‍ത്ഥ വേതനം റെക്കോര്‍ഡ് വേഗതയില്‍ ഇടിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
IT_field_germany_Indian_immigrate_dramatic_increase
ജര്‍മ്മനിയിലെ ഐടി മേഖല ഇന്ത്യാക്കാരുടെ കൈയ്യില്‍ ; കുടിയേറ്റ വര്‍ദ്ധന 550 % Recent or Hot News
തുടര്‍ന്നു വായിക്കുക
scarcity_teachers_germany
ജര്‍മനയില്‍ അദ്ധ്യാപകരുടെ കുറവ് സ്കൂളുകളെ ബാധിയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
winter_infos_drivers_germany
വിന്ററില്‍ ജര്‍മ്മനിയിലെ ഡ്റൈവര്‍മാര്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ നിയമങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
john_puthenVeettil_germany_expired
ജോണ്‍ പുത്തന്‍വീട്ടില്‍ ജര്‍മനിയില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
one_in_seventh_person_germany_life_overdraft
ജര്‍മനിയിലെ ജീവിതം ഏഴില്‍ ഒരാള്‍വീതം ഓവര്‍ഡ്രാഫ്റ്റില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us