ബഹിഷ്കരണം സ്ററാര്‍ ബക്സിനെ തളര്‍ത്തുന്നു; 2000 പേരെ പിരിച്ചുവിടാന്‍ തീരുമാനം

News Photo 1 - Gulf - Finance - starbuks_feel_the_heat
വാഷിങ്ടണ്‍: സ്ററാര്‍ ബക്സിനെതിരേ ആഗോള വ്യാപകമായി ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്ന ബഹിഷ്കരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനു പിന്തുണ നല്‍കുന്നു എന്നാരോപിച്ചാണ് ആഗോള തലത്തില്‍ സ്റ്റാര്‍ ബക്സിനെതിരേ ക്യാംപെയ്ന്‍ ആരംഭിച്ചത്.

ഗള്‍ഫ് മേഖലയിലാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വ്യാപാരം കുത്തനെ ഇടിഞ്ഞതോടെ സ്ററാര്‍ബക്സിന്റെ മിഡില്‍ ഈസ്ററ് ഫ്രാഞൈ്ചസികളില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുകയാണ്. അല്‍ഷയ ഗ്രൂപ്പാണ് കമ്പനിയുടെ മിഡില്‍ ഈസ്ററിലെ ബിസിനസ് പങ്കാളി. ഇവര്‍ രണ്ടായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചെന്നാണ് വിവരം. ആകെ 50,000 പേരാണ് മേഖലയില്‍ ജീവനക്കാരായി ഉള്ളത്.

നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് വില്‍പനയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് കഴിയാതെ പോയത്. മിഡില്‍ ഈസ്ററ് കൂടാതെ ചൈന, ഇന്ത്യ എന്നീ വിപണികളിലും ഇടിവാണ് നേരിടുന്നത്.

ഇസ്രായേല്‍ അനുകൂല നിലപാടിനെ തുടര്‍ന്ന് ബഹിഷ്കരണ ആഹ്വാനം ശക്തമായതോടെ വില്‍പനയില്‍ തിരിച്ചടി നേരിടുന്നതായി മക്ഡോണാള്‍ഡ്സും നേരത്തെ അറിയിച്ചിരുന്നു. ഇസ്രായേല്‍ സൈനികര്‍ക്ക് ഭക്ഷണപ്പൊതികള്‍ സൗജന്യമായി നല്‍കിയെന്ന മക്ഡോണാള്‍ഡ്സിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ബഹിഷ്കരണാഹ്വാനം ശക്തമായത്. മക്ഡോണാള്‍ഡ്സിനും സ്ററാര്‍ബക്സിനും പുറമെ കൊക്കക്കോള, പെപ്സി അടക്കമുള്ള കമ്പനികള്‍ക്കെതിരെയും ബഹിഷ്കരണാഹ്വാനം ഉയര്‍ന്നിരുന്നു.
- dated 05 Mar 2024

Comments:

Keywords: Gulf - Finance - starbuks_feel_the_heat Gulf - Finance - starbuks_feel_the_heat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.