മുസ്ളിം രാജ്യങ്ങളില്‍നിന്ന് ജര്‍മനിയിലേക്ക് അഭയാര്‍ഥികളോ കുടിയേറിയവരോ നാട്ടുകാര്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങളില്‍ സമീപകാലത്തുണ്ടായ വര്‍ധന എ എഫ് ഡി മുന്നേറ്റത്തിനു വലിയ സഹായമാണ് ചെയ്യുന്നത്. കുടിയേറ്റവിരുദ്ധതയും മുസ്ളിം വിരുദ്ധതയും മുഖമുദ്രയാക്കിയ എ എഫ് ഡി ഈ സാഹചര്യം പരമാവധി മുതലാക്കുന്നുമുണ്ട്.
2021ലെ പൊതുതെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ട് മാത്രം നേടിയ എ എഫ് ഡിയുടെ ജനപിന്തുണ കഴിഞ്ഞ വേനലില്‍ 19 ശതമാനമായി വര്‍ധിച്ചിരുന്നു. ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം ഇപ്പോഴിത് 21 ശതമാനമായി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
2015 മുതല്‍ എല്ലാത്തരം കുടിയേറ്റക്കാര്‍ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു വരുകയാണ് പാര്‍ട്ടി. അംഗല മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലറായിരിക്കുമ്പോള്‍ അഭയാര്‍ഥികളോടു കാണിച്ച ഉദാര സമീപനത്തെയാണ് ജര്‍മനിക്കാര്‍ക്കിടയില്‍ കുടിയേറ്റ വിരുദ്ധതയ്ക്കുള്ള വളമായി എ എഫ് ഡി ആദ്യം ഉപയോഗിക്കുന്നത്. ഇപ്പോള്‍, കുടിയേറ്റക്കാരെയെല്ലാം നാടുകടത്തുക എന്ന പ്രഖ്യാപിത മുദ്രാവാക്യവുമായി അവര്‍ പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു.
സി ഡി യുവും സി എസ് യുവും കുടിയേറ്റത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചുവന്നത്. ഇക്കാര്യത്തില്‍ നിലവിലുള്ള ഭരണ മുന്നണിയെ നയിക്കുന്ന എസ് പി ഡിയും വ്യത്യസ്തരല്ല. ക്രിമിനലുകളാണെങ്കില്‍ പോലും കുടിയേറ്റക്കാരെ നാടുകടത്താന്‍ പാടില്ലെന്ന നിലപാടാണ് ഗ്രീന്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ച്, കുടിയേറ്റ തൊഴിലാളികളുടെ സാന്നിധ്യം വ്യവസായരംഗത്തിന് അനിവാര്യവുമാണ്. ഈ സാഹചര്യത്തില്‍, കുടിയേറ്റ വിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്ന ജര്‍മനിക്കാരുടെ മുഴുവന്‍ വോട്ടും എ എഫ് ഡിയിലേക്ക് ഏകീകരിക്കപ്പെടുകയാണ് ചെയ്യുക.
കുടിയേറ്റക്കാരും അഭയാര്‍ഥികളും ഉള്‍പ്പെടുന്ന അക്രമ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും മനുഷ്യാവകാശമായിരിക്കില്ല, സ്വന്തം സുരക്ഷ മാത്രമായിരിക്കും വലിയൊരു ഭാഗം ജര്‍മനിക്കാരുടെയും പ്രധാന പരിഗണന.

Comments: