Today: 03 Jul 2026 GMT   Tell Your Friend
Advertisements
പാപ്പരത്ത കേസില്‍ ബോറിസ് ബെക്കര്‍ക്ക് ആശ്വാസം
Photo #1 - Germany - Sports - boris_becker_insolvency_court
ലണ്ടന്‍: ജര്‍മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് എതിരായ പാപ്പരത്ത കേസ് കോടതി അവസാനിപ്പിച്ചു. ബാങ്കുകള്‍ക്കും മറ്റുമായി 5 കോടി പൗണ്ട് കടമാണ് ബെക്കര്‍ക്കുള്ളത്. ഇതു തിരിച്ചടയ്ക്കുന്നതിനു ന്യായമായ ശ്രമം നടത്തിയെന്നു ബോധ്യപ്പെട്ടതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് ചീഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് കമ്പനീസ് കോടതി വിലയിരുത്തി.

ഇതോടെ, കേസില്‍ നിന്ന് ബെക്കര്‍ മോചിതനായി. കടം തിരിച്ചടയ്ക്കുന്നതില്‍ നിന്നും ഇളവ് കിട്ടി. ബെക്കര്‍ക്കെതിരെ ഉണ്ടായിരുന്ന 25 കുറ്റാരോപണങ്ങളില്‍ ഇനി നടപടിയൊന്നും ഉണ്ടാവില്ല. കൈവശമുള്ള ട്രോഫികള്‍ ഉള്‍പ്പെടെ കൈമാറാമെന്നും ബാക്കി കടത്തില്‍ കാര്യമായ ഭാഗം തിരിച്ചുനല്‍കാമെന്നും ധാരണയായിട്ടുണ്ടെന്ന് ബെക്കറുടെ അഭിഭാഷകന്‍ ലൂയി ഡോയില്‍ പറഞ്ഞു.

2017 ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബെക്കറെ ആസ്തികള്‍ മറച്ചുവച്ചതിനും മറ്റുമായി കോടതി രണ്ടര വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ലണ്ടന്‍ ജയിലില്‍ 8 മാസം ശിക്ഷ അനുഭവിച്ച അദ്ദേഹത്തെ കുറ്റവാളികളെ കൈമാറാനുള്ള വ്യവസ്ഥ പ്രകാരം 2 വര്‍ഷം മുന്‍പ് ജര്‍മനിക്കു നാടുകടത്തുകയായിരുന്നു.

1985 ല്‍ 17ാം വയസ്സില്‍ വിംബിള്‍ഡണ്‍ ചാംപ്യനായ ബെക്കര്‍ 1999 ല്‍ പ്രഫഷനല്‍ ടെന്നിസില്‍ നിന്നു വിരമിച്ചിരുന്നു. പിന്നീട് പരിശീലകനായും ടിവി കമന്റേറ്ററായും നിക്ഷേപകനായും ജോലി ചെയ്തെങ്കിലും വന്‍ കടക്കാരനായി നിയമനടപടി നേരിടേണ്ടിവന്നു.
- dated 05 May 2024


Comments:
Keywords: Germany - Sports - boris_becker_insolvency_court Germany - Sports - boris_becker_insolvency_court,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇഞ്ചുറി ടൈമില്‍ സമനില 'മുറിവ്' ഉണക്കി ഡെനിസ് ഉണ്‍ഡവിന്റെ ഡബിള്‍; ഐവറി കോസ്ററിനെ തകര്‍ത്ത് ജര്‍മനിക്ക് ആവേശജയം
തുടര്‍ന്നു വായിക്കുക
malayalees_shine_in_chessminton
ചെസും ബാഡ്മിന്റണും ചേര്‍ന്ന ചെസ്മിന്റണില്‍ മലയാളികള്‍ക്ക് അഭിമാന നേട്ടം
തുടര്‍ന്നു വായിക്കുക
ioc_president_sebastian_coe_successor
ഐഒസി പ്രസിഡന്റ് ; സെബാസ്ററ്യന്‍ കോ, തോമസ് ബാഹിന് പിന്‍ഗാമിയായേക്കും
തുടര്‍ന്നു വായിക്കുക
olympics_2040_bid_germany_applied
2040 ലെ ഒളിമ്പിക്സ് ബിഡിനൊരുങ്ങി ജര്‍മനി
തുടര്‍ന്നു വായിക്കുക
സ്പെയിന്‍ യൂറോകപ്പ് രാജാക്കന്മാര്‍ നാലാം തവണയും മുത്തമിട്ടു
തുടര്‍ന്നു വായിക്കുക
euro_cup_2024_england_final
യൂറോകപ്പില്‍ ഇംഗ്ളണ്ട് ഫൈനലില്‍
തുടര്‍ന്നു വായിക്കുക
euro_cup_germany_spain_match_anthony_taylor_ban
റഫറി ആന്റണി ടെയ്ലര്‍ക്ക് ചുവപ്പ് കാര്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us