പതിനേഴാം വയസ്സില്‍ പൈലറ്റ് ലൈസന്‍സ് നേടിയ മിടുക്കി
ചെറുപ്പം മുതല്‍ വൈമാനികയാകാന്‍ ആഗ്രഹിച്ചിരുന്ന നതാലിയ 2020~ല്‍ പരിശീലനം ആരംഭിക്കുകയും തന്റെ 17~ാം വയസ്സില്‍ ചെറുവിമാനങ്ങള്‍ പറത്താനുള്ള പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. കൊമേഴ്സ്യല്‍ പൈലറ്റ് ആകുക എന്ന വലിയ സ്വപ്നവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം നതാലിയയുടെ ജീവനെടുത്തത്. നതാലിയയുടെ മാതാവ് റെജീനയാണ് മകള്‍ അപകടത്തില്‍പ്പെട്ട വിവരം സ്ഥിരീകരിച്ചത്.
അവസാന സന്ദേശം: "മേയ്ഡേ, ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു"
ടെക്സസിലെ ഓസ്ററിനില്‍ നിന്ന് ബഹാമാസിലേക്ക് പോവുകയായിരുന്ന വിമാനം തെക്കന്‍ ഫ്ലോറിഡയ്ക്ക് മുകളില്‍ വെച്ചാണ് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. മിനിറ്റില്‍ 20,000 അടി മുതല്‍ 32,000 അടിയിലധികം (ഏകദേശം 9,754 മീറ്റര്‍) വേഗതയിലാണ് വിമാനം ഭൂമിയിലേക്ക് കൂപ്പുകുത്തിയത്. നിലത്തിടിച്ച് വിമാനം അഗ്നിഗോളമായി മാറുന്നതിന് തൊട്ടുമുമ്പ്, "മേയ്ഡേ, മേയ്ഡേ, ഞങ്ങള്‍ നിലത്തേക്ക് തകര്‍ന്നുവീഴാന്‍ പോകുന്നു" എന്ന പൈലറ്റുമാരുടെ അവസാന റേഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് (Flight Recorder) കണ്ടെത്തി യു.എസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments: