Today: 31 Jul 2021 GMT   Tell Your Friend
Advertisements
ക്രിസ്ററ്യാനോയുടെ പഴയ കോള പരസ്യങ്ങളുമായി വിമര്‍ശകര്‍
Photo #1 - Europe - Sports - 19620216cola
ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പഴയ കൊക്ക കോള പരസ്യങ്ങളും കുത്തിപ്പൊക്കി വിമര്‍ശകര്‍ സജീവമാകുന്നു. യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ മേശപ്പുറത്തുനിന്ന് കൊക്കോകോള കുപ്പികള്‍ നീക്കി വച്ച ക്രിസ്ററ്യാനോയുടെ നടപടി ഓഹരി വിപണിയില്‍ കൊക്ക കോളയുടെ മൂല്യത്തിനു കോടിക്കണഖ്കിന് ഡോളറിന്റെ ഇടിവുണ്ടാക്കിയിരുന്നു. ക്രിസ്റ്റ്യാനോയുടെ പ്രവൃത്തിയെ മഹത്തരമെന്ന് ആരാധകര്‍ വാഴ്ത്തുമ്പോഴാണ് അദ്ദേഹം മുന്‍പ് കൊക്ക കോളയുടെ മോഡലായിരുന്നു എന്ന് വിമര്‍ശകര്‍ വാദിക്കുന്നത്.

50 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായിട്ടും ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍മാരിലൊരാളായിട്ടും ക്രിസ്റ്റ്യാനോയ്ക്കെതിരേ പരസ്യ പ്രതികരണത്തിന് കൊക്ക കോള മുതിര്‍ന്നിട്ടില്ല. പലരുടെയും ഇഷ്ടങ്ങളും രുചികളും പലതരത്തിലായിരിക്കും എന്നു മാത്രമായിരുന്നു കമ്പനിയുടെ പ്രതികരണം. കോളക്കുപ്പി മാറ്റിയ ശേഷം കുടിവെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടിയ റൊണാള്‍ഡോയെ വാഴ്ത്തിയും പിന്തുണച്ചും ലക്ഷക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്.

ക്രിസ്ററ്യാനോയുടെ നടപടി ഇരട്ടത്താപ്പാണെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ ആരോപണമുയരുന്നത്. 2006ലാണ് ക്രിസ്ററ്യാനോ അഭിനയിച്ച കൊക്ക കോള പരസ്യം പുറത്തുവന്നത്. റൊണാള്‍ഡോ മാഞ്ചസ്ററര്‍ യുണൈറ്റഡില്‍ കളിക്കുന്ന കാലത്താണ് ഈ പരസ്യത്തില്‍ അഭിനയിച്ചത്.

മകന്‍ കൊക്കകോള കുടിക്കുന്നതും ചിപ്സ് കഴിക്കുന്നതും തനിക്ക് ഇഷ്ടമല്ലെന്ന് മുമ്പ് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. മകന്‍റെ നന്മയെ കരുതി ആരോഗ്യത്തിനു ഹാനികരമാണെന്ന് ആരോപിക്കപ്പെടുന്ന കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ക്കെതിരെ റൊണാള്‍ഡോ നടത്തുന്ന പോരാട്ടം ലോകമാകെയുള്ള കുട്ടികള്‍ക്കു വേണ്ടിയാണെന്നാണ് ഒരുവിഭാഗമാളുകള്‍ വാദിക്കുന്നത്.

അതേസമയം, മുന്‍കാലത്തു പണത്തിനുവേണ്ടി കൊക്കകോളയുടെയും കെ.എഫ്.സിയുടെയുമൊക്കെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച റൊണാള്‍ഡോ ഇപ്പോള്‍ അതിനെ തള്ളിപ്പറയുന്നതിനു പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരോപിക്കുന്നവരുണ്ട്. സിആര്‍7 എന്ന സ്വന്തം ബ്രാന്‍ഡില്‍ പല ഉല്‍പന്നങ്ങളും ഇപ്പോള്‍ റൊണാള്‍ഡോ പുറത്തിറക്കുന്നുണ്ട്. ഈ കമ്പനിക്ക് ഭാവിയില്‍ 'സിആര്‍7 ഡ്രിങ്ക്സ്' പുറത്തിറക്കാന്‍ പരിപാടിയുണ്ടെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
- dated 18 Jun 2021


Comments:
Keywords: Europe - Sports - 19620216cola Europe - Sports - 19620216cola,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
'ഫുട്ബോള്‍ വീട്ടിലെത്തി' ഇംഗ്ളണ്ടിനെതിരായ യൂറോ 2020 വിജയം ഇറ്റലി ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
12720214euro
സുവര്‍ണപാദുകം ക്രിസ്ററ്യാനോയ്ക്ക്
തുടര്‍ന്നു വായിക്കുക
12720213euro
പെനല്‍റ്റി പാഴാക്കിയ ഇംഗ്ളീഷ് താരങ്ങള്‍ക്കെതിരേ വംശീയ അധിക്ഷേപം
തുടര്‍ന്നു വായിക്കുക
12720212euro
കളിയില്‍ തോറ്റതിന് കളത്തിനു പുറത്ത്
ഇറ്റാലിയന്‍ ആരാധകര്‍ക്ക് ഇംഗ്ളീഷ് ആരാധകരുടെ മര്‍ദനം
തുടര്‍ന്നു വായിക്കുക
12720211euro
റോമന്‍ അധിനിവേശം
തുടര്‍ന്നു വായിക്കുക
euro_cup_final_italy_england_2021
ഇറ്റലി ഇംഗ്ളണ്ട് ഫൈനല്‍ പബ്ളിക് വ്യൂയിംങ്ങില്ല
തുടര്‍ന്നു വായിക്കുക
87202110euro
ഡാനിഷ് പോരാട്ടത്തിന് അന്ത്യം: യൂറോ കപ്പില്‍ ഇംഗ്ളണ്ട് ~ ഇറ്റലി ഫൈനല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us