സൈബര്‍ ആക്രമണം: ഫ്രിഡ്ജുകള്‍ക്ക് പിന്നാലെ മറ്റ് സ്മാര്‍ട്ട് വീട്ടുപകരണങ്ങളും ഹാക്കര്‍മാരുടെ നിഴലില്‍; യൂറോപ്പില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

News Photo 1 - Europe - Otta Nottathil - warning_cyber_attack_on_smart_lo_T_devices_Nov_11_2026
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന സൈബര്‍ ആക്രമണങ്ങള്‍ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 12 യൂറോപ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളാണ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്. ഫ്രാന്‍സിലാണ് ഏറ്റവുമധികം സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആക്രമിക്കപ്പെട്ടത്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ, സാധാരണക്കാരുടെ വീടുകളിലെ സ്മാര്‍ട്ട് ഗൃഹോപകരണങ്ങളും (Smart Home Appliances) സൈബര്‍ ആക്രമികളുടെ അടുത്ത ലക്ഷ്യമായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ സൈബറിടത്തില്‍ നിന്ന് ഗുരുതരമായ മുന്നറിയിപ്പ് എത്തിയിരിക്കുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ നിലച്ചു: കഴിഞ്ഞ രണ്ട് മാസങ്ങളായി യൂറോപ്പില്‍ നടന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ സര്‍ക്കാരുകളെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ കൂളിംഗ് സിസ്ററങ്ങളും ഫ്രിഡ്ജുകളും പൂര്‍ണ്ണമായും ഹാക്കര്‍മാരുടെ നിയന്ത്രണത്തിലായതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്.

വീട്ടുപകരണങ്ങളും അപകടത്തില്‍: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പിന്നാലെ വീടുകളിലെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് ഗൃഹോപകരണങ്ങളും (IoT devices) ഭാവിയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഋചകടഅയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജുഹാന്‍ ലെപസ്സര്‍ മുന്നറിയിപ്പ് നല്‍കുന്നു. സുരക്ഷ എന്നത് ഒരു ആക്രമണം നടന്നതിനു ശേഷം ആലോചിക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷാ തയ്യാറെടുപ്പുകളിലെ വീഴ്ച: വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ യൂറോപ്പ് ഇപ്പോഴും ദുര്‍ബലമാണെന്ന ആശങ്ക ശക്തമാണ്. സൈബര്‍ സെക്യൂരിറ്റി എന്നത് ചെലവ് കുറഞ്ഞ ഒരു കാര്യമല്ലെന്നും, ആവശ്യത്തിന് ഫണ്ടും തയ്യാറെടുപ്പുകളും നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തണമെന്നും സൈബറിടം കൂടുതല്‍ സുരക്ഷിതമാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

യൂറോപ്പില്‍ താമസിക്കുന്ന പ്രവാസികളും സാധാരണക്കാരും തങ്ങളുടെ സ്മാര്‍ട്ട് ഉപകരണങ്ങളുടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെയും സുരക്ഷ കര്‍ശനമാക്കേണ്ടതിന്റെ ഗൗരവമാണ് ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.
- dated 11 Nov 2026

Comments:

Keywords: Europe - Otta Nottathil - warning_cyber_attack_on_smart_lo_T_devices_Nov_11_2026 Europe - Otta Nottathil - warning_cyber_attack_on_smart_lo_T_devices_Nov_11_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Bomb_threat_italian_schools_by_e_mails_Nov_11_2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍
EUZ_head_retires_choose_new_president_Nov_10_2026
യൂറോപ്പ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിര്‍ണ്ണായക മാറ്റം; ക്രിസ്ററിന്‍ ലഗാര്‍ഡ് പദവി ഒഴിയുന്നു; പുതിയ മേധാവിയെ ഈ വര്‍ഷാവസാനത്തോടെ തിരഞ്ഞെടുക്കാന്‍ ഇയു
thousands_of_migrants_flock_of_Canery_holiday_island_Nov_09_2026
യൂറോപ്പ് കാനറി ദ്വീപുകളില്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷം; എല്‍ ഹിയേറോയില്‍ ദിവസങ്ങള്‍ക്കകം എത്തിയത് ആയിരക്കണക്കിന് ആളുകള്‍; അതീവ ഗുരുതരമെന്ന് അധികൃതര്‍
krakow_shooting_suspect_dies_of_injuries_Nov_09_2026
യൂറോപ്പ് പോളണ്ടിലെ ക്രാക്കോവ് വെടിവയ്പ്പ്; പ്രധാന പ്രതി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു ; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു
Hungery_ex_PM_V_Orban_brother_arrested_regarding_human_trafficing_Nov_09_2026
യൂറോപ്പ് ഹംഗറിയില്‍ രാഷ്ട്രീയ ഭൂകമ്പം; മുന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ സഹോദരന്‍ മനുഷ്യക്കടത്ത് കേസില്‍ അറസ്ററില്‍
poland_shooting_24_year_convict_Nov_08_2026
യൂറോപ്പ് പോളണ്ടിനെ ഞെട്ടിച്ച ക്രൂരത ; ക്രാക്കോവിലും കുടുംബത്തിലും രക്തം ചിന്തിച്ച് 24~കാരന്‍; മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ വകവരുത്തി