Today: 16 May 2021 GMT   Tell Your Friend
Advertisements
അഡ്വെന്റില്‍ തുടങ്ങുന്ന ക്രിസ്മസ് ആഘോഷം
Photo #1 - Europe - Samakaalikam - X_mas_special
Photo #2 - Europe - Samakaalikam - X_mas_special
ക്രിസ്മസ് സ്പെഷ്യല്‍

സൈലന്റ് നൈറ്റ് .. .. .. ഹോളി നൈറ്റ് .. .. . പാടാന്‍ ലോകം അണിഞ്ഞൊരുങ്ങി. ശാന്ത രാത്രി തിരുരാത്രി ... .. ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഈ ഗാനം അലയടിക്കുന്നു. ഒരേ രാഗത്തില്‍ ഒരേ താളത്തില്‍ ഒരേ പല്ലവിയില്‍.. .. ഇത്രയും സവിശേഷതകള്‍ നിറഞ്ഞ ഒരു ഗാനം ഇതുവരെ ഉണ്ടായിട്ടില്ല. അത്രമേല്‍ അര്‍ത്ഥഗാംഭീര്യവും സംഗീതദര്‍ശനവും ഈ ഗാനത്തില്‍ നിഴലിക്കുന്നു.

ലോകത്തിന്റെ സകല പാപങ്ങളും ചുമലില്‍ വഹിക്കാന്‍ നിയോഗിക്കപ്പെട്ട് പരമപിതാവിന്റെ ഇഷ്ടങ്ങള്‍ക്ക് പാത്രമായി ദൈവീകഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ഭൂമിയില്‍ ജനിക്കാന്‍ ഇടംതേടിയലഞ്ഞ് ഒടുവില്‍ പശുത്തൊഴുത്തിലെ പുല്‍ത്തൊട്ടിലില്‍ മറിയത്തിന്റെ മകനായി പിറന്ന സ്നേഹരാജന്‍ ഉണ്ണിയേശുവിന്റെ ജന്മരാത്രിയെക്കുറിച്ച് വിവരിക്കുന്ന ഈ ഗാനം.. .. സൈലന്റ നൈറ്റ് .. .. .. ഹോളി നൈറ്റ് ..

ആല്‍പ്സ് പര്‍വതങ്ങളുടെ താഴ്വാരങ്ങളോടുപമിക്കാവുന്ന ഓസ്ട്രിയയിലെ ഓബന്‍ഡോര്‍ഫ് (ഉപരിഗ്രാമം) സെന്റ ് നിക്കോളാസ് പള്ളിയിലെ ഫാ.ജോസഫ് മോര്‍ മനസിലെഴുതി സൂക്ഷിച്ച ഗാനം (1816) മൂളിപ്പാട്ടായി ചുണ്ടിലെത്തിയപ്പോള്‍ ഇത്രയും മധുരം നിറഞ്ഞതായിരുന്നില്ല. പക്ഷെ മോര്‍ അച്ചന്റെ ഉറ്റ സ്നേഹിതനും ആറന്‍സ്ഡോര്‍ഫ് സ്കൂളിലെ സംഗീതാധ്യാപകനും പള്ളിയിലെ ഓര്‍ഗനിസ്ററുമായിരുന്ന ഫ്രാന്‍സ് സേവ്യര്‍ ഗ്രൂബര്‍ 1818 ല്‍ തന്റെ സ്വതസിദ്ധമായ സംഗീതശാസ്ത്രത്തിലൂടെ കടഞ്ഞെടുത്ത് ദേവാലയ ഗായകസംഘം കരോള്‍ ഗാനമായി ആലപിച്ചപ്പോള്‍ അതീവശ്രേഷ്ടതയുള്ള സ്വര്‍ഗ്ഗീയ സംഗീതത്തിന്റെ ദിവ്യത തുളുമ്പുന്നതായി ലോകം രുചിച്ചറിഞ്ഞു. ജര്‍മന്‍ ഭാഷയിലാണ് ഈ ഗാനം ആദ്യമായി രചിക്കപ്പെട്ടത്. (സ്ററില്ലെ നാഹ്റ്റ്.. .. .. ഹൈലിഗെ നാഹ്റ്റ്.. .. .. എന്ന് ജര്‍മന്‍ മൊഴി)

അധുനിക ലോകം ഇപ്പോള്‍ ഈ ഗാനം മലയാളവും ഹിന്ദിയും ഉള്‍പ്പടെ ഏതാണ്ട് മുന്നൂറു ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ ഈരടികള്‍ ഭാഷയിലൂടെ വ്യത്യസ്തമായിട്ടും ട്യൂണില്‍ ഐകരൂപ്യം നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്.

തണുപ്പും നിലാവും കൈകോര്‍ത്തുനിന്ന് മഞ്ഞു പെയ്യുന്ന ഡിസംബര്‍ ഇരുപത്തിനാലാം തീയതിയിലെ രാത്രിയാമങ്ങളില്‍ ഉരുവിടുന്ന അതിമനോഹര ഗാനത്തിന്റെ പുനര്‍ജനിയുടെ പ്രതിധ്വനിയ്ക്കായി ലോകം ഒരിയ്ക്കല്‍ക്കൂടി കാതുകൂര്‍പ്പിക്കുന്നു... .. സൈലന്റ ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..ഏറ്റുപാടാന്‍.


അഡ്വെന്റില്‍ തുടങ്ങുന്ന ക്രിസ്മസ് ആഘോഷം


സ്നേഹസന്തോഷങ്ങളുടെ പ്രതീകമായ ക്രിസ്മസ്~ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍. ലോകത്തിലെവിടെയും ആഘോഷങ്ങളുടെ പൊടിപൂരം. കെട്ടിലും മട്ടിലും പ്രവര്‍ത്തിയിലും പ്രകടമാണ് ഈ ആഘോഷം.

ജര്‍മന്‍കാരുടെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്.ഡിസംബര്‍ 25~ന് മുമ്പുള്ള നാല് ആഴ്ചകള്‍ അഡൈ്വന്റ് ആഗമനകാലമായി ജര്‍മന്‍ ജനത ആഘോഷിക്കുന്നു. പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന ഒരു ഘടകമെന്നോണം അഡൈ്വന്റിന് പ്രത്യേകം പ്രാധാന്യമുണ്ട്. അഡൈ്വന്റിലെ ചെറുതും വലുതുമായ ആഘോഷങ്ങള്‍ ഒരുവലിയ ഒന്നിന്റെ പുറപ്പാടായിതന്നെ എല്ലാവരും കാണുന്നു. അഡൈ്വന്റില്‍ എന്തോ ഒരുവലിയ പൊരുള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ജര്‍മ്മന്‍കാരുടെ ഭാഷ്യം. അഡൈ്വന്റ് ആഴ്ചകളെ മോടിപിടിപ്പിക്കാന്‍( ക്രാന്‍സ് )പുഷ്പചക്രങ്ങള്‍ പ്രത്യേകം തയ്യാറാക്കി അതില്‍ നാല് ആഴ്ചകളെ പ്രതിധ്വനിപ്പിക്കുമാറ് നാല് മെഴുകുതിരികളും പ്രതിഷ്ഠിക്കുന്നു. ഓരോ ആഴ്ച പിന്നിടുമ്പോഴും ഓരോ തിരി തെളിയിക്കുന്നു. തനി ജര്‍മ്മന്‍പാരമ്പര്യമാണ് അഡ്വെന്റ ് ക്രാന്‍സ്.

നവംബര്‍ അവസാനം തുടങ്ങുന്ന ക്രിസ്മസ് ചന്തകള്‍ ഡിസംബര്‍ 23 വരെ നീണ്ടുനില്‍ക്കും. ക്രിസ്മസ് സന്ധ്യയെ മോടിപിടിപ്പിക്കാനുതകുന്ന നക്ഷത്രവിളക്കുകള്‍, ക്രിസ്മസിനെ പ്രതിഫലിപ്പിക്കുന്ന വിവിധയിനം മെഴുകുതിരികള്‍, പുല്‍ക്കൂടുകള്‍, അലങ്കാരവസ്തുക്കള്‍, സ്വാദിഷ്ടമായ വിവിധയിനം കേക്കുകള്‍, മധുരപലഹാരങ്ങള്‍ എന്നിവകൊണ്ട് ഈ ചന്തകള്‍ ലോക പ്രശസ്തമാണ്.

ന്യൂറംബര്‍ഗിലെ പിറവിച്ചന്ത വളരെ കീര്‍ത്തി കേട്ടതാണ്. മുപ്പതു ദിനങ്ങള്‍കൊണ്ട് രണ്ടുലക്ഷം പേര്‍ സന്ദര്‍ശകരായി എത്തുന്ന മറ്റൊരുസ്ഥലമില്ല. ക്രിസ്മസ് ജര്‍മനിയെ സംബന്ധിച്ചിടത്തോളം ചോക്കലേറ്റിന്റെ കാലമാണ്. ചോക്കലേറ്റുകള്‍ നിര്‍മാണത്തിലും, രുചിയിലും ക്രിസ്മസ് സീസണില്‍ ഇറങ്ങുന്നത് പ്രത്യേകതരത്തിലാണ്. സമ്മാനപൊതികളിലായി തന്നെ കമ്പനിക്കാര്‍ കച്ചവടസ്ഥാപനങ്ങളില്‍ എത്തിക്കുന്നു. കുട്ടികളെ ഏറെ ആകര്‍ഷിക്കാന്‍തക്ക പ്രതിഭാസമാണ് ക്രിസ്മസ് ചോക്കലേറ്റുകള്‍ക്കുള്ളത്.

മിന്നിത്തെളിയുന്ന വൈദ്യുത ബള്‍ബുകളാല്‍ അലംകൃതമായ വഴിയോരങ്ങള്‍ സര്‍ക്കാര്‍ചെലവില്‍ അലങ്കരിക്കുന്നു. എങ്ങുതിരിഞ്ഞാലും ക്രിസ്മസ്ട്രീ കമനീയമായി അലങ്കരിച്ച് പ്രദര്‍ശിപ്പിക്കുന്നത് മത്സരബുദ്ധിയോടെതന്നെ.

ദേവാലയങ്ങളില്‍ തിരുപ്പിറവിദിനത്തില്‍ പ്രത്യേക പൂജാകര്‍മ്മങ്ങളും മറ്റും നടത്തുന്നു. ഡിസംബര്‍ 24~ന് ഉച്ചകഴിഞ്ഞുള്ള സമയം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. "ഹൈലിഷ് ആബന്റ്' ക്രിസ്മസ് ദിനത്തിന് തലേന്നുള്ള സായാഹ്നം' ജര്‍മ്മന്‍കാരുടെ ജീവിതചര്യയിലെ ഏറ്റവും പ്രധാനപ്പെട്ടദിനമാണ്. ഹൈലിഷ് ആബന്റില്‍ (വിശുദ്ധ സായാഹ്നം) കുടുംബങ്ങളില്‍ എല്ലാവരും ഒന്നിച്ചുകൂടി ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്ന് കഴിക്കുക, സമ്മാനങ്ങള്‍ പരസ്പരം നല്കുക, എന്നത് വളരെ അര്‍ത്ഥവത്തായ സ്നേഹപ്രകടനമാണെന്നാണ് ജര്‍മ്മന്‍കാരുടെ പക്ഷം. 25 ഒന്നാംക്രിസ്മസ് ദിനവും, 26 രണ്ടാം ക്രിസ്മസ് ദിനവുമാണ്.

