പ്രധാന വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍:
പശ്ചാത്തലവും വിദ്യാഭ്യാസവും: പോളണ്ടിലെ വിയേക്ബോര്‍ക്കില്‍ 1968 ഫെബ്രുവരി 6~ന് ജനിച്ച അദ്ദേഹം 1993 മെയ് 30~നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ പൊന്തിഫിക്കല്‍ എക്ളേഷ്യല്‍ അക്കാദമിയില്‍ നിന്ന് ഡിപ്ളോമസിയും, പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസില്‍ നിന്ന് കാനന്‍ നിയമത്തിലും അദ്ദേഹം ഉപരിപഠനം പൂര്‍ത്തിയാക്കി.
സേവന പരിചയം: 2000 ജൂലൈ 1 മുതല്‍ വത്തിക്കാന്റെ നയതന്ത്ര സേവനത്തില്‍ പ്രവേശിച്ച അദ്ദേഹം ടാന്‍സാനിയ, നിക്കരാഗ്വ, ബോസ്നിയ~ഹെര്‍സഗോവിന, ഇസ്രായേല്‍, പലസ്തീന്‍, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറിയേറ്റില്‍ വിദേശകാര്യ മന്ത്രിയുടെ ൈ്രപവറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍കാല നിയമനങ്ങള്‍: 2018 ഫെബ്രുവരിയില്‍ നിക്കരാഗ്വയിലെ അപ്പസ്തോലിക് നുന്‍സിയോ ആയി നിയമിതനായ അദ്ദേഹം, 2022 സെപ്റ്റംബര്‍ മുതല്‍ സെനഗല്‍, കേപ് വെര്‍ഡെ, ഗിനിയ~ബിസ്സൗ, മൗറിറ്റാനിയ എന്നിവിടങ്ങളില്‍ നുന്‍സിയോ ആയി സേവനം അനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനും സഭയും റോമും തമ്മിലുള്ള കൂട്ടായ്മ വളര്‍ത്തുന്നതിനും പുതിയ നിയമനം സഹായകരമാകുമെന്നാണ് സി.സി.ബി.ഐ (CCBI) വ്യക്തമാക്കുന്നത്.

Comments: