തലസ്ഥാനത്തെ പുതുവത്സര ബാലന്‍സ് ഷീറ്റില്‍ ബര്‍ലിന്‍ നഗരത്തിലുടനീളം ഏകദേശം 670 അന്വേഷണങ്ങളാണ് ആരംഭിച്ചത്. പ്രാഥമികമായി ആയുധ നിയമത്തിന്റെയും സ്ഫോടകവസ്തു നിയമത്തിന്റെയും ലംഘനങ്ങള്‍, നിയമപാലകര്‍ക്കെതിരായ ശാരീരിക ആക്രമണങ്ങള്‍, ചെറുത്തുനില്‍പ്പ്,, ശാരീരിക പരിക്കുകള്‍, തീകൊളുത്തല്‍ തുടങ്ങിയ കാരണങ്ങളാണ് ചേര്‍ത്തിരിയ്ക്കുന്നത്. ബുള്ളറ്റ് ബോംബറുകളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
പോലീസ് ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തകരെയും മറ്റ് ആളുകളെയും ആക്രമിക്കുകയോ ഗുരുതരമായി അപായപ്പെടുത്തുകയോ ചെയ്ത കുറ്റവാളികളില്‍ ഭൂരിഭാഗവും കുടിയേറ്റ പശ്ചാത്തലമുള്ള ചെറുപ്പക്കാരാണെന്ന് പോലീസ് അറിയിച്ചു.

Comments: