Today: 18 Dec 2025 GMT   Tell Your Friend
Advertisements
ചരിത്രനേട്ടവുമായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ; ജര്‍മ്മനിയിലെത്തിയത് 1000 നഴ്സുമാര്‍
തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി ഇതുവരെ 1000 നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സി എന്ന നിലയില്‍ സുരക്ഷിതവും സുതാര്യവും ചൂഷണരഹിതവുമായ വിദേശ റിക്രൂട്ട്മെന്റുകള്‍ എന്ന നോര്‍ക്ക റൂട്ട്സിന്റെ ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്.

ചുരുങ്ങിയ കാലത്തിനുളളിലാണ് ഈ മികച്ച നേട്ടം കൈവരിക്കാനായതെന്നും ആഘോഷചടങ്ങുകളില്‍ പങ്കെടുത്ത് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നഴ്സിംങ് ഇതര മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിച്ച ഇലക്ട്രീഷ്യന്‍മാരുടെ നിയമനവും (ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് പദ്ധതി) വലിയ വിജയമായി. ജര്‍മ്മനിയലെ ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, എഞ്ചിനിയറിംങ് മേഖലകളിലേയ്ക്കു കൂടി ട്രിപ്പിള്‍ വിന്‍ മാതൃകയിലുളള റിക്രൂട്ട്മെന്റ് വിപുലീകരികരണം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴില്‍ കുടിയേറ്റത്തിന് രാജ്യത്തെ തന്നെ മികച്ച മാതൃകയായി ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി മാറിയെന്ന് ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു. തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവരും സംബന്ധിച്ചു. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി അഞ്ചു ഘട്ടങ്ങളിലായി ഇതുവരെ തിരഞ്ഞെടുക്കപ്പട്ട 1712 ഉദ്യോഗാര്‍ത്ഥികളില്‍ 1020 പേരാണ് നിയമനം ലഭിച്ച് ജര്‍മ്മനിയിലെത്തിയത്. ജര്‍മ്മനിയിലെ 13 സ്റേററ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ രജിസ്ട്രേഡ് നഴ്സ് തസ്തികയിലാണ് നിയമനം. കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രെഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴില്‍ അവസരമൊരുക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ~ഓപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള.

2021 ഡിസംബറിലാണ് ഇതിനായുളളകരാറില്‍ ഒപ്പിട്ടത്. ഇന്ത്യയില്‍ ട്രിപ്പിള്‍ വിന്‍ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. ട്രിപ്പിള്‍ വിന്‍ പദ്ധതി വഴിയുളള ജര്‍മ്മന്‍ ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും ഉദ്യേഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്. നിലവില്‍ ജര്‍മ്മന്‍ ഭാഷയില്‍ ബി 1, ബി 2 യോഗ്യതയുളള നഴ്സിംങ് ബിരുദമുളളവര്‍ക്ക് ഫാസ്ററ്ട്രാക്ക് വഴിയും, പ്ളസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമും നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കിവരുന്നു.

2018 ജൂലൈ 31 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ജോസ് കുമ്പിളുവേലില്‍ (ലേഖകന്‍)നേരിട്ടെത്തി ജര്‍മനിയിലെ നഴ്സിംഗ് ജോലി സാദ്ധ്യതെയെപ്പറ്റിയും, ജര്‍മന്‍ ഭാഷയെപ്പറ്റിയും ഇതര ജോലി സാഹചര്്യങ്ങളെപ്പറ്റിയും, നഴ്സിംഗ് പഠനത്തെപ്പറ്റിയും ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചതിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം നോര്‍ക്ക റൂട്ട്സ് ഏറ്റെടുത്ത് ജര്‍മന്‍ എംപ്ളോയ്മെന്റുമായി സഹകരിച്ച് ട്രിപ്പിള്‍വിന്‍ എന്ന പദ്ധതിയ്ക്ക് രൂപംകൊടുത്ത് 2021 ഡിസംബര്‍ 2 ന് കരാറിലെത്തി കേരളത്തില്‍ നിന്ന് നഴ്സുമാരെയും, നഴ്സിംഗ് പഠന വിദ്യാര്‍ത്ഥികളെയും ജര്‍മനിയിലേയ്ക്ക് അയക്കുന്നത്. പദ്ധതി അനായാസേന വിജയകരമായി നടന്നുവരുന്നതില്‍ ലേഖകന്‍ അഭിമാനം കൊള്ളുന്നതിനൊപ്പം തികഞ്ഞ ചാരിതാര്‍ത്ഥ്യത്തിലുമാണ്.
- dated 17 Dec 2025


Comments:
Keywords: Germany - Otta Nottathil - tripple_win_norka_roots_germany_nursing_employment_1000_nurses_dec_16_2025 Germany - Otta Nottathil - tripple_win_norka_roots_germany_nursing_employment_1000_nurses_dec_16_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഏറ്റവും പുതിയ ക്രിസ്മസ് ഗാനം ക്രിസ്മസിന്‍ ഹാപ്പിനസ് റിലീസായി Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഡിസംബര്‍ 13ന് ക്രിസ്മസ് ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്പില്‍ ഏറ്റവും കൂടിയ ശമ്പളം ലുക്സംബര്‍ഗിലും ഡെന്മാര്‍ക്കിലും ; ജര്‍മനിയില്‍ എത്ര ? Recent or Hot News
തുടര്‍ന്നു വായിക്കുക
കൊളോണില്‍ അഭിഷേകാഗ്നി ധ്യാനം 2026 ജനുവരി 3,4 തീയതികളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ബുര്‍ഗര്‍ഗെല്‍ഡ് നിയമം ജര്‍മനി കര്‍ശനമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മന്‍ ഭാഷാ പരീക്ഷാ തട്ടിപ്പ് വീണ്ടും പരീക്ഷ എഴുത്ത് ആള്‍മാറാട്ടത്തിലൂടെ അറസ്ററുകള്‍ തുടരുന്നു
തുടര്‍ന്നു വായിക്കുക
ഉൈ്രകനിനു വേണ്ടി ഇന്റര്‍നാഷനനല്‍ ക്ളെയിംസ് കമ്മിഷന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us