Today: 07 Jan 2025 GMT   Tell Your Friend
Advertisements
യൂറോപ്പിലേക്കുള്ള റഷ്യന്‍ പ്രകൃതിവാതകം നിലച്ചു
Photo #1 - Germany - Otta Nottathil - russian_gas_transit_to_europe_era_end
ബര്‍ലിന്‍: യുക്രെയ്ന്‍ വഴി യൂറോപ്പിലേക്കുള്ള റഷ്യന്‍ പ്രകൃതിവാതക വിതരണം പുതുവത്സര ദിനത്തില്‍ അവസാനിച്ചു. കരാര്‍ പുതുക്കാന്‍ യുക്രെയ്ന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് റഷ്യ പൈപ്പ് ലൈന്‍ പൂര്‍ണ്ണമായും അടച്ചത്. ഓരോ അഞ്ചു വര്‍ഷവും കൂടുമ്പോഴാണ് കരാര്‍ പുതുക്കേണ്ടത്.

എന്നാല്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുള്ളതിനാല്‍ യൂറോപ്പില്‍ പ്രതിസന്ധി ഉ ണ്ടാവില്ലെന്നു യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.പ്രത്യേകിച്ച് ശൈത്യകാലമായതിനാല്‍ വാതക ഉപയോഗം കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ ജര്‍മനി പോലുള്ള രാജ്യങ്ങള്‍ മുന്‍പെന്നത്തേക്കാളും കരുതല്‍ ശേഖരം നടത്തിയിട്ടുണ്ട്.

യുക്രെയ്നില്‍ സ്ഥാപിച്ച പൈപ്പുകളിലൂടെ തുച്ഛമായ വിലയ്ക്കാണ് റഷ്യ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പ്രകൃതിവാതകം നല്‍കിയിരുന്നത്. റഷ്യ യുക്രെയ്നില്‍ യുദ്ധം തുടങ്ങിയപ്പോഴും ഇതിനു തടസം നേരിട്ടിട്ടില്ല.
വാതകവിതരണത്തിനു റഷ്യന്‍ സര്‍ക്കാര്‍ കമ്പനിയായ ഗാസ്പ്രോമും യുക്രെയ്നും തമ്മിലുള്ള കരാര്‍ ഡിസംബര്‍ 31ന് അവസാനിച്ചു. ഇത് ഇനി പുതുക്കില്ലെന്നു യുക്രെയ്ന്‍ നേരത്തേ വ്യക്തമാക്കിയിരുന്നതിന് ഇയു പച്ചക്കൊടിയും കാട്ടി.

യൂറോപ്യന്‍ യൂണിയന്‍ മാറ്റത്തിന് തയ്യാറായിട്ടുണ്ടെന്നും മിക്ക രാജ്യങ്ങള്‍ക്കും കുറവ് നേരിടാന്‍ കഴിയുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ ഇല്ലാത്ത മോള്‍ഡോവ മാത്രമാണ് ഇപ്പോള്‍ ക്ഷാമം നേരിടുന്ന രാജ്യം.

എന്നാല്‍ കരിങ്കടലിന് കുറുകെയുള്ള ടര്‍ക്ക് സ്ട്രീം പൈപ്പ് ലൈന്‍ വഴി റഷ്യ ഇപ്പോഴും ഹംഗറി, തുര്‍ക്കി, സെര്‍ബിയ എന്നിവിടങ്ങളിലേക്ക് വാതകം അയയ്ക്കുന്നുണ്ട്.എന്നാല്‍ സ്ളൊവാക്യയും ഓസ്ട്രിയയും ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ റഷ്യയില്‍ നിന്ന് ഗണ്യമായ അളവില്‍ വാതകം ഇറക്കുമതി ചെയ്യുന്നത് തുടരുന്നുണ്ട്.

ഉക്രെയ്ന്‍ വഴി യൂറോപ്പിലേക്കുള്ള ഗ്യാസ് കയറ്റുമതി ബുധനാഴ്ച പ്രാദേശിക സമയം 08:00 മുതല്‍ നിര്‍ത്തിയതായി റഷ്യന്‍ കമ്പനിയായ ഗാസ്പ്രോം സ്ഥിരീകരിച്ചു.

1991 മുതലാണ് മോസ്കോ ഉക്രെയ്ന്‍ വഴി യൂറോപ്പിലേക്ക് ഗ്യാസ് കടത്തുന്നത്.

ഇതു മൂലം റഷ്യക്ക് വര്‍ഷം 500 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. അതേസമയം യുക്രെയ്നു കടത്തുകൂലിയായി ലഭിച്ചിരുന്ന 80 കോടി ഡോളറും നഷ്ടമാവും.

യുദ്ധം തുടങ്ങുംമുമ്പ് യൂറോപ്യന്‍ രാജ്യങ്ങളുടെ ഊര്‍ജാവശ്യങ്ങളില്‍ 40 ശതമാനവും നികത്തിയിരുന്നതു റഷ്യയാണ്. യുദ്ധം തുടങ്ങിയശേഷം യൂറോപ്യന്‍ രാജ്യങ്ങ ള്‍ റഷ്യന്‍ ആശ്രിതത്വം കുറക്കുകയും ഖത്തര്‍, നോര്‍വേ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് പ്രകൃതിവാതകം (LNG) എത്താനുള്ള സാഹചര്യവും സൃഷ്ടിച്ചു.

അതുകൊണ്ടുതന്നെ യൂറോപ്പില്‍ പ്രത്യേകിച്ച് ഊര്‍ജ്ജവില കൂടുകയും സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റുകയും ചെയ്തു.
- dated 02 Jan 2025


Comments:
Keywords: Germany - Otta Nottathil - russian_gas_transit_to_europe_era_end Germany - Otta Nottathil - russian_gas_transit_to_europe_era_end,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
hunting_car_thieves_Police_officer_killed_in_Brandenburg
ജര്‍മനിയില്‍ കാര്‍ മോഷ്ടാക്കളെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
magdeburg_x_mas_terror_death_toll_6
മാഗ്ഡെബുര്‍ഗ് ഭീകരാക്രമണം മരണം ആറായി Recent or Hot News
തുടര്‍ന്നു വായിക്കുക
new_year_riots_berlin_most_culprits_foreigners
ജര്‍മനിയിലെ പുതുവര്‍ഷ രാവ് അക്രമികള്‍ 40 % വിദേശികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Austria_freedom_party_to_invite_forming_goverment
ഓസ്ട്രിയയില്‍ വലതുപക്ഷം അധികാരത്തിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_prepares_to_send_back_syrians
സിറിയക്കാരെ തിരിച്ചയക്കാനൊരുങ്ങി ജര്‍മ്മനി ; രാജ്യത്തുള്ളത് 1 മില്യന്‍ ആളുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
german_visa_indins_process
ഇന്ത്യക്കാര്‍ക്ക് ജര്‍മനി കൂടുതല്‍ വിസ നല്‍കും; പക്ഷേ, എങ്ങനെ?
തുടര്‍ന്നു വായിക്കുക
flight_cancelled_frankfurt_munich_worst_weather
ശൈത്യം ശക്തമായി ; മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട് വിമാനങ്ങള്‍ റദ്ദാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us