Advertisements
|
ജര്‍മനിയിലെ പുതിയ സര്‍ക്കാരിന്റെ ഭരണ കരാറില്‍ സമവായം ; 3 വര്‍ഷം കൊണ്ടു നേടുന്ന പൗരത്വം റദ്ദാക്കും
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയില്‍ നിര്‍ദിഷ്ട ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെ യാഥാസ്ഥിതിക ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പാര്‍ട്ടിയും മധ്യ~ഇടതു നിലപാടുകള്‍ പുലര്‍ത്തുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് (എസ്പിഡി) പാര്‍ട്ടിയും തമ്മില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിച്ച് രാജ്യം ഭരിയ്ക്കാനുള്ള കരാറില്‍ എത്തി. സിഡിയു നേതാവും 16 വര്‍ഷം ചാന്‍സലറുമായ അംഗല മെര്‍ക്കല്‍ തുടങ്ങിവച്ച കുടിയേറ്റക്കാരോടുള്ള ഉദാരമനോഭാവവും മറ്റു കാര്യങ്ങളും അവസാനിപ്പിക്കുമെന്ന് കരാറിലെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് മെര്‍സ് അറിയിച്ചു.
സിഎസ്യു പാര്‍ട്ടി നേതാവ് മാര്‍ക്കൂസ് സോഡര്‍, എസ്പിഡി നേതാക്കളായ ലാര്‍സ് ക്ളിംഗ്ബൈയില്‍, സാസ്കിയ എസ്കെന്‍ എന്നിവരാണ് പത്രസമ്മേളത്തില്‍ കരാറിലെ കാര്യങ്ങള്‍ അവതരിപ്പിച്ചത്. 144 പേജുള്ള സഖ്യ കരാറില്‍, ജര്‍മ്മനിയിലെ രണ്ട് വലിയ മധ്യപക്ഷ പാര്‍ട്ടികളാണ് പുതിയ ഭരണത്തിലേറാന്‍ സഖ്യകരാറുണ്ടാക്കിയത്.
വ്യാപാരം: യുണൈറ്റഡ് സ്റേററ്റ്സുമായി ഒരു ഇടക്കാല സ്വതന്ത്ര വ്യാപാര കരാറില്‍ എത്തിച്ചേരും. ഹ്രസ്വകാലത്തേക്ക്, യുഎസുമായുള്ള വ്യാപാര വൈരുദ്ധ്യങ്ങള്‍ ഒഴിവാക്കാനും ഇറക്കുമതി ചുങ്കം ഓരോ വിധത്തിലും കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഖ്യകക്ഷികള്‍ ലക്ഷ്യമിടുന്നു. ലാറ്റിനമേരിക്കയിലെ മെര്‍കോസര്‍ ബ്ളോക്കുമായും മെക്സിക്കോയുമായും സാധ്യമായത്ര വേഗത്തില്‍ ഇയു നിലപാടിലുള്ള കരാറുകളാണ് വിഭാവനം ചെയ്യുന്നത്.
ഊര്‍ജവും കാലാവസ്ഥയും: വൈദ്യുതി നികുതിയും ഗ്രിഡ് ഫീസും കുറയ്ക്കുന്നതിലൂടെ വൈദ്യുതി വില കുറഞ്ഞത് 5 സെന്റെങ്കിലും കുറയ്ക്കും. ഗ്യാസ് പവര്‍ പ്ളാന്റിന്റെ ശേഷിയില്‍ വര്‍ദ്ധനവ്, കാര്‍ബണ്‍ പിടിച്ചെടുക്കലും സംഭരണവും അനുവദിക്കുന്നതിനുള്ള നിയമനിര്‍മ്മാണ പാക്കേജ്, ഫോസില്‍ ഇന്ധന ഹീറ്റിംഗ് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിനുള്ള വിവാദമായ താപനം നിയമം നിര്‍ത്തലാക്കല്‍, 2040 ആകുമ്പോഴേക്കും അറ്റ ഉദ്വമനം 90% കുറക്കാനുള്ള ഒരു നിര്‍ബന്ധിത ഇയു കാലാവസ്ഥാ ലക്ഷ്യം.
കടമെടുക്കലും നികുതിയും: ജര്‍മ്മനിയുടെ ഡെറ്റ് ബ്രേക്ക് നവീകരിക്കുന്നതിനുള്ള ഒരു വിദഗ്ധ കമ്മീഷന്‍ രൂപീകരിച്ച് പൊതുവായ്പയെ നിയന്ത്രിക്കും. 2028 മുതല്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കും,റസ്റേറാറന്റ് ഭക്ഷണത്തിന്റെ വില്‍പ്പന നികുതിയില്‍ ഗണ്യമായ കുറവ് വരുത്തും.
തൊഴില്‍: വിരമിക്കല്‍ പ്രായത്തിനപ്പുറം ജോലി ചെയ്യുന്നവര്‍ക്ക് നികുതി രഹിത ഓവര്‍ടൈം വേതനം നികുതി രഹിതവും നികുതി ആനുകൂല്യങ്ങള്‍. തൊഴിലില്ലായ്മ ആനുകൂല്യങ്ങളുടെ പരിഷ്കരണവും ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ക്ക് കര്‍ശനമായ ഉപരോധങ്ങള്‍, 2026 മുതല്‍ മണിക്കൂറിന് 15 യൂറോ എന്ന മിനിമം വേതനം ലക്ഷ്യം.
പ്രതിരോധം: സൈനികര്‍ക്കും ആയുധങ്ങള്‍ക്കുമായി നാറ്റോ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രതിരോധ ചെലവ് "ഗണ്യമായി" വര്‍ദ്ധിപ്പിക്കും. സൈനിക സേവനത്തിന്റെ ഒരു പുതിയ രൂപം, ഇപ്പോള്‍ സ്വമേധയാ. ശക്തമാക്കാനുള്ള ശക്തികളുടെ സന്നദ്ധത. ഉക്രെയ്നിന്റെ തുടര്‍ച്ചയായ പിന്തുണ, പ്രതിരോധ സംഭരണം വേഗത്തിലാക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനുമുള്ള നിയമം, യൂറോപ്യന്‍ പങ്കാളികളുമായി സഹകരിച്ച് സൈനിക ഉപകരണങ്ങളുടെ സ്ററാന്‍ഡേര്‍ഡൈസേഷന്‍.
മൈഗ്രേഷന്‍: സബ്സിഡിയറി പ്രൊട്ടക്ഷന്‍ സ്ററാറ്റസ് എന്ന് വിളിക്കപ്പെടുന്ന ആളുകള്‍ക്ക് കുടുംബ പുനരേകീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. അഭയാര്‍ത്ഥികള്‍ക്കായുള്ള എല്ലാ ഫെഡറല്‍ അഡ്മിഷന്‍ പ്രോഗ്രാമുകളും അവസാനിപ്പിയ്ക്കും. കര അതിര്‍ത്തികളില്‍ അഭയം തേടുന്നവരെ തിരസ്കരിക്കും. സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ നാടുകടത്തും, കൂടാതെ കുറ്റവാളികളില്‍ നിന്നും അപകടകരമായ വ്യക്തികളില്‍ നിന്നും തുടങ്ങി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വേഗത്തില്‍ നാടുകടത്തും. മൂന്നുവര്‍ഷംകൊണ്ടു നല്‍കുന്ന ജര്‍മന്‍ പൗരത്വം(ടര്‍ബോ ട്രാക്ക്) നിര്‍ത്തും. എന്നാല്‍ 2024 ല്‍ കൊണ്ടുവന്ന ഇരട്ടപൗരത്വ നിയമം നിലനിര്‍ത്തും.
ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ സിഡിയു/സിഎസ്യു പാര്‍ട്ടി 28.6% വോട്ടോടെ (208 സീറ്റ്) ഒന്നാമതെത്തിയിരുന്നെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതേസമയം കാവല്‍ സര്‍ക്കാരിനെ നയിക്കുന്ന ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പാര്‍ട്ടി എസ്പിഡിയ്ക്ക് 16.4% (120 സീറ്റ്) തീവ്ര നിലപാടുകള്‍ പുലര്‍ത്തുന്ന ഓള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനം 20.8% (152 സീറ്റ്) നേടുകയും ചെയ്തു.നിലവില്‍ എഎഫ്ഡിയ്ക്ക് 25% ജനപിന്തുണ ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ മൊത്തം അംഗസംഖ്യ 630 ആണ്. സിഡിയു/എസ്പിഡി സഖ്യത്തിന് 328 സീറ്റുകള്‍ ഉണ്ട്. ഭരിയ്ക്കാന്‍ 316 സീറ്റുകളാണ് വേണ്ടത്. ഓരോ പാര്‍ട്ടികള്‍ക്കും ലഭിയ്ക്കുന്ന വകുപ്പുകളും, മന്ത്രിമാരെയും സംബന്ധിച്ച കാര്യത്തിലും ധാരണയായിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാപാരയുദ്ധം ആരംഭിച്ച പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകരണം എന്നതും ശ്രദ്ധേയം.
മെര്‍സ് ചാന്‍സലറായി അധികാരമേല്‍ക്കുമ്പോള്‍ ട്രംപിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സ്വീകരിക്കുക എന്ന് നേരത്തെതന്നെ സൂചിപ്പിച്ചത് ഒരു തുറന്ന ഏറ്റുമുട്ടലിലേയ്ക്ക് കടക്കുമോ എന്നും കണ്ടറിയണം. ട്രംപ് വിശ്വാസയോഗ്യനല്ലെന്ന് മെര്‍സ് തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞതും സൗഹൃദത്തിന്റെ നിഴലിലാണ്.യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധവിഹിതം വര്‍ധിപ്പിക്കുമെന്നും പട്ടാളത്തെ ശക്തിപ്പെടുത്തുമെന്നും മെര്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാം സുഗമമായി നടന്നാല്‍, മെയ് തുടക്കത്തില്‍ അതായത് ഒരുപക്ഷെ മെയ് 7 ബുണ്ടെസ്ററാഗില്‍ പുതിയ ചാന്‍സലറായി മെര്‍സിനെ തിരഞ്ഞെടുക്കാം എന്നാണ് ധാരണ. |
|
- dated 09 Apr 2025
|
|
Comments:
Keywords: Germany - Otta Nottathil - new_deal_cdu_spd_germany_merz_government Germany - Otta Nottathil - new_deal_cdu_spd_germany_merz_government,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|