സമാജങ്ങളുടെ, സംഘടനകളുടെ നേതൃത്വത്തില്‍ വ്യക്തികളുടെ മേല്‍നോട്ടത്തില്‍, ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തുന്നു. കേരളീയ പാരമ്പര്യരീതിയിലുള്ള വിരുന്നും ഒരുക്കുന്നു. ജര്‍മന്‍രീതിയിലാണെങ്കില്‍ മീന്‍, താറാവ് എന്നിവ മുന്തിയ വിഭവമായി ഭക്ഷണമേശയില്‍ എത്തിക്കുന്നു.

ക്രിസ്മസ് ദിനങ്ങള്‍ ഏറെ തണുപ്പും, അതിലേറെ മഞ്ഞും പൊഴിയുന്നതായിരിക്കണം എന്ന നിബന്ധനയും ജര്‍മന്‍കാര്‍ക്കുണ്ട്. പക്ഷെ, പ്രകൃതി ചിലപ്പോള്‍ കനിയാത്ത ക്രിസ്മസ് ദിനങ്ങളും ഉണ്ടായിട്ടുണ്ട്. മരം കോച്ചുന്ന തണപ്പും മഞ്ഞും പെയ്തെങ്കില്‍ മാത്രമേ വൈനാഹ്ററന്‍(ക്രിസ്മസ്) പൂര്‍ണമാകൂ എന്നുസാരം.

അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ കീഴില്‍ പുല്‍ക്കൂടും അതിനരികെ സമ്മാനങ്ങളും കരുതിയിരിക്കും. ക്രിസ്മസ് കഴിഞ്ഞുള്ള രണ്ടാമത്തെ ആഴ്ചയില്‍ പൂജരാജാക്കന്മാരുടെ വേഷമണിഞ്ഞ് കുട്ടികള്‍ വീടുവീടാന്തരം തിരുപ്പിറവിയെപ്പറ്റി പാടിനടക്കുന്ന രീതിയും ജര്‍മന്‍കാരുടെ പ്രത്യേകതയാണ്.

കേരളത്തിലെപ്പോലെ ക്രിസ്മസിന് പടക്കം പൊട്ടിക്കുന്ന രീതി ജര്‍മനിയില്ല. ജര്‍മനിയിലെ മലയാളി സമൂഹവും ക്രിസ്മസ് വേളകളില്‍ ആഘോഷങ്ങള്‍ക്ക് ഒട്ടും പിന്നിലല്ല.


കരോള്‍ മാഹാത്മ്യം .. .. .. എത്ര സുന്ദരം


കരോള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത് ക്രിസ്മസ് എന്ന ലോകത്തിലെ ഏറ്റവും വലിയ ജനനത്തിരുനാളാഘോഷത്തെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആഘോഷമെന്നു ചോദിച്ചാല്‍ ക്രിസ്തുവിന്റെ പറന്നാള്‍ അഥവാ ക്രിസ്മസ് എന്ന് ഏവരും ഏറ്റു പറയും. യേശുവിന്റെ ജനനവാര്‍ത്ത ആട്ടിടയന്മാരെ അറിയിക്കാന്‍ വാനമേഘങ്ങളില്‍ നിന്ന് മാലാഖമാര്‍ പാടിയ അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം.. .. .. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം .. .. .. എന്ന സ്തോത്രഗീതമാണ് ലോകത്തിലെ ആദ്യത്തെ കരോള്‍ ഗാനമായി കരുതപ്പെടുന്നത്.

നാലാം നൂറ്റാണ്ടോടെയാണ് ക്രിസ്മസ് ലോകമെങ്ങും വ്യാപകമായി ആഘോഷിക്കാന്‍ തുടങ്ങിയത്.യേശുവിന്റെ രൂപത്തിനു ചുറ്റും നിന്ന് പാട്ടുകള്‍ പാടുന്ന പതിവ് പിന്നീടാണ് രൂപപ്പെട്ടത്. ഇന്നു നാം കാണുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പകുതിയും പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സംഭാവനയാണ്. അദ്ദേഹം ആരംഭിച്ച പല ക്രിസ്മസ് പതിവുകളും പിന്നീട് ലോകം പിന്തുടര്‍ന്നു പോന്നു.. അദ്ദേഹമാണ് കരോള്‍ ഗാനങ്ങള്‍ക്കും ഇത്രയധികം പ്രധാന്യം നല്‍കി ലോകത്തില്‍ ജനകീയമാക്കിത്. കരോള്‍ ഗാനങ്ങള്‍ ചിരകാലത്തോളം ഭാഷകള്‍ക്കതീതമാണ്.

ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച മൂന്നു ജ്ഞാനികള്‍ ഇന്ത്യയില്‍ നിന്നു പോയ മൂന്നു രാജാക്കന്മാരാണെന്നു സൂചിപ്പിക്കുന്ന പുരാതനമായ ഒരു ഇംഗ്ളീഷ് കരോളും ഏറെ പ്രശസ്തമാണ്. ത്രീ കിംഗ്സ് കെയിം ഔട്ട് ഓഫ് ഇന്ത്യന്‍ ലാന്റ ് എന്ന് തുടങ്ങുന്ന കരോള്‍ ഭാരതത്തിന്റെ ൈ്രകസ്തവ ആത്മീയ സാംസ്കാരിക ഔന്നത്യം അംഗീകരിച്ചു കൊണ്ടുള്ള സ്തുതി ഘോഷമാണ്.

കരോള്‍ സംഘങ്ങള്‍ വീടുകള്‍ കയറി പാട്ടുകളിലൂടെ യേശുവിന്റെ വരവ് അറിയിക്കുന്ന രീതി പതിനഞ്ചാം നൂറ്റാണ്ടോടെയാണ് പ്രചാരത്തിലായത്. ലോകരാജ്യങ്ങളില്‍ എല്ലാം തന്നെ ഈ പതിവ് ഇപ്പോഴും തുടരുന്നു. ക്രിസ്മസ് കരോള്‍ എന്ന ചാള്‍സ് ഡിക്കന്‍സിന്റെ നോവല്‍ ഈ രീതിക്കു പ്രചാരം നേടിക്കൊടുത്തു.

ഇറ്റലിയില്‍ പ്രചാരം നേടിയ കരോളുകള്‍ പിന്നീട് ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ളണ്ട്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലേയ്ക്കും കടന്നത് കരോളിന്റെ മാഹാത്മ്യം ലോകം മനസിലാക്കിയതു കൊണ്ടാണന്ന് ആധുനിക ചിന്തകര്‍ പറയുമ്പോള്‍ ലോകമനസിനെ കീഴടക്കാന്‍ ഒരു പിറവിയുടെ ഗാനം എത്ര ശ്രേഷ്ടമായി. അതു ചുണ്ടിലൊഴുകുന്ന ഗാനാമൃതമായി !!!!!!!!!!!!

- dated 07 Dec 2010


Comments:
Keywords: Europe - Samakaalikam - X_mas_special Europe - Samakaalikam - X_mas_special,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
42202110vaccine
പാശ്ചാത്യ ലോകത്തിനു മേല്‍ വാക്സിന്‍ വിവേചനത്തിന്റെ നിഴല്‍
തുടര്‍ന്നു വായിക്കുക
151220204xmas
കോവിഡ് കാലത്തെ ക്രിസ്മസും പുതുവര്‍ഷവും
തുടര്‍ന്നു വായിക്കുക
281120203vaccine
വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലും നിര്‍ണായകമായി ജര്‍മന്‍ കമ്പനികള്‍
തുടര്‍ന്നു വായിക്കുക
കോവിഡിലൂടെ സ്ത്രീവിവേചനം വര്‍ധിക്കുമെന്ന് യുഎന്‍
തുടര്‍ന്നു വായിക്കുക
221120203eu
യൂറോപ്യന്‍ യൂണിയന്റെ ഭാവി: ജര്‍മനിയും ഫ്രാന്‍സും രണ്ടു തട്ടില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us